Saturday, July 26, 2014

തിരുവനന്തപുരം ജില്ലയിലെ ഒരേ ഒരു സ്വകാര്യ ഫാസ്റ്റ് പസ്സഞ്ഞര്‍ ബസ്‌!!



ശ്രീ പത്മനാഭന്‍റെ പുരം അഥവാ പട്ടണം ആണ് അനന്തപുരി എന്ന നമ്മുടെ തിരുവനന്തപുരം ..ഈ ജില്ലയില്‍ സ്വകാര്യ ബസുകള്‍ കുറവാണെന്ന് മാത്രമല്ല ലിമിറ്റെഡ് സ്റ്റോപ്പ്‌ മുതല്‍ മുകളിലോട്ടുള്ള ഉയര്‍ന്ന ക്ലാസ്സ്‌ പെര്‍മിറ്റുകള്‍ ഇല്ലെന്നു തന്നെ പറയാം..ഈ ജില്ലയുടെ തെക്കന്‍ പ്രദേശങ്ങള്‍ ആയ പൂവാര്‍ ,പാറശാല ,കാട്ടാക്കട,മേഖലകളില്‍ സ്വകാര്യ ബസുകളെ ഇല്ല.എങ്കിലും ഈ ജില്ലയിലെ വടക്കന്‍ മേഖലയിലെ കടലോര പട്ടണം ആയ വര്‍ക്കലയില്‍ നിന്ന് തുടങ്ങി വളരെ കുറച്ചു ദൂരം ഈ ജില്ലയില്‍ സഞ്ചരിക്കുന്ന ഒരു ഫാസ്റ്റ് പസ്സഞ്ഞര്‍ ബസ്‌ ഉണ്ട്..ശരണ്യ മോട്ടോര്‍സ് വര്‍ക്കല-മുണ്ടക്കയം F P ..വര്‍ക്കലയില്‍ നിന്നും ആരംഭിച്ച് ശിവഗിരി,കല്ലമ്പലം,നാ­വായിക്കുളം,പള്ളിക്കല്‍,പോരെടം ,ചടയമംഗലം,ആയൂരം,അഞ്ച­ല്‍,പുനലൂര്‍,പത്തനാപുരം,കോന്നി,പത്തനംതിട്ട,റാന്നി,എരുമേലി,കാ­ഞ്ഞിരപ്പള്ളി,പാറത്തോ­ട് വഴി മുണ്ടക്കയം ആണ് റൂട്ട്..1991 ഇല്‍ വിനായക ട്രാവല്‍സ് ന്‍റെ കൂടല്‍ ശ്രീകുമാര്‍ KL-03 A 7451 എന്നാ വണ്ടിയില്‍ ആണ് ഈ പെര്‍മിറ്റ്‌ ആദ്യമായി തുടങ്ങിയത്..2002 ഇല്‍ ത്രിവേണി ഈ പെര്‍മിറ്റ്‌ എടുത്തു..KL 02 N 9000 എന്ന നമ്പറില്‍ ഉള്ള ബസ്‌ ഇട്ടു..തുടര്‍ന്ന്‍ 2004 ഇല്‍ ആണ് ശരണ്യ ഈ പെര്‍മിറ്റ്‌ ഏറ്റെടുക്കുന്നത് ..2006 ഇല്‍ ശരണ്യ ഈ പെര്‍മിറ്റ്‌ ന് KL 24 A 4 നമ്പറില്‍ ഉള്ള ബസ്‌ ഇട്ടു..2012 ഈ കാണുന്ന ബസും...ദിവസവും രാവിലെ 5.30 ന് വര്‍ക്കല നിന്ന് പുറപ്പെടുന്ന ബസ്‌ 10.45 ന് മുണ്ടക്കയത്ത്‌ എത്തി ചേരുന്നതാണ്..തിരികെ അവിടെ നിന്നും ഉച്ചക്ക് 1.20 നു പുറപ്പെടുന്ന ബസ്‌ 6.30 നു വര്‍ക്കലയില്‍ എത്തിച്ചേരുന്നു...

