Sunday, August 24, 2014

"TABBU" കണ്ണൂർ കാസർഗോഡ്‌ പാതകളെ വിസ്മയിപ്പിച്ച കല്ലായി ടീമിന്റെ ആനുയായി!!!


പുലികൾ എന്നും അവയുടെ ഭംഗിക്കും ഗർജനങ്ങൾക്കും കഴിവുകൾക്കും പ്രശസ്തരാണ്. പുലികൾ കാട്ടിൽ ഇറങ്ങിയാല്ലും നാട്ടിലിറങ്ങിയാല്ലും മനുഷരും മറ്റു ജീവികളും ഒന്ന് ഞെട്ടും. ഇതുപോലെ ആണ് മലബാർ മേഘലയിലെ റ്റബ്ബു ബുസ്കളും. കാഴ്ച്ചക്കുള്ള ഭംഗിയും, വേഗതയിലും പ്രസിദ്ധിയാർജിച്ച ഇവരുടെ ബസുകൾ ഇന്നും യാത്രക്കാർക്ക് പ്രിയമുള്ളവയാണ്!! "റ്റബ്ബു" കണ്ണൂർ കാസർഗോഡ്‌ പാതകളെ വിസ്മയിപ്പിച്ച കല്ലായി ടീമിന്റെ ആനുയായി!!! നിങ്ങൾ ആരെല്ലും പുലി ഉറങ്ങുന്നത് കണ്ടിട്ടുണ്ടോ ചങ്ങായി???ഇല്ല, എങ്കിൽ കണ്ടുകൊള്ളൂ ഒരു പുലിക്കുട്ടൻ കാസർഗോഡ്‌ സ്റ്റാൻഡിൽ വിശ്രമിക്കുന്നത്..

TABBU
KANNUR KASARAGOD FP

For more pics & informations of Stage carriers,permits,timings,bus body builders,routes etc JOIN www.facebook.com/groups/privatebuskerala

Private BUS Kerala !! hIt LiKe & EnJoY rIdE wItH uS !!

P R I V A T E B U S K E R A L A
Since 2007
THE NO.1 PAGE ,ONLY FOR STAGE CARRIERS IN KERALA
Presenting the art of Bus Passion....
Our website www.pbk.co.in

Friday, August 22, 2014

കൈ നനയാതെ മീൻ പിടിക്കുന്ന ചിലർ!!!



