Saturday, July 19, 2014

കെ.എസ്‌.ആര്‍.ടി.സി ബസിന്‍റെ മുന്നിലെ ടയറുകള്‍ക്ക്‌ ആകെ നാല്‌ നട്ട്‌

 

കെ.എസ്‌.ആര്‍.ടി.സി ബസിന്‍റെ മുന്നിലെ ടയറുകള്‍ക്ക്‌ ആകെ നാല്‌ നട്ട്‌

(19 Jul) പത്തനംതിട്ട: കെ.എസ്‌.ആര്‍.ടി.സി ബസിന്‍റെ മുന്നിലെ ടെയറിന്‌ ആകെ നാല്‌ നട്ടുകള്‍ മാത്രം. ഡ്രൈവറുടെ ഇടപെടല്‍ ഒഴിവാക്കിയത്‌ വന്‍ ദുരന്തം. ഇന്നലെ പുലര്‍ച്ചെ പത്തനംതിട്ട ഡിപ്പോയിലാണ്‌ ഏറെ കൗതുകകരവും എന്നാല്‍ അത്യന്തം ആശങ്കാജനകവുമായ സംഭവം അരങ്ങേറിയത്‌. 17 ന്‌ വൈകിട്ട്‌ ഡ്രൈവര്‍ ലോഗ്‌ ഷീറ്റില്‍ രേഖപ്പെടുത്തി നല്‍കിയ പണികള്‍ പൂര്‍ത്തീകരിച്ച ശേഷമാണ്‌ചീഫ്‌ മെക്കാനിക്ക്‌ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക്‌ വാഹനം കൈമാറിയത്‌. പത്തനംതിട്ടയില്‍ നിന്നും 5.40 ന്‌ പുറപ്പേടേണ്ട ടി.പി 578-ാം നന്പര്‍ മുണ്ടക്കയം-പുനലൂര്‍ ബസ്‌ ഇതോടെ ബോര്‍ഡ്‌ വെച്ച്‌ സ്‌റ്റാന്‍റില്‍ ഇടം പിടിച്ചു. ഇതോടെ യാത്രക്കാരും ബസില്‍ ഇരച്ചുകയറി. വാഹനം പുറപ്പെടാന്‍ സമയമായതോടെ ഡ്രൈവര്‍ എ.ജി ഫിലിപ്പും യാത്രയ്‌ക്ക്‌ തയ്യാറായി വന്നു. ഒരു ഭാഗ്യപരീക്ഷണം എന്ന നിലയ്‌ക്ക്‌ ബസിന്‍റെ ഇടതുഭാഗത്തെ ടെയര്‍ പരിശോധിച്ചപ്പോഴാണ്‌ ആറ്‌ നട്ട്‌ കാണാനില്ലെന്ന കാര്യം മനസിലായത്‌. ബസിന്‍റെ ടെയറില്‍ ആകെയുള്ളത്‌ രണ്ട്‌ നട്ടുമാത്രം. ഉടന്‍ തന്നെ ഫിലിപ്പ്‌ വിവരം സ്‌റ്റേഷന്‍ അധികൃതരെ അറിയിച്ചു. വിവരമറിഞ്ഞ്‌ ഉന്നതര്‍ സ്‌ഥലത്തെത്തി രോക്ഷം പ്രകടനം എന്നവിധം

കുട്ടുകാരുടെ വക ഒരു പണി!!!




കൂട്ടുകാരുടെ 'ചതി': വധൂവരന്‍മാര്‍ക്ക്‌ പ്രൈവറ്റ്‌ ബസില്‍ ആദ്യയാത്ര


പാമ്പാക്കുട: കല്യാണം കഴിഞ്ഞ്‌ വധൂവരന്മാര്‍ ബസില്‍ വരന്റെ ഗൃഹത്തിലേക്ക്‌ യാത്രയായത്‌ കൗതുകമായി. പിറവം മാമലക്കവല ഇടക്കുഴിയില്‍ ഇ.എസ്‌. ജോണിന്റെ മകന്‍ ജോബിനും വധു ജിന്‍സിയുമാണ്‌ വിവാഹദിനത്തില്‍ പ്രൈവറ്റ്‌ ബസില്‍ യാത്രചെയ്‌ത് വ്യത്യസ്‌തരായത്‌.
പിറവം രാജാധിരാജ സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. വിവാഹശേഷം കൂട്ടുകാര്‍ പിറവം പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാന്‍ഡില്‍ കാര്‍ കൊണ്ടു വന്നു നിര്‍ത്തിയപ്പോള്‍ ആണ്‌ വധൂവരന്‍മാര്‍ ചതി മനസിലാക്കിയത്‌. എന്തായാലും ബസില്‍ ടിക്കറ്റെടുത്ത്‌ ഇരുവരും യാത്ര ഗംഭീരമാക്കി.
Private BUS Kerala 
Hit Like & Enjoy Your Ride @ PBK.

ഓര്‍മ്മയുണ്ടോ?? തിരക്കുകളുമായി ഓരോ ദിവസവും മുന്‍പോട്ട്പോകുമ്പോള്‍ ഒരു മിനിറ്റ് ഞങ്ങള്‍ക്കുവേണ്ടി....



