JOIN www.facebook.com/groups/
എക്സ്പ്രസ്സ് പെര്‍മിറ്റുകള്‍ കേരളത്തില്‍ അപൂര്‍വ്വമാണ്...നിലവില്‍ മൂന്ന് എക്സ്പ്രസ്സ് പെര്‍മിറ്റുകളെ കേരളത്തില്‍ ഉള്ളൂ അവയില്‍ ഒന്നാണ് ഈ അരുണ......പാലക്കാട് - ഗുരുവായൂര്‍ എക്സ്പ്രസ്സ് ....കൊണ്ടോടി കോട്ടയം -തൂക്കുപാലം ,റോബിന്‍ പത്തനംതിട്ട - എറണാകുളം എന്നിവയാണ് മറ്റു രണ്ടു എക്സ്പ്രസ്സ് പെര്‍മിറ്റുകള്‍ ...2009 ല്‍ നിലവില്‍ വന്ന D3 എന്ന നോട്ടിഫിക്കേഷന്‍ പ്രകാരം എക്സ്പ്രസ്സ് എന്ന കാറ്റഗറി എടുത്തു കളയുകയും സൂപ്പര്‍ എക്സ്പ്രസ്സ് എന്ന കാറ്റഗറി പെര്‍മിറ്റുകള്‍ വ്യാപകമാകുകയും ചെയ്തു....
D3 നോട്ടിഫിക്കേഷന്‍ പ്രകാരം 200 കിലോമീറ്ററിനു മുകളില്‍ ഉള്ള പെര്‍മിറ്റുകള്‍ സൂപ്പര്‍ എക്സ്പ്രസ്സ് ആക്കാവുന്നതാണ് ..ഒരു പെര്‍മിറ്റ് ഉടമക്ക് പെര്‍മിറ്റ് പുതുക്കുന്ന സമയത്ത് D3 അനുസരിച്ച് സമയക്രമവും പെര്‍മിറ്റും ദൂരത്തിനനുസരിച്ച് മാറ്റെണ്ടാതാണ്....അത് പ്രകാരമാണ് KMS ന്‍റെ ബോയ്സ് എസ്റ്റേറ്റ് -എറണാകുളം എക്സ്പ്രസ്സ് ഫാസ്റ്റ് പാസ്സഞ്ചര്‍ ആക്കേണ്ടി വന്നത്..
അരുണ പാലക്കാട് നിന്നും ഗുരുവായൂര്‍ക്ക് ആണ് സര്‍വീസ് നടത്തുന്നത്....കുന്നംകുളം- പെരുമ്പിലാവ് ,കൂറ്റനാട് ,പട്ടാമ്പി,ഒറ്റപ്പാലം,ലക്ക ിടി വഴിയാണ് പാലക്കാട്ടേക്ക് ഗുരുവായൂര്‍ നിന്നും സഞ്ചരിക്കുന്നത് .......
കരൂര്‍ ശക്തി കോച്ചസ് രൂപകല്‍പ്പന ചെയ്ത പുത്തന്‍ ബസ്സാണ് ഇപ്പോള്‍ ഈ ചിത്രത്തില്‍ കാണുന്നത്.....
നിലവില്‍ ഈ എക്സ്പ്രസ്സ് തസ്തിക എടുത്തുകളഞ്ഞത് കാരണം,സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളുടെ നിയമങ്ങളാണ് താല്‍ക്കാലികമായി ഇവയ്ക്ക് ബാധകമാകുക.ടിക്കെറ്റ് ചാര്‍ജും റണ്ണിഗ് ടൈമും ഒക്കെ സൂപ്പര്‍ ഫാസ്റ്റി ന്റേതാണ് ......അരുണയുടെ ഈ പ്രൌടി എക്കാലവും നിലനില്‍ക്കട്ടെ എന്ന ആശംസകളോടെ
ARUNA EXPRESS
PALAKKAD-GURUVAYUR EXP
via. Ottapalam pattambi kunnamkulam
No comments:
Post a Comment