കേരളത്തിലെ ചില ഓട്ടോ, ജീപ്പ് ജീവനക്കാർ സ്ഥിരം ചെയ്യുന്ന ഒരു ഏർപ്പാടാണ് സ്വകാര്യ ബസുകളും കെ.എസ.ആർ. ടി.സി ബസുകളുടെ മുഖം ദൂരെ നിന്ന് കാണുമ്പോഴേക്കും അടുത്തുള്ള ബസ്‌ സ്റ്റോപ്പിൽ നിന്ന് ആളുകളെ വിളിച്ചു കയറ്റി പോകുന്നത്.. ഇതു ചൊദ്യം ചെയ്യ്താൽ ജീവനക്കാർ പറയുന്നത് ബാങ്ക് ലോണ്‍ ഓക്കേ എടുത്താണ് ഞങ്ങൾ വാഹനം ഓടിക്കുന്നത്. അപ്പൊ ആളുകൾ കുടുതൽ കയറുന്നത് ബസ്‌ സ്റ്റോപ്പിൽ നിന്നൊക്കെ ആണ് അത് കൊണ്ട് ഞങ്ങള്ക്ക് ഇതു ചെയ്യാതെ നിവർത്തിയില്ല!!!. ഈ ഒരു സംഭവം കെ.എസ.ആർ. ടി.സി ബസുകളെ വച്ച് നോക്കുമ്പോൾ ഒരു പ്രശ്നവും ഇല്ല. കാരണം കോടികളുടെ നഷ്ടം ഉള്ള പ്രസ്ഥാനത്തിന് ഇതു എന്താവാൻ?? അതായതു കടലിൽ നിന്ന് ഒരു കപ്പ് വെള്ളം കൊരിയെടുത്താൽ കടലിലെ വെള്ളത്തിന്‌ വലിയ ഒരു കുറവ് തോന്നുകയില്ല! പിന്നെ നഷ്ടം വന്നാലും എഴുതി തള്ളാനും സഹായിക്കാനും മാറിമാറി വരുന്ന മുഖ്യൻ മാർ ഉണ്ട്.. അപ്പൊ പിന്നെ എന്ത് കുഴപ്പം?? സ്വകാര്യ ബസുകളെ നോക്കിയാൽ വിഷയം വേറെയാണ്.നിങ്ങൾ എല്ലാം വിചാരിക്കുന്നത് പൈസ അധികം ഉള്ള മുതലാളിമാർ ഒരു നേരം പോക്കിന് വേണ്ടി വണ്ടി വാങ്ങി ഓടിക്കുന്നത് എന്ന്.. അങ്ങനെ ഉള്ളവരും ഉണ്ട് ഇല്ല എന്ന് പറയുന്നില്ല എന്നാൽ വീടും പുരയിടവും ബാങ്കിൽ വച്ച് ലക്ഷങ്ങളുടെ ലോണ്‍ എടുത്തു വാഹനം റോഡിലുടെ ഇറക്കുന്നവർ ധാരാളം ഈ മേഖലയിൽ ഉണ്ട്. ഏകദേശം 20- 30 ലക്ഷം മുടക്കി ഒരു വണ്ടി റോഡിൽ ഇറങ്ങുന്നത്. ചെറിയ ഓട്ടോ, ജീപ്പ് ലോണ്‍ എടുത്തു വാങ്ങിയവർ പറയുന്നത് മുകളിൽ വായിച്ചല്ലോ. അങ്ങനെ നോക്കിയാൽ ബസ്‌ ജീവനക്കാർ എത്രമാത്രം പറയണം. ഓരോ സ്റ്റോപ്പിൽ നിന്നും ഇതുപോലെ മറ്റുവണ്ടികൾ ആളെ എടുത്തു പോയാൽ ഈ വാഹനങ്ങൾ ഓടുന്നതിന് എന്ത് അർഥം. അവരുടെ കുടുംബങ്ങൾ വഴിയാതരം ആക്കുന്നതിനു മനപുർവമൊ അല്ലാതയോ നിങ്ങളും ഒരു കാരണക്കാരനാണു അധികാരികളോട് ഇതിനെ പറ്റി പറഞ്ഞാൽ ഞങ്ങളുടെ കീഴിൽ വരുന്ന പരുപാടികൾ ഇതൊന്നും ആല്ല കാശ് അടക്കാൻ ഉണ്ടോ അടച്ചട്ടു പൊക്കൊ ഇതൊക്കെ നിങ്ങളുടെ കാര്യം..ഞങ്ങള്ക്ക് അത് അറിയേണ്ട കാര്യം ഇല്ല. റഷിരാജ് സിംഗിനെ പോലെ ഉള്ള പുലിക്കുട്ടികൾ ഇതിനു എതിരെ ഒന്നും ചെയ്യുന്നില്ല, ചെയ്യുകയും ഇല്ല കാരണം ഇതു ചെയ്യ്താൽ ഒരു കൈഅടിയും കിട്ടുകയില്ല. ഇപ്പോഴും ഇതു പോലെ ഉള്ള സമാന്തര സർവിസുകൾ ഉണ്ട്.. പെര്മിറ്റ് ഉള്ള വണ്ടികൾക്ക് പെർമിറ്റ്‌ ഇല്ല എന്ന് പറഞ്ഞു കള്ള സർവിസുകൾ നടത്തുന്ന സ്വകാര്യ ബസുകൾ കാരണം നഷ്ടം സംഭവിക്കുന്ന കെ.എസ.ആർ.ടി.സി ബസുകളെ കുറിച്ചു ന്യൂസ്‌ കൊടുക്കുന്ന മാധ്യമങ്ങളും ഇതു കണ്ടാലും മിണ്ടുകയും ഇല്ല. കാരണം സ്വകാര്യ ബസ്‌ സാധാരണക്കാരന്റെ വാഹനം ആണ്. ആ ന്യൂസ്‌ കൊണ്ട് അവർക്ക് ഒന്നും കിട്ടുകയും ഇല്ല. പത്രധർമം ചെയ്യുന്നവരോട് ലജ തോന്നുന്നു. പാവങ്ങളുടെ അവിഷങ്ങൾക്ക് വിലകല്പിക്കതെ കള്ളാ വാർത്തകൾ കൊണ്ട് റേയിറ്റിംഗ് ഉണ്ടാകുമ്പോൾ നിങ്ങൾ കണ്ടില്ല എന്ന് നടിക്കുന്നത് പല കുടുംബങ്ങളുടെയും ജീവിതമാർഗത്തെ ആണ്. കഴിഞ്ഞ ദിവസം രാജകുമാരിയിൽ സമാന്തര സർവിസ് നടത്തിയ ജീപ്പ് ജീവനക്കാരനും ബസ്‌ ജീവനക്കാരും ആയി ഉണ്ടായ സങ്കർഷത്തിന്റെ ഒരു ചിത്രം.. 