PRIVATE BUS KERALA
Since 2007
The Ultimate Platform For Private Bus Fanning & Informations
HIT LIKE & ENJOY RIDE WITH US
Like www.facebook.com/PRIVATEBUSKERALA
JOIN us on www.facebook.com/groups/privatebuskerala
VISIT us www.pbk.co.in

Friday, July 25, 2014

ചാച്ചി - പൈകയുടെ പ്രതീകം



LIKE www.facebook.com/PRIVATEBUSKERALA
കെ എം എസ് അഞ്ച് പതിറ്റാണ്ടായി സ്വകാര്യ ബസ് വ്യവസായത്തില്‍ പാലായുടെ യശസ് ഉയര്‍ത്തിയ കെ എം എസ് ഇന്നും ജനങ്ങള്‍ക്ക്‌ പ്രിയപ്പെട്ടതാണ് ഇരുപതോളം ബസുകള്‍ ഉണ്ടായിരുന്ന കളപ്പുരക്കല്‍ മോട്ടോര്‍ സര്‍വിസിന് ഇന്ന് പത്തില്‍ താഴെ ബസ്സുകളെ ഉള്ളൂ സ്വന്തം പേരില്‍....
ബോയ്സ് എസ്റ്റേറ്റ്‌ -എറണാകുളം എക്സ്പ്രസ്സ്‌ എഴുപതുകളില്‍ തുടങ്ങിയ ഒരു പേരു കേട്ട സര്‍വിസ് ആണ്..ബോയ്സ് എസ്റ്റേറ്റ്‌ ഇല്‍ നിന്നും എസ്റ്റേറ്റ്‌ ന്‍റെ ഹെഡ് ഓഫീസ് ഉള്ള കൊച്ചിയിലെ വെല്ലിങ്ങ്ടന്‍ ഐലെന്റ്റ് ഇലേക്ക് ഉദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും യാത്ര ചെയ്യാന്‍ ഒരു സര്‍വിസ് ആയിട്ടാണ് ഇത് തുടങ്ങിയത് എന്നാണ് അറിയാന്‍ കഴിഞ്ഞത്..കാലങ്ങള്‍ കഴിഞ്ഞു ,,നിയമങ്ങള്‍ മാറി മറിഞ്ഞു..എക്സ്പ്രസ്സ്‌ എന്ന പെര്‍മിറ്റ്‌ നിര്തലാക്കിയതിന്റെ ഭാഗമായി ഇത് ഫാസ്റ്റ് പാസഞ്ചര്‍ ആക്കപ്പെട്ടു..എങ്കിലും ഇന്നും പണ്ടത്തെ പ്രതാപത്തോടും ഗാംഭീര്യ ത്തോടും കൂടി ജൈത്ര യാത്ര തുടരുന്നു... മുണ്ടക്കയത്ത് നിന്നും രാവിലെ 5.45 നു പുറപ്പെട്ട് കാഞ്ഞിരപ്പള്ളി,പൊന്‍­കുന്നം പൈക ,പാലാ,കൂത്താട്ടുകുളം ,പിറവം,ത്രിപ്പുണ്ണിത്തുറ വഴി 8.50 ന് വൈറ്റിലയില്‍ എത്തുന്നു....ഉച്ച കഴിഞ്ഞു 3 മണിക്ക് തിരികെ പുറപ്പെടുന്ന ബസ് 6.15 നു മുണ്ടക്കയത്ത് എത്തി ചേരും. 

