Wednesday, July 16, 2014

        ജീവനക്കാര്‍ സമരത്തിന് പോയി: കെഎസ്ആര്‍ടിസി സര്‍വീസ് നിലച്ചു


എരുമേലി: സമരത്തിലും സമ്മേളനത്തിലും പങ്കെടുക്കാന്‍ ജീവനക്കാര്‍പോയതിനെത്തുടര്‍ന്ന് കോട്ടയം എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. വിവിധ തൊഴിലാളി യൂണിയനുകളില്‍ പെട്ട ജീവനക്കാര്‍ ഒരേ സമയം സംഘടനാപ്രവര്‍ത്തനത്തിന് പോയതാണ് യാത്രക്കാരെ വലച്ചത്. ജീവനക്കാരില്ലാത്തിനാല് ബസ് സര്‍വീസുകള്‍ മുടങ്ങിയത് വിവാദമായതോടെ ചില ജീവനക്കാര്‍ മടങ്ങിയെത്തി ഏതാനും സര്‍വീസുകള്‍ നടത്തി.

Join us on fb group www.fb.com/privatebuskerala

152 ജീവനക്കാരുള്ള എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഇന്നുണ്ടായിരുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം. 24 സര്‍വീസുകളുള്ള ഡിപ്പോയില്‍ നിന്നുള്ള മിക്ക സര്‍വീസുകളും മുടങ്ങി. മണിക്കൂറുകളോളം അക്ഷമരായി കാത്ത് നിന്നിട്ടും ബസുകള്‍ പുറപ്പെടാത്തതിനെത്തുടര്‍ന്ന് യാത്രക്കാര്‍ അന്വേഷിച്ചപ്പോഴാണ് ജീവനക്കാരുടെ സമരാവേശം മനസിലായത്. 88ജീവനക്കാര്‍ ഐഎന്‍ടിയുസിയുടെ യൂണിറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയി.

സിഐടിയു, ബിഎംഎസ് യൂണിയനുകളില്‍ പെട്ട തൊഴിലാളികളാകട്ടെ കെഎസ്ആര്‍ടിസിയെ തകര്‍ക്കാനുള്ള നീക്കങ്ങളുപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കോട്ടയത്ത് സമരത്തിന് പോയി. ബസ് സര്‍വീസ് മുടക്കി സമരം ചെയ്താണോ കെഎസ്ആര്‍ടിസിയെ രക്ഷിക്കുന്നതെന്ന യാത്രക്കാരുടെ ചോദ്യത്തിന് മാത്രം ഉത്തരമുണ്ടായില്ല. സമീപ പ്രദേശങ്ങളായ പൊന്‍കുന്നം, റാന്നി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് പുറമെ കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകളും ജീവനക്കാരില്ലാത്തതിനാല്‍ മുടങ്ങി.
സംഭവം പുറത്തറിഞ്ഞതോടെ നടപടി ഭയന്ന് ഏതാനും ജീവനക്കാര്‍ തിരിച്ചെത്തി. സമീപപ്രദേശങ്ങളിലേക്കുള്ള സര്‍വീസുകള്‍ തുടങ്ങിയതോടെയാണ് ഡിപ്പോയിലെ പ്രതിഷേധം അവസാനിച്ചത്. 




No comments:

Post a Comment