Like www.facebook.com/PRIVATEBUSKERALA
ഓര്‍മയുടെ താളുകള്‍ പിന്നിലേക്ക് മറിക്കുമ്പോള്‍ ആ പഴയ കുട്ടിക്കാലം മനസ്സില്‍ തെളിയുന്നു...ആ വസന്തകാലം എത്ര വേഗമാണു ഇനിയൊരിക്കലും തിരിച്ച് വരാത്ത അകലത്തിലേക്ക് നമ്മെ ഇട്ടേച്ച് പോയ്ക്കളഞ്ഞത്...ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ കുട്ടികാലത്തെ ഓര്‍മകള്‍ വളരെ വലുതാണ്.ചില വാശികള്‍, തമാശകള്‍,അമളികള്‍, വഴക്കുകള്‍ അങ്ങനെ മറക്കാനാവാത്ത പല അനുഭവങ്ങളും സമ്മാനിച്ച കുട്ടിക്കാലത്തെ ഒരു ഓര്‍മ പുതുക്കല്‍ ആണ് ഈപോസ്റ്റ്‌ ഇവിടെ ചെയ്യാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ചെറുപ്പത്തിലെ വണ്ടികളോട് ഉള്ള പ്രേമം ഇതു വായിക്കുന്ന പലര്‍ക്കും ഉണ്ടായിരുന്നതാണ്. ഹോണ്‍ അടിച്ചും, ഓവര്‍ടേക്ക് ചെയ്യ്തും ഗിയര്‍ മാറ്റിയും ആന വണ്ടി അടുത്തെത്തിയാല്‍ പറപ്പിച്ചും, ചെരിഞ്ഞിരുന്നു സൂപ്പര്‍ ഫാസ്റ്റും,ഓര്‍ഡിനറിയും, എക്സ്പ്രസ്സ്‌ വണ്ടികള്‍ ഓടിച്ച പല നല്ല ബസ്‌ ഡ്രൈവര്‍ മാര്‍ ഇതു വായിക്കുന്നുണ്ട് എന്ന്‍ അറിയാം. നിങ്ങളുടെ കുട്ടിക്കാലത്ത് നിങ്ങള്‍ ഓടിച്ച ബസും അതിന്‍റെ റുട്ടും ഓര്‍മകളില്‍ നിന്നും ഒന്ന് പോടി തട്ടി എടുക്കാമോ?? ജീവിതത്തിലെ തിരക്കുകളുമായി ഓരോ ദിവസവും മുന്‍പോട്ട്പോകുമ്പോള്‍ താങ്കളുടെ ജീവിതത്തിലെ ഒരിക്കലും തിരിച്ചുവരാത്ത ആ നല്ല ഓര്‍മകളിലേക്ക് ഒരു യാത്ര.ഈ പോസ്റ്റ്‌ നിങ്ങളുടെ ഉറ്റ മിത്രങ്ങള്‍ക്കും പങ്കുവക്കു... ഓര്‍മകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം...


Private BUS Kerala
Hit Like & Enjoy Your Ride @ PBK .
Pic Crtsy: Pranadh

കെ.എസ്.ആര്‍.ടി.സിയിൽ സഞ്ചരിച്ച ഒരു യാത്രക്കാരന്റെ അഭിപ്രായം!!

     കെ.എസ്.ആര്‍.ടി.സിയിൽ സഞ്ചരിച്ച ഒരു യാത്രക്കാരന്റെ അഭിപ്രായം

Friday, July 18, 2014

അപൂര്‍വ്വമായ ഒരു പെര്‍മിറ്റ്‌




Like www.facebook.com/PRIVATEBUSKERALA
JOIN www.facebook.com/groups/privatebuskerala

എക്സ്പ്രസ്സ്‌ പെര്‍മിറ്റുകള്‍ കേരളത്തില്‍ അപൂര്‍വ്വമാണ്...നിലവില്‍ മൂന്ന് എക്സ്പ്രസ്സ്‌ പെര്‍മിറ്റുകളെ കേരളത്തില്‍ ഉള്ളൂ അവയില്‍ ഒന്നാണ് ഈ അരുണ......പാലക്കാട് - ഗുരുവായൂര്‍ എക്സ്പ്രസ്സ്‌ ....കൊണ്ടോടി കോട്ടയം -തൂക്കുപാലം ,റോബിന്‍ പത്തനംതിട്ട - എറണാകുളം എന്നിവയാണ് മറ്റു രണ്ടു എക്സ്പ്രസ്സ്‌ പെര്‍മിറ്റുകള്‍ ...2009 ല്‍ നിലവില്‍ വന്ന D3 എന്ന നോട്ടിഫിക്കേഷന്‍ പ്രകാരം എക്സ്പ്രസ്സ്‌ എന്ന കാറ്റഗറി എടുത്തു കളയുകയും സൂപ്പര്‍ എക്സ്പ്രസ്സ്‌ എന്ന കാറ്റഗറി പെര്‍മിറ്റുകള്‍ വ്യാപകമാകുകയും ചെയ്തു....


D3 നോട്ടിഫിക്കേഷന്‍ പ്രകാരം 200 കിലോമീറ്ററിനു മുകളില്‍ ഉള്ള പെര്‍മിറ്റുകള്‍ സൂപ്പര്‍ എക്സ്പ്രസ്സ്‌ ആക്കാവുന്നതാണ് ..ഒരു പെര്‍മിറ്റ്‌ ഉടമക്ക് പെര്‍മിറ്റ്‌ പുതുക്കുന്ന സമയത്ത് D3 അനുസരിച്ച് സമയക്രമവും പെര്‍മിറ്റും ദൂരത്തിനനുസരിച്ച് മാറ്റെണ്ടാതാണ്....അത് പ്രകാരമാണ് KMS ന്‍റെ ബോയ്സ് എസ്റ്റേറ്റ്‌ -എറണാകുളം എക്സ്പ്രസ്സ്‌ ഫാസ്റ്റ് പാസ്സഞ്ചര്‍ ആക്കേണ്ടി വന്നത്..

