Thursday, July 31, 2014

ഡീസലിന് ലിറ്ററിന് 50 പൈസ കൂട്ടി



ദില്ലി: ഡീസലിന് ലിറ്ററിന് 50 പൈസ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് വില കുറച്ചു.  4 രൂപയാണ് കുറഞ്ഞത്.  പെട്രോളിന് ലിറ്ററിന് 1 രൂപ 9 പൈസ കുറച്ചു. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും

Old Is Gold


---------------------------------
www.pbk.co.in
--------------------------------- 
PRIVATE BUS KERALA
since 2007
HIT LIKE AND ENJOY RIDE WITH US
The Gate Way To Exciting Bus Fanning & Informations
--------------------------------
PAGE
www.facebook.com/PRIVATEBUSKERALA
--------------------------------
GROUP
www.facebook.com/groups/privatebuskerala

Wednesday, July 30, 2014

മൂന്നു പതിറ്റാണ്ടില്‍ ഏറെയായി കിഴക്കന്‍ മല നിരകളെ അക്ഷര നഗരിയുമായി ബന്ധിപ്പിക്കുന്ന ഹൈറേഞ്ചി‌‍ന്‍റെ മുത്ത്‌ ..


മൂന്നു പതിറ്റാണ്ടില്‍ ഏറെയായി കിഴക്കന്‍ മല നിരകളെ അക്ഷര നഗരിയുമായി ബന്ധിപ്പിക്കുന്ന ഹൈറേഞ്ചി‌‍ന്‍റെ മുത്ത്‌ ..വിശ്വസ്ഥതയുടെ 32 വര്‍ഷങ്ങള്‍ അപകട രഹിതവും സൗഹൃദ പരവും സമയക്ളിപ്തതയും ഉള്ള മലനാടിന്റെ മഹായാനം .............ജയേഷ 

KORUTHODE-KOTTAYAM via NH 183
via.madukka vandampathal mundakkayam kanjirapally ponkunnam kodungur pampady manarkad

Tuesday, July 29, 2014

PBK BUS KOTTAYAM CONTEST 2014




www.pbk.co.in
PBK BUS KOTTAYAM CONTEST 2014

NOMINATIONS ROUND

പ്രൈവറ്റ് ബസ് കേരളയുടെ പുതിയ മത്സരം ഇതാ ആരംഭിക്കുന്നു.കേരളത്­തിലെ പ്രൈവറ്റ് ബസ് വ്യവസായത്തിന്‍റെ ചരിത്രത്തില്‍ കോട്ടയത്തിന്‍റെ പങ്ക് സുവര്‍ണ്ണലിപികളില്‍ എഴുതപ്പെട്ടതാണ് ..ആ കോട്ടയം ജില്ലയിലെ മികച്ച ബസ് സര്‍വീസ് ഏതെന്ന് കണ്ടെത്തുവാന്‍ പി.ബി.കെയുടെ യാത്ര ഇതാ ഇവിടെ തുടങ്ങുകയാണ്..''

മറ്റേത് ജില്ലകളില്‍ നിന്നും കോട്ടയം ജില്ലയിലേക്ക്
സര്‍വീസ് നടത്തുന്നതും കോട്ടയം ജില്ലയില്‍ സര്‍വീസ്
നടത്തുന്നതുമായ ബസുകളെയാണ് ഈ മത്സരത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ഉദ്യേശിക്കുന്നത് ...

 Hit like & enjoy ride with us

നിങ്ങള്‍ ചെയ്യേണ്ടത്

1. PBK BUS KOTTAYAM CONTEST ന്‍റെ നാമനിര്‍ദേശ റൗണ്ടാണിത് ..
നിങ്ങളുടെ കാഴ്ചപ്പാടിലും അനുഭവ ങ്ങളിലും മികച്ചത് എന്ന് തോന്നുന്ന 4 ബസുകള്‍ നിര്‍ദേശിക്കാവുന്നതാണ്‌

2. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി,കോട്ടയം,ഏറ്റുമാനൂര്
‍,വൈക്കം,കുമരകം,കൈനടി,തലയോലപ­റബ്
,കുറവിലങ്ങാട്‌,കു­റുപ്പുന്തറ,കല്ലറ,പാലാ,,ഈരാറ്റുപേട്ട,കാഞ്­ഞിരപ്പള്ളി
,എരുമേലി,മ­ണിമല,കറുകച്ചാല്‍,
പള്ളിക്കത്തോട്,കൊടുങ്ങൂര്‍,
മുണ്ടക്കയം,ഉഴ­വൂര്‍,രാമപുരം,എന്നിവടങ്ങളില്
‍ ഓടുന്ന ബസുകളുംഎറണാകുളം,കുമളി,കട്ടപ്പന ഭാഗങ്ങളില്‍ നിന്നും കോട്ടയം ജില്ലയിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളും പരിഗണിക്കുന്നതാണ്....

