Thursday, July 17, 2014

ചെറുപുഷ്പം ഇനി മുതല്‍ വീണാ ട്രാവല്‍സ്


www.pbk.co.in

         ചെറുപുഷ്പം ഇനി മുതല്‍ വീണാ ട്രാവല്‍സ് 


കടമ്മനിട്ട,ആലുങ്കല്‍ നിവാസികള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി കൊണ്ട് ,മറ്റൊരു ഓപ്പറേറ്റര്‍ ചെറുപുഷ്പം സര്‍വീസ് ഏറ്റെടുത്തിരിക്കുന്നു.80 കളില്‍ ആരംഭിച്ച ഈ ചങ്ങനാശ്ശേരി-പത്തനംതിട്ട പെര്‍മിറ്റ്‌ തുടക്കം മുതലേ വന്‍വിജയം ആയിരുന്നു.പെരുന്ന സ്റ്റാന്‍ഡില്‍ നിന്നും മുക്കാട്ടുപടി,ആരമല,നാലുകോടി,പായിപ്പാട്,ആ­ഞ്ഞിലിത്താനം,കവിയൂര്‍,തോട്ടഭാഗം,ഇരവിപേരൂ­ര്‍,കോഴഞ്ചേരി,ആലുങ്കല്‍, വഴിയാണ് പത്തനംതിട്ടയ്ക്ക് സര്‍വീസ് നടത്തുന്നത്.ദിവസേന മൂന്ന് ട്രിപ്പുകള്‍ ആണ് ചങ്ങനാശ്ശേരിയില്‍ നിന്നും പത്തനംതിട്ടയ്ക്ക് .




ആദ്യ കാലത്ത് സെന്റ്‌ ജോസഫ്‌ ഓപ്പറേറ് ചെയ്തിരുന്ന ഈ പെര്‍മിറ്റ്‌ പിന്നീട് സുമിതയും ചെറുപുഷ്പവും ഒക്കെ ഏറ്റെടുത്തിരുന്നു.നാ­ലുമാസം മുന്‍പ് ചെറുപുഷ്പം പുത്തന്‍ ബസ് ഇട്ടിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു.അതിനുശേ­ഷം സര്‍വീസ് മുടങ്ങിയതോടെ നാരങ്ങാനം നിവാസികള്‍ ദുരിതത്തിലായി..ഇടയ്ക്ക് പേളും ജെനിമോനും ടി.പി ഓടിയെങ്കിലും പാതി വഴിക്ക് ഉപേക്ഷിച്ചു പോയി..പത്തനംതിട്ട-കടമ്മനിട്ട-ആലുങ്കല്‍-കോഴഞ്ചേരി റൂട്ടില്‍ ആകെ രണ്ടു ബസുകളെ ഉള്ളൂ.വീണ ഏറ്റെടുത്തതോടെ നാരങ്ങാനം നിവാസികള്‍ക്ക് ഇനി എന്നും മുടക്കം കൂടാതെ ഓടുമെന്ന പ്രതീക്ഷയുണ്ട് ....

അടുത്ത കാലത്ത് ഈ റൂട്ടില്‍ പുതിയ രണ്ടു പെര്‍മിറ്റുകള്‍ പാസ്സായെങ്കിലും ,ഇന്ന് വരെ ഓടി കണ്ടിട്ടില്ല..നാരങ്ങാനത്തെ യാത്രക്കാര്‍ക്ക് വേണ്ടി നിവേദനങ്ങളും അഭ്യര്‍ത്ഥനകളും നടത്തുന്നവര്‍ അത് ഓടിപ്പിക്കാന്‍ സന്മനസ് കാണിച്ചാല്‍ ഇവിടുത്തെ യാത്രാക്ലേശം പൂര്‍ണ്ണമായും ഇല്ലാതാകും..

No comments:

Post a Comment