Like www.facebook.com/
ഓര്‍മയുടെ താളുകള്‍ പിന്നിലേക്ക് മറിക്കുമ്പോള്‍ ആ പഴയ കുട്ടിക്കാലം മനസ്സില്‍ തെളിയുന്നു...ആ വസന്തകാലം എത്ര വേഗമാണു ഇനിയൊരിക്കലും തിരിച്ച് വരാത്ത അകലത്തിലേക്ക് നമ്മെ ഇട്ടേച്ച് പോയ്ക്കളഞ്ഞത്...ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ കുട്ടികാലത്തെ ഓര്‍മകള്‍ വളരെ വലുതാണ്.ചില വാശികള്‍, തമാശകള്‍,അമളികള്‍, വഴക്കുകള്‍ അങ്ങനെ മറക്കാനാവാത്ത പല അനുഭവങ്ങളും സമ്മാനിച്ച കുട്ടിക്കാലത്തെ ഒരു ഓര്‍മ പുതുക്കല്‍ ആണ് ഈപോസ്റ്റ് ഇവിടെ ചെയ്യാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ചെറുപ്പത്തിലെ വണ്ടികളോട് ഉള്ള പ്രേമം ഇതു വായിക്കുന്ന പലര്‍ക്കും ഉണ്ടായിരുന്നതാണ്. ഹോണ്‍ അടിച്ചും, ഓവര്‍ടേക്ക് ചെയ്യ്തും ഗിയര്‍ മാറ്റിയും ആന വണ്ടി അടുത്തെത്തിയാല്‍ പറപ്പിച്ചും, ചെരിഞ്ഞിരുന്നു സൂപ്പര്‍ ഫാസ്റ്റും,ഓര്‍ഡിനറിയും, എക്സ്പ്രസ്സ് വണ്ടികള്‍ ഓടിച്ച പല നല്ല ബസ് ഡ്രൈവര്‍ മാര്‍ ഇതു വായിക്കുന്നുണ്ട് എന്ന്‍ അറിയാം. നിങ്ങളുടെ കുട്ടിക്കാലത്ത് നിങ്ങള്‍ ഓടിച്ച ബസും അതിന്‍റെ റുട്ടും ഓര്‍മകളില്‍ നിന്നും ഒന്ന് പോടി തട്ടി എടുക്കാമോ?? ജീവിതത്തിലെ തിരക്കുകളുമായി ഓരോ ദിവസവും മുന്‍പോട്ട്പോകുമ്പോള്‍ താങ്കളുടെ ജീവിതത്തിലെ ഒരിക്കലും തിരിച്ചുവരാത്ത ആ നല്ല ഓര്‍മകളിലേക്ക് ഒരു യാത്ര.ഈ പോസ്റ്റ് നിങ്ങളുടെ ഉറ്റ മിത്രങ്ങള്‍ക്കും പങ്കുവക്കു... ഓര്‍മകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം...
Hit Like & Enjoy Your Ride @ PBK .
Pic Crtsy: Pranadh
No comments:
Post a Comment