3. മെച്ചപ്പെട്ട സേവനം നല്ല പെരുമാറ്റം ഉള്ള ജീവനക്കാര്‍,കൃത്യനിഷ്ഠയോടെയുള്ള ഓട്ടം,അനാവശ്യ ഹാള്‍ട്ട്കള്‍ ഇല്ലാത്തതുമായ 4 ബസുകളുടെ പേര് ഒരു കമന്‍റായി ഇവിടെ രേഖപ്പെടുത്തുക ... 

4. ഏറ്റവും കൂടുതല്‍ പേര്‍ നിര്‍ദേശിക്കുന്ന 25 ബസുകള്‍ ഒന്നാം ഘട്ട മത്സരത്തിനായി തിരഞ്ഞെടുക്കും,,

5. നിങ്ങള്‍ ഓരോരുത്തരും നിര്‍ദേശിക്കുന്ന പേര് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ പരമാവധി കൂട്ടുകാരെയും കൊണ്ട് നോമിനേറ്റ് ചെയ്യിക്കുക ....

ആശംസകളോടെ
അഡ്മിന്‍

Share the post 

» Like www.fb.com/privatebuskerala 

» Join www.fb.com/groups/privatebuskerala 

റംസാനിലെ ചന്ദ്രിക


1985 ലെ ഒരു പുലര്ക്കാ ലം അവന്‍ ഒരു തയ്യാറെടുപ്പിലാണ് .അമ്മയോടൊപ്പം അമ്മ വീട്ടിലേക്കു പോകുന്നതിനായി ,സമയം രാവിലെ 7.45 ഒരു വെള്ളയും മഞ്ഞയും നിറവുള്ള ബസ്‌ കൊടുങ്ങുരില്‍ എത്തുന്നു .അതില്‍ പത്തനംതിട്ട യിലേക്കാണ് യാത്ര .KLB7175 ബസ്‌ എന്ന് പറഞ്ഞാല്‍ അവനു അത് എന്നുമൊരു ഹരമായിരുന്നു .അവനു അതില്‍ കയറി കഴിഞ്ഞാല്‍ പെട്ടി പുറത്തു ഇരിക്കണം .അത് നിര്ബയന്ധമാണ്‌ .ഡ്രൈവര്‍ മാമന്‍ ബസ്‌ ഓടിക്കുന്നത് കാണണം .ഈ യാത്ര അവന്റെ‍ ചിന്തകള്‍ മാറ്റി മറിച്ചു .ഓരോ ദിവസം കഴിയുംതോറും യാത്രകളുടെ എണ്ണം കൂടി കൂടി വന്നു .ഇതേ ബസില്‍ ഇതേ പെട്ടിപ്പുറത്ത് അവന്‍ ഒരു സ്ഥിരം യാത്രക്കാരനായി മാറുകയായിരുന്നു. അവന്റെ അമ്മയ്ക്കും പത്തനംതിട്ട യിലാണ് ജോലി . അവന്റെന അമ്മയും ഈ ബസ്സിലെ സ്ഥിരം യാത്ര ക്കാരി യാണ്. ഈ പയ്യന്‍ പൊടിമീശ ക്കാരന്‍ ആയപ്പോള്‍ എന്നെങ്കിലും ഈ വണ്ടി സ്വന്തം ആക്കണം എന്ന് ആഗ്രഹം മനസ്സില്‍ ഉണ്ടായി .അങ്ങനെ ആ ആഗ്രഹവും മനസ്സില്‍ വച്ച് അവന്‍ വളര്ന്നു യുവാവായി അപ്പോളെല്ലാം ആ ആഗ്രഹത്തിന്റെ തീവ്രത കൂടി കൂടി വന്നു .പിന്നീട് ആ ആഗ്രഹം ഉള്ളില്‍ ഒതുക്കി ജീവിതം തുടര്ന്നു. പക്ഷേ ..........അവന്‍ പത്തനംതിട്ട തിട്ട ക്കാരി ഒരു ചന്ദ്രികയെ തന്റെ ജീവിത സഖി ആക്കി .രണ്ടു വര്ഷം മുന്പ്ി യാദൃശ്ചികം ആയി ഞാന്‍ ഈ യുവാവിനെ പരിചയപ്പെടാന്‍ ഇടയായി ....അങ്ങനെ ആ സൗഹൃദം വളര്ന്നു .. അങ്ങനെ ഞാനും അവനും ചുരുക്കം പറഞ്ഞാല്‍ നല്ല സുഹൃത്തുക്കളായി മാറി .അങ്ങനെ ഓരോ കാര്യങ്ങള്‍ സംസാരിച്ച കൂട്ടത്തില്‍ അവന്‍ തന്റെ ആ പഴയ സ്വപ്നത്തെ ക്കുറിച്ച് എന്നോട് പറഞ്ഞു .

