Saturday, July 19, 2014

കെ.എസ്‌.ആര്‍.ടി.സി ബസിന്‍റെ മുന്നിലെ ടയറുകള്‍ക്ക്‌ ആകെ നാല്‌ നട്ട്‌

 

കെ.എസ്‌.ആര്‍.ടി.സി ബസിന്‍റെ മുന്നിലെ ടയറുകള്‍ക്ക്‌ ആകെ നാല്‌ നട്ട്‌

(19 Jul) പത്തനംതിട്ട: കെ.എസ്‌.ആര്‍.ടി.സി ബസിന്‍റെ മുന്നിലെ ടെയറിന്‌ ആകെ നാല്‌ നട്ടുകള്‍ മാത്രം. ഡ്രൈവറുടെ ഇടപെടല്‍ ഒഴിവാക്കിയത്‌ വന്‍ ദുരന്തം. ഇന്നലെ പുലര്‍ച്ചെ പത്തനംതിട്ട ഡിപ്പോയിലാണ്‌ ഏറെ കൗതുകകരവും എന്നാല്‍ അത്യന്തം ആശങ്കാജനകവുമായ സംഭവം അരങ്ങേറിയത്‌. 17 ന്‌ വൈകിട്ട്‌ ഡ്രൈവര്‍ ലോഗ്‌ ഷീറ്റില്‍ രേഖപ്പെടുത്തി നല്‍കിയ പണികള്‍ പൂര്‍ത്തീകരിച്ച ശേഷമാണ്‌ചീഫ്‌ മെക്കാനിക്ക്‌ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക്‌ വാഹനം കൈമാറിയത്‌. പത്തനംതിട്ടയില്‍ നിന്നും 5.40 ന്‌ പുറപ്പേടേണ്ട ടി.പി 578-ാം നന്പര്‍ മുണ്ടക്കയം-പുനലൂര്‍ ബസ്‌ ഇതോടെ ബോര്‍ഡ്‌ വെച്ച്‌ സ്‌റ്റാന്‍റില്‍ ഇടം പിടിച്ചു. ഇതോടെ യാത്രക്കാരും ബസില്‍ ഇരച്ചുകയറി. വാഹനം പുറപ്പെടാന്‍ സമയമായതോടെ ഡ്രൈവര്‍ എ.ജി ഫിലിപ്പും യാത്രയ്‌ക്ക്‌ തയ്യാറായി വന്നു. ഒരു ഭാഗ്യപരീക്ഷണം എന്ന നിലയ്‌ക്ക്‌ ബസിന്‍റെ ഇടതുഭാഗത്തെ ടെയര്‍ പരിശോധിച്ചപ്പോഴാണ്‌ ആറ്‌ നട്ട്‌ കാണാനില്ലെന്ന കാര്യം മനസിലായത്‌. ബസിന്‍റെ ടെയറില്‍ ആകെയുള്ളത്‌ രണ്ട്‌ നട്ടുമാത്രം. ഉടന്‍ തന്നെ ഫിലിപ്പ്‌ വിവരം സ്‌റ്റേഷന്‍ അധികൃതരെ അറിയിച്ചു. വിവരമറിഞ്ഞ്‌ ഉന്നതര്‍ സ്‌ഥലത്തെത്തി രോക്ഷം പ്രകടനം എന്നവിധം

No comments:

Post a Comment