അരുണ പാലക്കാട് നിന്നും ഗുരുവായൂര്‍ക്ക് ആണ് സര്‍വീസ് നടത്തുന്നത്....കുന്നംകുളം-പെരുമ്പിലാവ് ,കൂറ്റനാട് ,പട്ടാമ്പി,ഒറ്റപ്പാലം,ലക്കിടി വഴിയാണ് പാലക്കാട്ടേക്ക് ഗുരുവായൂര്‍ നിന്നും സഞ്ചരിക്കുന്നത് .......

കരൂര്‍ ശക്തി കോച്ചസ് രൂപകല്‍പ്പന ചെയ്ത പുത്തന്‍ ബസ്സാണ് ഇപ്പോള്‍ ഈ ചിത്രത്തില്‍ കാണുന്നത്.....

നിലവില്‍ ഈ എക്സ്പ്രസ്സ്‌ തസ്തിക എടുത്തുകളഞ്ഞത് കാരണം,സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളുടെ നിയമങ്ങളാണ് താല്‍ക്കാലികമായി ഇവയ്ക്ക് ബാധകമാകുക.ടിക്കെറ്റ് ചാര്‍ജും റണ്ണിഗ് ടൈമും ഒക്കെ സൂപ്പര്‍ ഫാസ്റ്റി ന്റേതാണ് ......അരുണയുടെ ഈ പ്രൌടി എക്കാലവും നിലനില്‍ക്കട്ടെ എന്ന ആശംസകളോടെ 

ടീം പി.ബി.കെ
ARUNA EXPRESS
PALAKKAD-GURUVAYUR EXP
via. Ottapalam pattambi kunnamkulam

കൊല്ലത്തിന്‍റെ മനം കവര്‍ന്ന പുതു താരോദയം.. ശ്രീ കുമാര്‍


കൊല്ലത്തിന്‍റെ മനം കവര്‍ന്ന പുതു താരോദയം..........ശ്രീ കുമാര്‍ 

HiT lIkE & eNjOy RiDe WiTh Us
Like our page www.facebook.com/PRIVATEBUSKERALA

പൂരങ്ങളുടെ നാടായ തൃശ്ശൂരില്‍ രൂപ കല്‍പ്പന ചെയ്ത ശ്രീകുമാര്‍ ഇന്ന് കൊല്ലം പട്ടണത്തിലെ സംസാര വിഷയമാണ് .ഒരു ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്പോള്‍ ആണ് ഞാനിവനെ പെട്ടന്നു കണ്ടത്,പുറക മാത്രമേ കണ്ടിരുന്നുള്ളൂ ...,ആദ്യം കരുതി കരൂര്‍ ചുള്ളന്‍ ആണ് എന്ന് ...തൃശൂര്‍ ബോഡി ചെയ്ത ഒരു ശ്രീകുമാര്‍ കൊല്ലത്ത് എത്തിയ കാര്യം വളരെ മുന്‍പേ അറിഞ്ഞെങ്കിലും അത് ഇതാണെന്ന് ഇന്നാണ് കണ്ടറിഞ്ഞത് .....
അഷ്ടമുടി-കൊല്ലം-പെരുമ്പുഴ റൂട്ടിലാണ്‌ KL 2 AR 3110 ശ്രീകുമാര്‍ സര്‍വീസ് നടത്തുന്നത് ..

തങ്ങളുടെ ബസ്സുകള്‍ എന്നും വ്യത്യസ്തത ഉള്ളതായിരിക്കണം എന്ന് നിര്‍ബന്ധം ഉള്ളത് കൊണ്ടാണ് ക്ലോണ്‍ ബേബി കളുടെ നാട്ടില്‍ നിന്നും ഓടിപ്പോയി തൃശൂര്‍ ബോഡി കെട്ടാന്‍ കാരണം ...

ബസ് പ്രേമികളെ ഹരം കൊള്ളിക്കുന്ന രൂപ ഭംഗിയോടു കൂടി കൊല്ലം പട്ടണത്തെ അക്ഷരാര്‍ത്ഥത്തില്‍ ഹരം കൊള്ളിച്ചു കൊണ്ട് സവാരി നടത്തുന്ന ശ്രീ കുമാറിന് പി.ബി.കെയുടെ ഒരായിരം ആശംസകള്‍ ....ഒപ്പം ഉടമ ആയ ശ്രീ കുമാറേട്ടനും ...ആശംസകള്‍ നേരുകയാണ് ....
SREEKUMAR KL 02 AR 3110
ASHTAMUDY-PERUMPUZHA
via.anchalummood kadavur thevally kollam chinnakad kadapakada keralapuram

PBK'S BEST PRIVATE BUS OF KERALA 2014 - TABBU- RUNNING COOL

TABBU- RUNNING COOL KL 59 H 900 KANNUR-KASARGOD FP

    Like www.facebook.com/PRIVATEBUSKERALA
    JOIN www.facebook.com/groups/privatebuskerala

അങ്ങനെ പവനായി ശവമായി!!!!

 അങ്ങനെ പവനായി  ശവമായി!!!!
Like www.facebook.com/privatebuskerala
The No.1 Private Bus Fanning & Information Page of Kerala.


!!!! www.pbk.co.in !!!!

Thursday, July 17, 2014

യാത്ര ക്ലേശം പരിഹരിക്കാന്‍ നാട്ടുകാര്‍ തന്നെ ബസ് വാങ്ങി...


യാത്ര ക്ലേശം പരിഹരിക്കാന്‍ നാട്ടുകാര്‍ തന്നെ ബസ് വാങ്ങി...


RAMAKKALMEDU TRAVELS
A Bus owned by a village !!!!!! 
Like www.facebook.com/privatebuskerala
The No.1 Private Bus Fanning & Information Page of Kerala.

