Tuesday, July 15, 2014


സ്നേഹതീരം പൂത്തുലഞ്ഞു.............. ഒരു മാസക്കാലമായി നീണ്ടുനിന്ന സംഭവബഹുലമായ പെര്‍മിറ്റ്‌ പിടിച്ചെടുക്കലും ,അര്‍മാദനവും ,ആഹ്ലാദവും ഒക്കെ മലര്‍പൊടിക്കാരന്‍റെ സ്വപ്നം പോലെ എരിഞ്ഞടങ്ങി. എന്തൊക്കെ ആയിരുന്നു !!!!!!!!!!!!!!!!! പരപ്പ,കല്ലറ,ബാലന്‍ പിള്ള സിറ്റി,ശവപ്പെട്ടിക്ക് ആണിയടിക്കല്‍ ,നഗരസഭയുടെ ചവറു വണ്ടി............... അര്‍മാദനം,സ്നേഹതീരം പൂത്തുലയുന്നത് ഇപ്പം കാണാം........ പവനായി ശവമായി........... ഇതെല്ലം കണ്ടിട്ടും നിശബ്ദമായി പി.ബി.കെ ഇരുന്നത് ഇങ്ങനെ ഒരു നിമിഷത്തിനു വേണ്ടിയായിരുന്നു. ഇവിടുത്തെ അഡ്മിന്‍റെ ആത്മവിശ്വാസത്തെ പറ്റി വരെ ചര്‍ച്ചകള്‍ ആയിരുന്നു.അതോ !!!!തുടക്കം മുതല്‍ തന്നെ ആത്മവിശ്വാസം ഉണ്ടായിരുന്നു.. സ്വകാര്യ ബസുകളെ സ്നേഹിക്കുന്ന ഈ കൂട്ടായ്മയ്ക്ക് ഈ പെര്‍മിറ്റുകള്‍ തിരിച്ചു വരുമെന്ന ഉത്തമ ബോധവും ഉറപ്പും ആദ്യം മുതല്‍ക്കെ തന്നെ ഉണ്ടായിരുന്നു. സ്വയം പര്യാപ്തത വന്നിട്ട് പോരായിരുന്നോ കെ.എസ്.ആര്‍.ടി.സിക്ക് ഈ ഏറ്റെടുക്കലും നാടകങ്ങളും. ?? ചില തൊഴിലാളി പ്രസ്ഥാനങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് എങ്ങനേയും KSRTC യെ വിനിയോഗിക്കാം എന്നതിന് തെളിവാണ് ഈ സംഭവ വികാസങ്ങള്‍ .KSRTC ഇനി നിലനില്‍പ്പിനായി പരിശ്രമിക്കട്ടെ.!!!! ഒരു മുന്‍മന്ത്രി എന്ത് അറിഞ്ഞിട്ടാണ് ഇപ്പോഴും സര്‍വീസുകളുടെ എണ്ണം കൂട്ടണം എന്നു പറഞ്ഞു അലമുറയിടുന്നത് ????? എന്നും കേള്‍ക്കാവുന്ന രണ്ടു മൂന്നു വാക്കുകളുണ്ട്. EPKM,OPERATION COST എന്നിട്ട് വാദങ്ങളും ചര്‍ച്ചകളുമാണ് .ഒരു സത്യങ്ങള്‍ മറച്ചു വച്ചിട്ട് KSRTC യെ സര്‍വീസ് കൂട്ടിയും പെര്‍മിറ്റ്‌ പിടിച്ചെടുത്തും വിജയിപ്പിക്കും എന്നത് പൊള്ളയായ വാദമാണ് .ഇത് രക്ഷപെടണമെങ്കില്‍ KSRTC തച്ചുടച്ച് വാര്‍ക്കണം ... നമുക്ക് ഇപ്പോള്‍ KSRTC യുടെ ഉന്നമനം ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ മുഖ്യം സ്വകാര്യ ബസ്സുകളുടെ രക്ഷയാണ്.കഴിഞ്ഞ ഒരുമാസം നീണ്ടു നിന്ന പ്രതിസന്ധികള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഇന്ന് വിരാമം ആയിരിക്കുകയാണ് ..ഇനി വേണ്ടത് പരമാവധി സ്വകാര്യ ബസ്സുകളെ സഹായിക്കുക എന്നതാണ് ഒരു ബസ് ഫാന്‍ എന്ന നിലയില്‍ നമ്മള്‍ ഓരോരുത്തരും നമ്മുടെ സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും പരമാവധി ആളുകളെയും ഇതുപയോഗിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യണമെന്നു ആഹ്വാനം ചെയ്യുന്നു.... എന്ന് ടീം പി.ബി.കെ

No comments:

Post a Comment