എന്റെ ആത്മാര്ത്ഥക സുഹൃത്തിന്റെ ഈ ആഗ്രഹം അറിഞ്ഞപ്പോള്‍ മുതല്‍ എനിക്കും അതൊരു കൌതുകമായി തോന്നി.അങ്ങനെ ഞാന്‍ ചന്ദ്രികയുടെ ഉടമസ്തരുമായി സംസാരിച്ചപ്പോള്‍ അത് ഉടനെ വില്‍ക്കുന്നില്ല എന്ന് അവര്‍ അറിയിച്ചു .അതിനു ശേഷവും ഞാന്‍ എന്റെ രീതിയില്‍ ഉള്ള അന്വേഷണങ്ങള്‍ തുടര്ന്നു കൊണ്ടേ ഇരുന്നു .അപ്പോളാണ് ഞാന്‍ ഞെട്ടിക്കുന്ന ഒരു സത്യം മനസ്സിലാക്കിയത് . ആ ബസ്സ്‌ മറ്റൊരാള്ക്ക്ട വിറ്റിരുന്നു എന്ന്. അതും മൂന്നു വര്ഷം മുന്പേര .അതിനെ കുറിച്ച് ആര്ക്കും ഒരു വ്യക്തമായ വിവരം എനിക്ക് നല്കാകന്‍ പറ്റിയില്ല ഒടുവില്‍ ഞാന്‍ അന്വേഷിച്ചു പുതിയ ഉടമയെ കണ്ടെത്തി.അതിനിടയില്‍ എന്റെയ അന്വേഷണത്തില്‍ നിന്നും എനിക്ക് മറ്റൊരു കാര്യം കണ്ടെത്താന്‍ സാധിച്ചു ..പുതിയ ഉടമക്ക് ഈ സര്വീനസ് തുടര്ന്ന് നടത്തി കൊണ്ട് പോകാന്‍ താത്പര്യം ഇല്ല എന്ന്.അങ്ങനെ ആ ഉടമക്ക് ആ സര്വീറസ് വില്‍ക്കുവാന്‍ താത്പര്യം ഉള്ളതായി പറഞ്ഞതായി എന്റെ് സുഹൃത്തിന്റെ അച്ഛന് മറ്റൊരാളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു .അങ്ങനെ ഉടന്‍ തന്നെ ഞാന്‍ ഉടമയും ആയി സംസാരിക്കുകയും ഒരു കൂടിക്കാഴ്ച യ്ക്കായി ഒരു ദിവസം നിശ്ചയിക്കുകയും ചെയ്തു .ഇപ്പോളെങ്കിലും നിങ്ങള്ക്ക് എന്റെ ഈ ആത്മാര്ത്ഥക സുഹൃത്തിനെ മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു .ഇനിയും മനസ്സിലാകാത്ത വര്ക്കാനയി ഞാന്‍ പറയാം ...നമ്മുടെ സ്വന്തം അതായത് പ്രൈവറ്റ് ബസ്‌ കേരളയുടെയും എന്റെയും നിങ്ങളുടെയും പ്രിയപ്പെട്ട “ ഇക്ക “. ഈ ബസ്സ്‌ സര്വീതസ് സ്വന്തമാക്കുക എന്നത് ഇക്കയുടെ മാത്രം ആഗ്രഹാമായിരുന്നില്ല മറിച്ചു ആ കൊച്ചു കുടുംബത്തിലെ എല്ലാവരുടെയും ആഗ്രഹമായിരുന്നു. ഒരു ചിരകാല സ്വപ്നം എന്ന് വേണമെങ്കില്‍ പറയാം ...ഇക്കയുടെ അത്തചി എന്നെ കാള്‍ മുന്പേി ഉടമയെ കണ്ടു കാര്യങ്ങള്‍ ഉറപ്പിച്ചിരുന്നു ....അത് എന്നെ അത്ഭുതപ്പെടുത്തി .. ഞാന്‍ അമ്പരന്നു പോയി ....കാരണം അദ്ദേഹത്തിന് ഇത്ര ഉത്സാഹം ഉണ്ടാകും എന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല.
നവംബര്‍ ഒന്ന് നമ്മുടെ കേരളപ്പിറവി ദിനം ...ഇക്കയുടെയും കുടുംബത്തിന്റെയും ഈ സ്വപ്നം കേരളപ്പിറവി ദിനത്തില്‍ തന്നെ പുവണിഞ്ഞു എന്നതില്‍ എനിക്ക് അതിയായ സന്തോഷം ഉണ്ട് . അങ്ങനെ ഈ ദിവസം ആ പഴയ” ചന്ദ്രിക “KL 3 Q 3701 അറഫ ക്ക് സ്വന്തമായി .ഇനിയുള്ള കാലം കിഴക്കന്‍ മലനിരകളെ തൊട്ടു തലോടി ജനഹൃദയങ്ങള്‍ കീഴടക്കി അവള്‍ അറഫ ചന്ദ്രികയായി ഇന്ന് മുതല്‍ അവളുടെ യാത്ര തുടരും..............­എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു ..ഇത് ആഹ്ലാദത്തിന്റെ നിമിഷം ആണ്.....തന്റെപ ജീവിതാഭിലാഷം പൂവണിഞ്ഞ ഇക്കാക്ക് ....... പ്രൈവറ്റ് ബസ്‌ കേരള യുടെ പേരിലും എന്റെ് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തിന്റെ പേരിലും എല്ലാവിധ ആശംസകളും നേരുന്നു ....