ട്രിപ്പു ജീപ്പുകളെ മാത്രം ആശ്രയിച്ചു മാത്രം കഴിയുന്ന ഹൈറേഞ്ചിലെ ബാലന്‍പിള്ള സിറ്റി ,കാറ്റാടി പാടം ഗ്രാമങ്ങള്‍ യാത്രാക്ലേശം മൂലം ബുദ്ധിമുട്ടനുഭവിച്ചു ഏറെ വര്‍ഷങ്ങള്‍ അതിരാവിലെ കോട്ടയത്തിനും ചങ്ങനാശ്ശേരിക്കും മറ്റും പോകുന്ന വിരലില്‍ എണ്ണാവുന്ന ബസുകള്‍ ..ഒരു പരിഹാരം എന്നവണ്ണം കൊച്ചു കൊച്ചു സംഭാവനകള്‍ കൊണ്ട് ഒരു ബസ് നാട്ടുകാര്‍ വാങ്ങി ..,ഒരു ട്രസ്റ്റ് രൂപീകരിച്ചു അതിന്‍റെ പേരില്‍ സര്‍വീസ്തുടങ്ങി.,രാമക്കല്‍ മേട്, ടൂറിസം ചാരിറ്റബിള്‍ ട്രസ്റ്റ് ,ബസിന്‍റെ പേരും രാമക്കല്‍ മേട് കാറ്റാടിപ്പാലം,ബാലന്‍പിള്ള സിറ്റി ഗ്രാമങ്ങളെ കട്ടപ്പനയുമായി ബന്ധിപ്പിക്കുന്ന വ്യത്യസ്തമായ ഒരു സര്‍വീസ് .......



നിങ്ങളുടെ നാട്ടിലോ സമീപ പ്രദേശങ്ങളിലോ ഇങ്ങനെ ഒരു ചുവടുവയ്പ് നടത്തിയതായി അറിവുണ്ടോ ??

ഇല്ലെങ്കില്‍ നിങ്ങള്‍ക്കും ഇതൊന്നു പരീക്ഷിച്ചു കൂടെ !!!!!!!
!!!! www.pbk.co.in !!!!

KARKIDAKAM 1 SPECIAL PIC OF SARANYA PATHANAMTHITTA-ERNAKULAM SF


KARKIDAKAM 1 SPECIAL PIC OF SARANYA PATHANAMTHITTA-ERNAKULAM SF

ചെറുപുഷ്പം ഇനി മുതല്‍ വീണാ ട്രാവല്‍സ്


www.pbk.co.in

         ചെറുപുഷ്പം ഇനി മുതല്‍ വീണാ ട്രാവല്‍സ് 


കടമ്മനിട്ട,ആലുങ്കല്‍ നിവാസികള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി കൊണ്ട് ,മറ്റൊരു ഓപ്പറേറ്റര്‍ ചെറുപുഷ്പം സര്‍വീസ് ഏറ്റെടുത്തിരിക്കുന്നു.80 കളില്‍ ആരംഭിച്ച ഈ ചങ്ങനാശ്ശേരി-പത്തനംതിട്ട പെര്‍മിറ്റ്‌ തുടക്കം മുതലേ വന്‍വിജയം ആയിരുന്നു.പെരുന്ന സ്റ്റാന്‍ഡില്‍ നിന്നും മുക്കാട്ടുപടി,ആരമല,നാലുകോടി,പായിപ്പാട്,ആ­ഞ്ഞിലിത്താനം,കവിയൂര്‍,തോട്ടഭാഗം,ഇരവിപേരൂ­ര്‍,കോഴഞ്ചേരി,ആലുങ്കല്‍, വഴിയാണ് പത്തനംതിട്ടയ്ക്ക് സര്‍വീസ് നടത്തുന്നത്.ദിവസേന മൂന്ന് ട്രിപ്പുകള്‍ ആണ് ചങ്ങനാശ്ശേരിയില്‍ നിന്നും പത്തനംതിട്ടയ്ക്ക് .




ആദ്യ കാലത്ത് സെന്റ്‌ ജോസഫ്‌ ഓപ്പറേറ് ചെയ്തിരുന്ന ഈ പെര്‍മിറ്റ്‌ പിന്നീട് സുമിതയും ചെറുപുഷ്പവും ഒക്കെ ഏറ്റെടുത്തിരുന്നു.നാ­ലുമാസം മുന്‍പ് ചെറുപുഷ്പം പുത്തന്‍ ബസ് ഇട്ടിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു.അതിനുശേ­ഷം സര്‍വീസ് മുടങ്ങിയതോടെ നാരങ്ങാനം നിവാസികള്‍ ദുരിതത്തിലായി..ഇടയ്ക്ക് പേളും ജെനിമോനും ടി.പി ഓടിയെങ്കിലും പാതി വഴിക്ക് ഉപേക്ഷിച്ചു പോയി..പത്തനംതിട്ട-കടമ്മനിട്ട-ആലുങ്കല്‍-കോഴഞ്ചേരി റൂട്ടില്‍ ആകെ രണ്ടു ബസുകളെ ഉള്ളൂ.വീണ ഏറ്റെടുത്തതോടെ നാരങ്ങാനം നിവാസികള്‍ക്ക് ഇനി എന്നും മുടക്കം കൂടാതെ ഓടുമെന്ന പ്രതീക്ഷയുണ്ട് ....

