കേരളത്തിലെ ചില ഓട്ടോ, ജീപ്പ് ജീവനക്കാർ സ്ഥിരം ചെയ്യുന്ന ഒരു ഏർപ്പാടാണ് സ്വകാര്യ ബസുകളും കെ.എസ.ആർ. ടി.സി ബസുകളുടെ മുഖം ദൂരെ നിന്ന് കാണുമ്പോഴേക്കും അടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്ന് ആളുകളെ വിളിച്ചു കയറ്റി പോകുന്നത്.. ഇതു ചൊദ്യം ചെയ്യ്താൽ ജീവനക്കാർ പറയുന്നത് ബാങ്ക് ലോണ്‍ ഓക്കേ എടുത്താണ് ഞങ്ങൾ വാഹനം ഓടിക്കുന്നത്. അപ്പൊ ആളുകൾ കുടുതൽ കയറുന്നത് ബസ് സ്റ്റോപ്പിൽ നിന്നൊക്കെ ആണ് അത് കൊണ്ട് ഞങ്ങള്ക്ക് ഇതു ചെയ്യാതെ നിവർത്തിയില്ല!!!. ഈ ഒരു സംഭവം കെ.എസ.ആർ. ടി.സി ബസുകളെ വച്ച് നോക്കുമ്പോൾ ഒരു പ്രശ്നവും ഇല്ല. കാരണം കോടികളുടെ നഷ്ടം ഉള്ള പ്രസ്ഥാനത്തിന് ഇതു എന്താവാൻ?? അതായതു കടലിൽ നിന്ന് ഒരു കപ്പ് വെള്ളം കൊരിയെടുത്താൽ കടലിലെ വെള്ളത്തിന് വലിയ ഒരു കുറവ് തോന്നുകയില്ല! പിന്നെ നഷ്ടം വന്നാലും എഴുതി തള്ളാനും സഹായിക്കാനും മാറിമാറി വരുന്ന മുഖ്യൻ മാർ ഉണ്ട്.. അപ്പൊ പിന്നെ എന്ത് കുഴപ്പം?? സ്വകാര്യ ബസുകളെ നോക്കിയാൽ വിഷയം വേറെയാണ്.നിങ്ങൾ എല്ലാം വിചാരിക്കുന്നത് പൈസ അധികം ഉള്ള മുതലാളിമാർ ഒരു നേരം പോക്കിന് വേണ്ടി വണ്ടി വാങ്ങി ഓടിക്കുന്നത് എന്ന്.. അങ്ങനെ ഉള്ളവരും ഉണ്ട് ഇല്ല എന്ന് പറയുന്നില്ല എന്നാൽ വീടും പുരയിടവും ബാങ്കിൽ വച്ച് ലക്ഷങ്ങളുടെ ലോണ്‍ എടുത്തു വാഹനം റോഡിലുടെ ഇറക്കുന്നവർ ധാരാളം ഈ മേഖലയിൽ ഉണ്ട്. ഏകദേശം 20- 30 ലക്ഷം മുടക്കി ഒരു വണ്ടി റോഡിൽ ഇറങ്ങുന്നത്. ചെറിയ ഓട്ടോ, ജീപ്പ് ലോണ്‍ എടുത്തു വാങ്ങിയവർ പറയുന്നത് മുകളിൽ വായിച്ചല്ലോ. അങ്ങനെ നോക്കിയാൽ ബസ് ജീവനക്കാർ എത്രമാത്രം പറയണം. ഓരോ സ്റ്റോപ്പിൽ നിന്നും ഇതുപോലെ മറ്റുവണ്ടികൾ ആളെ എടുത്തു പോയാൽ ഈ വാഹനങ്ങൾ ഓടുന്നതിന് എന്ത് അർഥം. അവരുടെ കുടുംബങ്ങൾ വഴിയാതരം ആക്കുന്നതിനു മനപുർവമൊ അല്ലാതയോ നിങ്ങളും ഒരു കാരണക്കാരനാണു അധികാരികളോട് ഇതിനെ പറ്റി പറഞ്ഞാൽ ഞങ്ങളുടെ കീഴിൽ വരുന്ന പരുപാടികൾ ഇതൊന്നും ആല്ല കാശ് അടക്കാൻ ഉണ്ടോ അടച്ചട്ടു പൊക്കൊ ഇതൊക്കെ നിങ്ങളുടെ കാര്യം..