                കെ എം എസ് നു മറ്റു രണ്ടു ഫാസ്റ്റ് പാസ്സഞ്ചര്‍ ബസുകള്‍ കൂടി ഉണ്ട്..തുലപ്പള്ളി -എറണാകുളം ഉം മണ്ണടിശാല -എറണാകുളവും....
എക്സ്പ്രസ്സ്‌ മാറി ഫാസ്റ്റ് ആയെങ്കിലും ഞങ്ങള്‍ക്ക് ഇവന്‍ ബോയ്സ് എക്സ്പ്രസ്സ്‌ തന്നെ...യാത്രക്കാരോട് ഏറ്റവും മാന്യമായി ആണ് അന്നു തൊട്ടിന്നോളം സഹകരിക്കുന്ന ജീവനക്കാര്‍ക്കും പി ബി കെ യുടെ അഭിനന്ദനങ്ങള്‍....ഈ യാത്ര എന്നും എന്നെന്നും വിജയകരമായി തുടരട്ടെ എന്ന ആശംസകളോടെ ടീം പി ബി കെ

Thursday, July 24, 2014

കണ്ണപ്പ ഗ്രില്‍!! എന്താണ് അത് ?



ഈ ബസ് ആര്‍ക്കെങ്കിലും എവിടെയേലും കണ്ടു പരിചയം ഉണ്ടോ ??ആലുവയില്‍ നിന്നും മൂന്നാര്‍ മലനിരകളിലൂടെ കാന്തല്ലൂര്‍ ക്ക് സര്‍വിസ് നടത്തിയിരുന്ന സംഗമം ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ് ആണ് ഇത്...പെരുമ്പാവൂര്‍ കോട്ടപ്പടിയിലുള്ള ലളിത കോച്ചസിന്റെ വക സൃഷ്ടി ആണ് ഈ ബസ് ...സംഗമം ബസ്സുകളുടെ മാത്രം പ്രത്യേകത ആണ് ഈ ഗ്രില്‍..ഇത് ചെയ്തു നല്‍കാന്‍ ലളിത കോച്ചസ് ആണ് എന്നും സംഗമത്തിന് സഹായകരമായതും..ഈ ഗ്രില്‍ പൊതുവെ അറിയപ്പെടുന്നത് കണ്ണപ്പ ഗ്രില്‍ എന്നാണു..വര്‍ഷങ്ങള്‍­ക്ക് മുന്‍പ് ബാംഗ്ലൂര്‍ കണ്ണപ്പാ ബോഡി ടൂറിസ്റ്റ് ബസുകളില്‍ ഉപയോഗിച്ചിരുന്നു ..അത് കൊണ്ടാണ് ഈ പേരു വരാന്‍ കാരണം...എയര്‍ സര്‍ക്കുലെഷന് കൂടുതല്‍ ഉപകാര പ്രദവും ഹൈ രൈഞ്ചില്‍ നല്ല പെര്‍ഫോര്‍മന്‍സ് ഉം ലക്ഷ്യം വച്ച് കൊണ്ടാണ് സംഗമം ഇപ്പോളും ഇത് തന്നെ ഉപയോഗിക്കുന്നത്...സം­ഗമം വിറ്റ ഈ ബസ് ഇപ്പോള്‍ അരവിന്ദ് എന്ന പേരില്‍ മാള - തൃശൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്നു ..LIKE www.facebook.com/PRIVATEBUSKERALA

ഷില്ലി ബിയറിൽ ജന്മം കൊണ്ട പുലിക്കുട്ടൻ, തേജറാം!!




കുന്നുകളും മലകളും ചുരങ്ങളും പച്ചവിരിച്ച് നിൽക്കുന്ന മരങ്ങളും കേരളത്തിന്റെ വടക്കൻ ജില്ലയായ വയനാടിന്‍റെ ദ്രിശ്യ ഭംഗി കുട്ടുന്നത്.. ഇതുകൊണ്ടെല്ലാം ആണ് ഇന്നും വയനാടിനെ ടൂറിസ്റ്റ് കേന്ദ്രം എന്ന് അറിയപ്പെടുന്നതും അനേകരും പോയതും പോകാൻ ആഗ്രഹിക്കുന്നതും ആയ ജില്ല ആക്കുന്നതും. യാത്രസുഖങ്ങളുടെ കണക്കിൽ പരശുരാം എന്നും ഒരു വേറിട്ടാനുഭവം സമ്മാനിച്ചതാണ്‌. ഷില്ലി ബിയറിൽ നിന്നും മറ്റൊരു പുലിക്കുട്ടൻ തേജറാം!! വയനടാൻ ചുരങ്ങളിളുടെ പുല്‍പ്പള്ളിയിൽ നിന്ന് കോഴിക്കോട് ജില്ലയിലോട്ടു യാത്രകരെയും വഹിച്ചു ചിറിപായുന്ന തേജറാം ബസിന്റെ ഒരു ചിത്രം !!
പുല്‍പ്പള്ളി-കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പ്‌