അടുത്ത കാലത്ത് ഈ റൂട്ടില്‍ പുതിയ രണ്ടു പെര്‍മിറ്റുകള്‍ പാസ്സായെങ്കിലും ,ഇന്ന് വരെ ഓടി കണ്ടിട്ടില്ല..നാരങ്ങാനത്തെ യാത്രക്കാര്‍ക്ക് വേണ്ടി നിവേദനങ്ങളും അഭ്യര്‍ത്ഥനകളും നടത്തുന്നവര്‍ അത് ഓടിപ്പിക്കാന്‍ സന്മനസ് കാണിച്ചാല്‍ ഇവിടുത്തെ യാത്രാക്ലേശം പൂര്‍ണ്ണമായും ഇല്ലാതാകും..

മലപ്പുറം വള്ളിക്കുന്നില്‍ മിനി ബസ് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

മലപ്പുറം വള്ളിക്കുന്നില്‍ മിനി ബസ് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു





മലപ്പുറം വള്ളിക്കുന്നില്‍ മിനി ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളാണ് മരിച്ചത്. അപകടത്തിന് ദൃക്‌സാക്ഷിയായ ഒരാളും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. വള്ളിക്കുന്ന് ജിഎംയുപി സ്‌കൂളിന് സമീപം രാവിലെയായിരുന്നു അപകടം. കടലുണ്ടിയില്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. നിറയെ യാത്രക്കാരുള്ള ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.പരപ്പനങ്ങാടി പൊലീസും വാഹനവകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തത്തെി. രക്ഷാ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

Trayambakeshwar

Amarnath Group's Trayambakeshwar Thrissur Guruvayur Chavakkad



LIKE https://www.facebook.com/PRIVATEBUSKERALA

Wednesday, July 16, 2014

സൂപ്പര്‍ ക്ളാസ് ദേശസാത്കരണം റദ്ദാക്കാന്‍ നീക്കം

സൂപ്പര്‍ ക്ളാസ് ദേശസാത്കരണം റദ്ദാക്കാന്‍ നീക്കം




തിരുവനന്തപുരം: സംസ്ഥാനത്തെ സൂപ്പര്‍ ക്ളാസ് ബസ് സര്‍വീസുകള്‍ ദേശസാത്കരിച്ച നടപടി റദ്ദാക്കാന്‍ ഗതാഗതവകുപ്പ് നീക്കംതുടങ്ങി. ഇത് സംബന്ധിച്ച ഉത്തരവ് ഏതു നിമിഷവും പുറത്തുവരുമെന്നാണ് ഗതാഗതവകുപ്പിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ദേശസാത്കരണം സംബന്ധിച്ച നയം സര്‍ക്കാര്‍ മാറ്റുന്നെന്നും അതിനാല്‍ സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ക്ളാസ് പെര്‍മിറ്റ് നല്‍കണമെന്നുമുള്ള ബസുടമകളുടെ ആവശ്യത്തിന് ഹൈകോടതിയില്‍ പിന്‍ബലം നല്‍കുകയാണ് ഉത്തരവിന്‍െറ ലക്ഷ്യം. ദേശസാത്കരണം സംബന്ധിച്ച കേസ് അടുത്തദിവസം തന്നെ ഹൈകോടതി പരിഗണിക്കുന്നുണ്ട്. സ്വകാര്യ സൂപ്പര്‍ ക്ളാസുകള്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കുന്നത് സാവകാശം മതിയെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിന്‍െറ ചുവടുപിടിച്ചാണ് ഗതാഗത വകുപ്പ് സ്വകാര്യ ബസുടമകളുമായി ഒത്തുകളി തുടങ്ങിയത്. അതിനിടെ ദേശസാത്്കരണം പിന്‍വലിക്കുന്നത് കെ.എസ്.ആര്‍.ടി.സിയുടെ നാശത്തിന് ഇടയാക്കുമെന്നതിനാല്‍ മന്ത്രിസഭയുടെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി എംപ്ളോയീസ് അസോസിയേഷന്‍ അനിശ്ചിതകാല പണിമുടക്കിന് നോട്ടീസ് നല്‍കി. അനധികൃത സര്‍വീസ് നടത്തുന്ന സ്വകാര്യ സൂപ്പര്‍ക്ളാസുകളെ സഹായിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് സംഘടന ചൊവ്വാഴ്ച കോട്ടയം ആര്‍.ടി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു.
10 വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് 2013 ജൂലൈ 16ന് സ്വകാര്യ സൂപ്പര്‍ക്ളാസുകള്‍ ദേശസാത്കരിച്ചത്. കരടു വിജ്ഞാപനം പുറപ്പെടുവിച്ച് ജനങ്ങളില്‍നിന്ന് പരാതികളും നിര്‍ദേശങ്ങളും സ്വീകരിച്ച ശേഷമാണ് നിയമം നടപ്പാക്കിയത്. ഈ നിയമം പരിഷ്കരിക്കണമെങ്കിലും സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍, ഇവയെല്ലാം ഒറ്റയടിക്ക് മറികടന്നാണ് ഗതാഗതവകുപ്പ് ഉത്തരവിറക്കാന്‍ ശ്രമിക്കുന്നത്. ഗതാഗതമന്ത്രിക്ക് മാത്രമേ ഇതേക്കുറിച്ച് വിശദമായി അറിയൂവെന്നാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ഹൈകോടതിയില്‍നിന്ന് അനുകൂല വിധി കിട്ടാന്‍ ഉതകുന്ന ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു മന്ത്രിയുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം. സ്വകാര്യ സൂപ്പര്‍ ക്ളാസുകള്‍ ഏറ്റെടുക്കാന്‍ ആവശ്യമായ ബസുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് ഇല്ളെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്. എന്നാല്‍, കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന കെ.എസ്.ആര്‍.ടി.സിയിലെ കോര്‍പറേറ്റ് മോണിറ്ററിങ് കമ്മിറ്റി യോഗത്തിന്‍െറ മിനുട്സ് ഈ നിലപാടിന് കടകവിരുദ്ധമാണ്. എം.ഡി, സെക്രട്ടറി, അഞ്ച് എക്സിക്യൂട്ടിവ് ഡയറക്ടര്‍മാര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി യോഗം കെ.എസ്.ആര്‍.ടി.സിക്ക് ആവശ്യത്തിലധികം സൂപ്പര്‍ക്ളാസ് ബസുകളും ജീവനക്കാരും ഉണ്ടെന്നും അതിനാല്‍ ജൂണില്‍ പെര്‍മിറ്റ് അവസാനിക്കുന്ന 93 സ്വകാര്യ ബസുകള്‍ ഏറ്റെടുക്കാമെന്നുമാണ് തീരുമാനിച്ചത്. എന്നിട്ടും ഇതില്‍ 50ഓളം ബസുകള്‍ മാത്രമേ ഏറ്റെടുത്തിട്ടുള്ളൂ. ഫാസ്റ്റിന്‍െറ നിറംപൂശിയ ഡസന്‍ കണക്കിന് ബസുകള്‍ പല ഡിപ്പോകളിലും ഓര്‍ഡിനറി ബോര്‍ഡുവെച്ച് സര്‍വീസ് നടത്തുന്നുണ്ടെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഓര്‍ഡിനറി ബസ് സൂപ്പര്‍ക്ളാസ് സര്‍വീസാക്കുമ്പോള്‍ കൊള്ളലാഭമാണ് ഉടമകള്‍ക്ക് ലഭിക്കുന്നതെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2011 സെപ്റ്റംബറിലെ കണക്കുപ്രകാരം ഓര്‍ഡിനറി ബസ് ഒരു കി.മീ. ഓടിക്കാന്‍ 28.84 രൂപയായിരുന്നു ചെലവ്. അതേമാസം ഫാസ്റ്റ് ഓടിക്കാന്‍ 23.31 രൂപ മതി. അതായത് പ്രവര്‍ത്തന ചെലവില്‍ 5.53 രൂപ കുറവ്. 400 കി.മീ. ഓടുന്ന ഫാസ്റ്റിന് ഈ ഇനത്തില്‍ പ്രതിദിനം 2200 രൂപ അധികം കിട്ടും. യാത്രക്കൂലിയിലെ വര്‍ധനകൂടി കണക്കിലെടുക്കുമ്പോള്‍ 4000 രൂപയാണ് ഓര്‍ഡിനറിയെക്കാള്‍ കൂടുതല്‍ കിട്ടുന്നത്. മാസം 1.2 ലക്ഷം രൂപയുടെ ലാഭം. അഞ്ചു വര്‍ഷത്തെ പെര്‍മിറ്റ് കാലാവധി തീരുമ്പോള്‍ കൈയില്‍ കിട്ടുന്നലാഭം ശരാശരി 72 ലക്ഷം രൂപ. ഇത്രയും തുക സംരക്ഷിക്കാന്‍ രണ്ടു ലക്ഷം രൂപ കൈക്കൂലി നല്‍കിയാലും കുഴപ്പമില്ളെന്ന നിലപാടിലാണ് സ്വകാര്യ ബസുടമകള്‍.