ഞങ്ങള്ക്ക് അത് അറിയേണ്ട കാര്യം ഇല്ല. റഷിരാജ് സിംഗിനെ പോലെ ഉള്ള പുലിക്കുട്ടികൾ ഇതിനു എതിരെ ഒന്നും ചെയ്യുന്നില്ല, ചെയ്യുകയും ഇല്ല കാരണം ഇതു ചെയ്യ്താൽ ഒരു കൈഅടിയും കിട്ടുകയില്ല. ഇപ്പോഴും ഇതു പോലെ ഉള്ള സമാന്തര സർവിസുകൾ ഉണ്ട്.. പെര്മിറ്റ് ഉള്ള വണ്ടികൾക്ക് പെർമിറ്റ് ഇല്ല എന്ന് പറഞ്ഞു കള്ള സർവിസുകൾ നടത്തുന്ന സ്വകാര്യ ബസുകൾ കാരണം നഷ്ടം സംഭവിക്കുന്ന കെ.എസ.ആർ.ടി.സി ബസുകളെ കുറിച്ചു ന്യൂസ് കൊടുക്കുന്ന മാധ്യമങ്ങളും ഇതു കണ്ടാലും മിണ്ടുകയും ഇല്ല. കാരണം സ്വകാര്യ ബസ് സാധാരണക്കാരന്റെ വാഹനം ആണ്. ആ ന്യൂസ് കൊണ്ട് അവർക്ക് ഒന്നും കിട്ടുകയും ഇല്ല. പത്രധർമം ചെയ്യുന്നവരോട് ലജ തോന്നുന്നു. പാവങ്ങളുടെ അവിഷങ്ങൾക്ക് വിലകല്പിക്കതെ കള്ളാ വാർത്തകൾ കൊണ്ട് റേയിറ്റിംഗ് ഉണ്ടാകുമ്പോൾ നിങ്ങൾ കണ്ടില്ല എന്ന് നടിക്കുന്നത് പല കുടുംബങ്ങളുടെയും ജീവിതമാർഗത്തെ ആണ്. കഴിഞ്ഞ ദിവസം രാജകുമാരിയിൽ സമാന്തര സർവിസ് നടത്തിയ ജീപ്പ് ജീവനക്കാരനും ബസ് ജീവനക്കാരും ആയി ഉണ്ടായ സങ്കർഷത്തിന്റെ ഒരു ചിത്രം..
കേരളത്തിലെ സ്വകാര്യ ബസുകളെ കുറിച്ചുള്ള വിവരങ്ങൾ,ബസ് സമയങ്ങൾ, പുതിയതും പഴയതും ആയ മനോഹരമായ ബസുകൾ, യാത്ര വിവരണങ്ങൾ, വീഡിയോ, വാർത്തകൾ ,മറ്റു രസകരമായ ബസ് കാര്യങ്ങൾക്കും എല്ലാംഅറിയാൻ Like Private BUS Kerala ആഘോഷിക്കു ഒരു മനം മയക്കുന്നതും മറ്റുള്ളവരെ ആകർഷിക്കുന്നതും ആയ അതിമനോഹരമായ ഒരു യാത്ര പി.ബി.കെയുടെ കൂടെ...തികച്ചും വ്യത്സ്തവും നീതിപുർണവും ആയ ഒരു യാത്ര!!!അനേകം വാക്കുകളോ വാഗ്ദാനങ്ങളോ ഒന്നും ഞങ്ങൾ പറയുന്നില്ല..നിങ്ങൾ യാത്ര ചെയ്യ്തു അനുഭവിച്ചറിയു!!! ബഹുദൂരം യാത്രക്ക് ഒരു ലൈക്
www.facebook.com/
FOR MORE PICTURES AND INFORMATIONS,
Join www.facebook.com/groups/