jOiN www.facebook.com/groups/privatebuskerala 

KL 11 AN 9751
THEJRAAM AIRBUS
PULPALLY - KOZHIKKODE LS
via:sulthanbathery kalpetta lakkidi adivaram thamarassery


«« www.pbk.co.in »»

www.facebook.com/PRIVATEBUSKERALA

jOiN www.facebook.com/groups/privatebuskerala 

«« www.pbk.co.in »»
KL 33 7515 ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ഈ സുന്ദരനെ ??ഇവനായിരുന്നു നമ്മുടെ കടംതോട് (KADAMTHOTTU)ചങ്ങനശ്ശേരി-കുളത്തുപ്പുഴ റൂട്ടില്‍ ആയിരുന്നു ഇവന്‍ ഓടിയിരുന്നത് .ഇപ്പോള്‍ പേരു മാറിയിരിക്കുന്നു...ഓര്‍മ എന്ന് !!!!!!അതും കണ്ണൂര്‍-തിരുനെല്ലി റൂട്ടില്‍....കണ്ടിട്­ട് വിശ്വസിക്കാന്‍ ആകുന്നില്ല അല്ലേ ??
DO U REMEMBER KL 33 7515??YES ITS OLD KADAMTHOTTU,CHANGANASSERY-KULATHUPUZHA.
NOW ORMA,KANNUR-MANANTHAVADY-THIRUNELLY LS.
REALY IN AN AWSOME LOOK NA?

Tuesday, July 22, 2014

സ്വകാര്യബസ് ലോബിക്കായി ഗതാഗതമന്ത്രി ഒത്തുകളിച്ചു




തിരു: സൂപ്പര്‍ക്ലാസ് റൂട്ടുകള്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്ത ദേശസാല്‍ക്കരണ ഉത്തരവ് പുതുക്കി സമര്‍പ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനു കാരണം ഗതാഗതമന്ത്രിക്കുമേലുള്ള സ്വകാര്യ ബസ് ലോബിയുടെ സമ്മര്‍ദം. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് സഹായകമാകുമെന്ന് സര്‍ക്കാര്‍തന്നെ ചുണ്ടിക്കാട്ടിയാണ് സൂപ്പര്‍ ക്ലാസ് സര്‍വീസ് ദേശസാല്‍കരണം.


എന്നാല്‍, സ്വകാര്യ ബസ് ലോബിക്കായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇത് അട്ടിമറിച്ചു. മന്ത്രി ഇടപെട്ട് ദേശസാല്‍ക്കരണം മരവിപ്പിക്കുകയും സൂപ്പര്‍ക്ലാസ് റൂട്ടുകളില്‍ സ്വകാര്യ ബസുടമകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റ് അനുവദിക്കണമെന്ന് ഉത്തരവിറക്കാന്‍ വകുപ്പ് സെക്രട്ടറിയോട് നിര്‍ദേശിക്കുകയുംചെയ്തു. നിലവിലുള്ള ദേശസാല്‍ക്കരണ ഉത്തരവ് പുതുക്കണമെന്ന്് കെഎസ്ആര്‍ടിസി എംഡിയോട് നിര്‍ദേശിച്ച് ഉത്തരവും ഇറക്കി.