ദയവായി നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക....



എന്താണ് നിങ്ങളുടെ അഭിപ്രായം  ????.



Hit Like & Enjoy Ride With Us
Like www.fb.com/privatebuskerala


പോണ്ടിച്ചേരി രജിസ്ട്രേഷനുള്ള കേരളത്തിലെ പ്രൈവറ്റ് ബസ്‌



തെക്കന്‍ കേരളത്തിലെ KCT യും കൊമോസും സൊസൈറ്റിയും CCT യും AMCOS ഉം പോലെ അങ്ങ് മലബാറിലും ഉണ്ട് ഒരു മോട്ടോര്‍ സൊസൈറ്റി ,"മാഹി മോട്ടോര്‍ കോപ്പറേറ്റിവ് സൊസൈറ്റി". കണ്ണുരിന് സമീപം സ്ഥിതി ചെയ്യുന്ന മാഹി കേരളത്തിലാണെങ്കിലും ഒരു കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയുടെ ഭാഗമായതിനാലാണ് പോണ്ടിച്ചേരി രജിസ്ട്രേഷന്‍ ലഭിച്ചത്.


Join us on fb group www.fb.com/privatebuskerala

ഇതുപോലെ കൌതുക കരമായ വിശേഷങ്ങള്‍ ഞങ്ങളുമായി പങ്കുവയ്ക്കുക.....



Like www.facebook.com/privatebuskerala


The No.1 Private Bus Fanning & Information Page of Kerala 


        ജീവനക്കാര്‍ സമരത്തിന് പോയി: കെഎസ്ആര്‍ടിസി സര്‍വീസ് നിലച്ചു


എരുമേലി: സമരത്തിലും സമ്മേളനത്തിലും പങ്കെടുക്കാന്‍ ജീവനക്കാര്‍പോയതിനെത്തുടര്‍ന്ന് കോട്ടയം എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. വിവിധ തൊഴിലാളി യൂണിയനുകളില്‍ പെട്ട ജീവനക്കാര്‍ ഒരേ സമയം സംഘടനാപ്രവര്‍ത്തനത്തിന് പോയതാണ് യാത്രക്കാരെ വലച്ചത്. ജീവനക്കാരില്ലാത്തിനാല് ബസ് സര്‍വീസുകള്‍ മുടങ്ങിയത് വിവാദമായതോടെ ചില ജീവനക്കാര്‍ മടങ്ങിയെത്തി ഏതാനും സര്‍വീസുകള്‍ നടത്തി.