സ്നേഹപൂര്വ്വം
ആത്മ സുഹൃത്തിനു വേണ്ടി
സിബിച്ചന്‍

Monday, July 28, 2014

കുമളിയില്‍ നിന്ന് എറണാകുളത്തേക്ക് അഞ്ച് മണിക്കൂര്‍ കൊണ്ടൊരു യാത്ര.അനുഗ്രഹ സൂപ്പര്‍ ഫാസ്റ്റില്‍ ...


കുമളിയില്‍ നിന്ന് എറണാകുളത്തേക്ക് അഞ്ച് മണിക്കൂര്‍ കൊണ്ടൊരു യാത്ര ......അനുഗ്രഹ സൂപ്പര്‍ ഫാസ്റ്റില്‍ ...
രണ്ട് വര്‍ഷം മുന്പ് ആരംഭിച്ച ഈ സര്‍വിസ് ഇപ്പോള്‍ ഹൈ റേഞ്ച് കാരുടെ പ്രിയപ്പെട്ട സര്‍വിസ് ആയി മാറിയിരിക്കുന്നു.കുമ­ളിയില്‍ നിന്നും ചുരുങ്ങിയ സമയം കൊണ്ട് എറണാകുളം എത്താന്‍ സാദിക്കുന്നു എന്നതാണ് ഇതിന്റെ കാരണം.കാലത്ത് 6.42 ന കുമളിയില്‍ നിന്ന് പുറപ്പെടുന്ന അനുഗ്രഹ 9.40 ന് കോട്ടയത്തും..11.25 ന് വൈറ്റില യിലും എത്തുന്നു.ഉച്ച തിരിഞ്ഞ് 2.56 ന് വൈറ്റില നിന്നും പുറപ്പെട്ട് 8.10 ന് കുമളിയില്‍ എത്തിച്ചേരുന്നു..കോട്ടയത്തെ വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് കാലത്തും വൈകിട്ടും കൃത്യമായി പോയി വരാന്‍ അനുഗ്രഹ വളരെ ഉപകാരപ്രദമാണ്..ഇത് ആദ്യം മറ്റൊരു സമയത്തായിരുന്നു ആദ്യം രാവിലെ ഓടിയിരുന്നത്..യാത്രക്കാര്‍ക്ക് ഒരു പാട് പ്രയോജനകരമായ ഈ സര്‍വിസ് നിര്‍ത്തലാക്കാന്‍ കെ എസ് ആര്‍ ടി സി ഒരുപാടു ശ്രമിച്ചു എങ്കിലും എല്ലാം വിഭലമായി ..ജന ഹൃദയങ്ങളുടെ അംഗീകാരം ഏറ്റു വാങ്ങി കൊണ്ട് അനുഗ്രഹ ഇവിടെ ജൈത്ര യാത്ര തുടരുകയാണ്