വടക്കന്‍ മേഖലയിലെ സ്വകാര്യ സര്‍വീസുകള്‍ നിയന്ത്രിക്കുന്നത് കോട്ടയം ലോബിയാണ്. തെക്കന്‍ മേഖലയില്‍ കൊട്ടാരക്കരയില്‍ ഭരണമുന്നണിയിലെ ഒരു ഘടകകക്ഷി നേതാവിന്റെ ബന്ധുവിന് 48 സ്വകാര്യ സര്‍വീസുണ്ട്. ഇതെല്ലാം ദീര്‍ഘദൂര സര്‍വീസുകളാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് മറ്റൊരു ലോബിയും പ്രവര്‍ത്തിക്കുന്നു. ദേശസാല്‍ക്കരണ റൂട്ടുകള്‍ നഷ്ടപ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, സ്വകാര്യ ബസ് ലോബിക്കുവേണ്ടി വാദിക്കാന്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ് സഭയില്‍ ശക്തമായി രംഗത്തെത്തി.

പുതിയ ഉത്തരവിലൂടെ ചമ്രവട്ടം പാലം ദേശസാല്‍ക്കരണമടക്കം ഇല്ലാതാക്കുന്നതില്‍ വലിയ ദുരൂഹതയുണ്ട്. കെഎസ്ആര്‍ടിസി 70ല്‍പരം പുതിയ സര്‍വീസ് ആരംഭിച്ച ഈ റൂട്ടില്‍ സ്വകാര്യ ബസുകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റിനായി നല്‍കുന്ന അപേക്ഷ അനുവദിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സെക്രട്ടറിക്കും നിര്‍ദേശം നല്‍കി. ദേശസാല്‍ക്കരിച്ച പൊന്നാനി-ചമ്രവട്ടം പാലം-ചേളാരി റൂട്ടില്‍ 47 കിലോമീറ്ററുള്ളതില്‍ 20 കിലോമീറ്ററില്‍ നിലവില്‍ സ്വകാര്യ ബസ് സര്‍വീസുണ്ട്. എന്നിട്ടും ഈ റൂട്ടില്‍ 10 സ്വകാര്യ ബസുകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റ്് നല്‍കാനുള്ള നിര്‍ദേശം ദുരൂഹമാണ്്.

സൂപ്പര്‍ ക്ലാസ് സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് ബസില്ലെന്ന ന്യായമാണ് പുതിയ ഉത്തരവിലുള്ളത്. എന്നാല്‍, 2012ല്‍ ദേശസാല്‍ക്കരണ പദ്ധതി നടപ്പാക്കിയപ്പോള്‍ പുതുതായി 300 ബസുകള്‍ നീക്കിവച്ചിരുന്നു. റിസര്‍വ് ബസായും, അഡീഷണല്‍ റിസര്‍വ് ബസായും വച്ചിരുന്നതാണിവ. ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവായതിനാല്‍ സര്‍വീസ് ആരംഭിക്കാനായില്ല. ഈ ബസുകള്‍ ഇപ്പോഴും സര്‍വീസിന് ലഭ്യമാണ്. ഒപ്പം ദേശസാല്‍കൃത റൂട്ടുകള്‍ക്കടക്കം ആവശ്യങ്ങള്‍ നിറവേറ്റാനാണ് 1500 പുതിയ ബസിന് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. ജന്‍റം ബസുകള്‍ക്കായി രൂപീകരിച്ച പുതിയ കമ്പനിക്ക് 400 ബസ് കേന്ദ്രം ഉടന്‍ അനുവദിക്കും.

ഇതില്‍ 200 ബസ് ലോകോത്തര നിലവാരമുള്ള ശീതീകരിച്ച ബസാണ്. സൂപ്പര്‍ ക്ലാസ് ദേശസാല്‍ക്കരണ ഉത്തരവ് പിന്‍വലിച്ചാല്‍ ഈ സര്‍വീസുകളെല്ലാം നഷ്ടത്തിലാവുകയും കോര്‍പറേഷന്റെ പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കപ്പെടുകയും ചെയ്യും.
- See more at: http://www.deshabhimani.com/newscontent.php?id=484294#sthash.bRLX7LMB.0pdOvB4p.dpuf