Join us on fb group www.fb.com/privatebuskerala

152 ജീവനക്കാരുള്ള എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഇന്നുണ്ടായിരുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം. 24 സര്‍വീസുകളുള്ള ഡിപ്പോയില്‍ നിന്നുള്ള മിക്ക സര്‍വീസുകളും മുടങ്ങി. മണിക്കൂറുകളോളം അക്ഷമരായി കാത്ത് നിന്നിട്ടും ബസുകള്‍ പുറപ്പെടാത്തതിനെത്തുടര്‍ന്ന് യാത്രക്കാര്‍ അന്വേഷിച്ചപ്പോഴാണ് ജീവനക്കാരുടെ സമരാവേശം മനസിലായത്. 88ജീവനക്കാര്‍ ഐഎന്‍ടിയുസിയുടെ യൂണിറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയി.

സിഐടിയു, ബിഎംഎസ് യൂണിയനുകളില്‍ പെട്ട തൊഴിലാളികളാകട്ടെ കെഎസ്ആര്‍ടിസിയെ തകര്‍ക്കാനുള്ള നീക്കങ്ങളുപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കോട്ടയത്ത് സമരത്തിന് പോയി. ബസ് സര്‍വീസ് മുടക്കി സമരം ചെയ്താണോ കെഎസ്ആര്‍ടിസിയെ രക്ഷിക്കുന്നതെന്ന യാത്രക്കാരുടെ ചോദ്യത്തിന് മാത്രം ഉത്തരമുണ്ടായില്ല. സമീപ പ്രദേശങ്ങളായ പൊന്‍കുന്നം, റാന്നി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് പുറമെ കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകളും ജീവനക്കാരില്ലാത്തതിനാല്‍ മുടങ്ങി.
സംഭവം പുറത്തറിഞ്ഞതോടെ നടപടി ഭയന്ന് ഏതാനും ജീവനക്കാര്‍ തിരിച്ചെത്തി. സമീപപ്രദേശങ്ങളിലേക്കുള്ള സര്‍വീസുകള്‍ തുടങ്ങിയതോടെയാണ് ഡിപ്പോയിലെ പ്രതിഷേധം അവസാനിച്ചത്. 








Brand New SOCIETY
Built By Saranya Coach





Tuesday, July 15, 2014


സ്നേഹതീരം പൂത്തുലഞ്ഞു.............. ഒരു മാസക്കാലമായി നീണ്ടുനിന്ന സംഭവബഹുലമായ പെര്‍മിറ്റ്‌ പിടിച്ചെടുക്കലും ,അര്‍മാദനവും ,ആഹ്ലാദവും ഒക്കെ മലര്‍പൊടിക്കാരന്‍റെ സ്വപ്നം പോലെ എരിഞ്ഞടങ്ങി. എന്തൊക്കെ ആയിരുന്നു !!!!!!!!!!!!!!!!! പരപ്പ,കല്ലറ,ബാലന്‍ പിള്ള സിറ്റി,ശവപ്പെട്ടിക്ക് ആണിയടിക്കല്‍ ,നഗരസഭയുടെ ചവറു വണ്ടി............... അര്‍മാദനം,സ്നേഹതീരം പൂത്തുലയുന്നത് ഇപ്പം കാണാം........ പവനായി ശവമായി........... ഇതെല്ലം കണ്ടിട്ടും നിശബ്ദമായി പി.ബി.കെ ഇരുന്നത് ഇങ്ങനെ ഒരു നിമിഷത്തിനു വേണ്ടിയായിരുന്നു. ഇവിടുത്തെ അഡ്മിന്‍റെ ആത്മവിശ്വാസത്തെ പറ്റി വരെ ചര്‍ച്ചകള്‍ ആയിരുന്നു.അതോ !!!!തുടക്കം മുതല്‍ തന്നെ ആത്മവിശ്വാസം ഉണ്ടായിരുന്നു.. സ്വകാര്യ ബസുകളെ സ്നേഹിക്കുന്ന ഈ കൂട്ടായ്മയ്ക്ക് ഈ പെര്‍മിറ്റുകള്‍ തിരിച്ചു വരുമെന്ന ഉത്തമ ബോധവും ഉറപ്പും ആദ്യം മുതല്‍ക്കെ തന്നെ ഉണ്ടായിരുന്നു. സ്വയം പര്യാപ്തത വന്നിട്ട് പോരായിരുന്നോ കെ.എസ്.ആര്‍.ടി.സിക്ക് ഈ ഏറ്റെടുക്കലും നാടകങ്ങളും. ?? ചില തൊഴിലാളി പ്രസ്ഥാനങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് എങ്ങനേയും KSRTC യെ വിനിയോഗിക്കാം എന്നതിന് തെളിവാണ് ഈ സംഭവ വികാസങ്ങള്‍ .KSRTC ഇനി നിലനില്‍പ്പിനായി പരിശ്രമിക്കട്ടെ.!!!! ഒരു മുന്‍മന്ത്രി എന്ത് അറിഞ്ഞിട്ടാണ് ഇപ്പോഴും സര്‍വീസുകളുടെ എണ്ണം കൂട്ടണം എന്നു പറഞ്ഞു അലമുറയിടുന്നത് ????? എന്നും കേള്‍ക്കാവുന്ന രണ്ടു മൂന്നു വാക്കുകളുണ്ട്. EPKM,OPERATION COST എന്നിട്ട് വാദങ്ങളും ചര്‍ച്ചകളുമാണ് .ഒരു സത്യങ്ങള്‍ മറച്ചു വച്ചിട്ട് KSRTC യെ സര്‍വീസ് കൂട്ടിയും പെര്‍മിറ്റ്‌ പിടിച്ചെടുത്തും വിജയിപ്പിക്കും എന്നത് പൊള്ളയായ വാദമാണ് .ഇത് രക്ഷപെടണമെങ്കില്‍ KSRTC തച്ചുടച്ച് വാര്‍ക്കണം ... നമുക്ക് ഇപ്പോള്‍ KSRTC യുടെ ഉന്നമനം ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ മുഖ്യം സ്വകാര്യ ബസ്സുകളുടെ രക്ഷയാണ്.കഴിഞ്ഞ ഒരുമാസം നീണ്ടു നിന്ന പ്രതിസന്ധികള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഇന്ന് വിരാമം ആയിരിക്കുകയാണ് ..ഇനി വേണ്ടത് പരമാവധി സ്വകാര്യ ബസ്സുകളെ സഹായിക്കുക എന്നതാണ് ഒരു ബസ് ഫാന്‍ എന്ന നിലയില്‍ നമ്മള്‍ ഓരോരുത്തരും നമ്മുടെ സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും പരമാവധി ആളുകളെയും ഇതുപയോഗിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യണമെന്നു ആഹ്വാനം ചെയ്യുന്നു.... എന്ന് ടീം പി.ബി.കെ

BRAND NEW ANJANEYA & CEE CEE TRANSPORT


Like www.facebook.com/privatebuskerala

The No.1 Private Bus Fanning & Information Page of Kerala 


തൃശൂർ CEECEE കുടുംബത്തിലേക്ക് ഇതാ കരൂർ മാരുതിയിൽ പിറന്ന ഇരട്ട സഹോദരങ്ങൾ........പതിവിലും വ്യത്യസ്തമായി
കലാരൂപങ്ങളും ചിത്രങ്ങളും ഇല്ലാതെ ടൂറിസ്റ്റ് ബസ്സുകളുടെ പോലെ ഒരു റോയൽ ഡിസൈൻ 


Private Bus Kerala (www.pbk.co.in) Proudly presesnts you all bus fans the brand new twins of CEECEE family....Twins designed by SUDHI

BRAND NEW ANJANEYA 
KL-46-K-3839
THRISSUR-KANNUR SUPER FAST

BRAND NEW CEECEE TRANSPORT
KL-08-BD-4500
KODUNGALLUR-GURUVAYOOR-KOZHIKKODE SUPER FAST

Join www.facebook.com/groups/privatebuskerala


!!!! www.pbk.co.in !!!!


വന്‍ തിരിച്ചു വരവ്.................. LIKE www.fb.com/privatebuskerala
രണ്ടാഴ്ച മുന്‍പ് നിലച്ചുപോയ തേക്കടി-എറണാകുളം തുഷാരം ഫാസ്റ്റ് പാസഞ്ചര്‍ തങ്ങളുടെ പുത്തന്‍ ബസ്സിട്ട് പുന:രാരംഭിചിരിക്കുന്നു.പുത്തന്‍ ബസ് വന്നിട്ട് മൂന്ന് മാസങ്ങള്‍ ആയി,നിയമക്കുരുക്കില്‍ പെട്ട് ഓടുവാനാകാതെ കിടക്കുകയായിരുന്നു ..സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ്‌ പുതുക്കി നല്‍കേണ്ട എന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ ,ഈ പുത്തന്‍ ബസിന്റെ വരവ് ഒരുപാട് വിഷമങ്ങള്‍ സൃഷ്ടിച്ചു എങ്കിലും കാലോചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് പുത്തന്‍ പ്രതീക്ഷകള്‍ക്ക് ഇടം നല്‍കി. ഇനി പ്രിയപ്പെട്ട യാത്രക്കാര്‍ക്ക് ഈ പുതു പുത്തന്‍ ബസില്‍ ഹൈറേഞ്ചില്‍ നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യാം .... BRAND NEW THUSHARAM KL 17 L 6263 THEKKADY-KUMILY-PALA-ERNAKULAM FP via: periyar mundakkayam kanjirapally erattupetta piravom Join us on fb group www.fb.com/privatebuskerala visit www.pbk.co.in
LIKE www.fb.com/privatebuskerala പാലക്കാട്-കോഴിക്കോട് റൂട്ട് പിടിച്ചെടുക്കുവാന്‍ പുതിയ തന്ത്രവുമായി KSRTC .. പൊതുവേ മലബാറില്‍ യാത്രക്കാര്‍ക്ക് ഇഷ്ടം സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുവാനാണ്.കാഴ്ചയി­ലും സൗകര്യങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇത്തരം ബസുകള്‍ ഉപേക്ഷിച്ച് യാത്രക്കാര്‍,എന്ത് മോഹന വാഗ്ദാനം KSRTC കൊടുത്താലും പോകുകയുമില്ല..സീസണ്‍ ടിക്കറ്റ് ഏര്‍പ്പെടുത്തുവാനുള്ള നീക്കം എന്താകുമോ എന്തോ ?? 75 % തുക നല്‍കിയാല്‍ മതിയെന്ന് പറഞ്ഞാലും ,കാഴ്ചയ്ക്ക് അരോചകവും പൊടിയും ചെളിയുമുള്ള സീറ്റുകളില്‍ ഇരുന്ന്‍ യാത്ര ചെയ്യുവാന്‍ ആരു തയ്യാറാകും ..........???? മലബാറില്‍ KSRTC വിജയിക്കാതെ പോകുന്നതിന്‍റെ പിന്നില്‍ സ്വകാര്യ ബസുകളെ പഴിച്ചിട്ട് കാര്യമില്ല... Reshmi Palakkad-Kozhikkode FP Join www.fb.com/groups/privatebuskerala Visit www.pbk.co.in © Manu M T