കേരളത്തിലെ സ്വകാര്യ ബസുകളെ കുറിച്ചുള്ള വിവരങ്ങൾ,ബസ്‌ സമയങ്ങൾ, പുതിയതും പഴയതും ആയ മനോഹരമായ ബസുകൾ, യാത്ര വിവരണങ്ങൾ, വീഡിയോ, വാർത്തകൾ ,മറ്റു രസകരമായ ബസ്‌ കാര്യങ്ങൾക്കും എല്ലാംഅറിയാൻ Like Private BUS Kerala ആഘോഷിക്കു ഒരു മനം മയക്കുന്നതും മറ്റുള്ളവരെ ആകർഷിക്കുന്നതും ആയ അതിമനോഹരമായ ഒരു യാത്ര പി.ബി.കെയുടെ കൂടെ...തികച്ചും വ്യത്സ്തവും നീതിപുർണവും ആയ ഒരു യാത്ര!!!അനേകം വാക്കുകളോ വാഗ്ദാനങ്ങളോ ഒന്നും ഞങ്ങൾ പറയുന്നില്ല..നിങ്ങൾ യാത്ര ചെയ്യ്തു അനുഭവിച്ചറിയു!!! ബഹുദൂരം യാത്രക്ക് ഒരു ലൈക്‌

!!! HiT LiKe & eNJoY rIdE wItH uS !!!
www.facebook.com/PRIVATEBUSKERALA

FOR MORE PICTURES AND INFORMATIONS,
Join www.facebook.com/groups/privatebuskerala

Thursday, August 21, 2014

4 കൊല്ലം മുന്‍പ് നടന്ന ഒരു സംഭവ കഥ!





4 കൊല്ലം മുന്‍പ് തൃശൂരില്‍ നടന്ന ഒരു CEE CEE കഥ....

♡♡♡♡
തൃശൂരില്‍ നിന്നും കോഴിക്കോട് university ലേക്ക് EXAM ne പോകാനുള്ള പിളേളര്‍ക്ക് ട്രെയിന്‍ മിസ്സായി അവര്‍ ഉടനെ Bus Stan dil വന്നു ട്രാക്കില്‍ നോക്കിയപ്പോള്‍ ദേ കിടക്കുന്നു കണ്ണൂര്‍ ബോഡും വെച്ച് ‍ CEE CEE ട്രാക്കില്‍ പിളേളര്‍ DVR nde അടുത്തു പോയി പറഞ്ഞു ചേട്ടാ ( CLCT UNSITY)യില്‍ പോകണം ഒരു എക്സാമുന്‍ട് ട്രെയിന്‍ മിസ്സായിപ്പോയി അപ്പോള്‍ പെെലറ്റ് എഡിസണ്‍ ഭായ് പറഞു നിങ്ങള്‍ കയറിക്കോളി ഞാന്‍ പൂശിത്തരാം!!
അവര് വിചാരിച്ച ടെെംന്(10 mnt b4) മുന്‍പ് unvrcty എത്തി അപ്പോള്‍ തന്നെ പിളേളര്‍ നോട്ട് മാല അങ്ങ് ഇട്ടു കൊടുത്തു എഡിസണ്‍ ഭായിക്ക്
കടപ്പാട്;EDIZON bainte Frndine..

തൃശ്ശൂർ ജില്ലയുടെ സ്വന്തം എഡിസേട്ടന്‍റ വിജയകഥ !!

സോഷ്യൽ മിഡിയിൽ സ്വകാര്യ ബസ്‌ മേഖലയിൽ പ്രതേകിച്ചു പുരങ്ങളുടെയും അരി പ്രഞ്ചിയുടെയും നാടായ തൃശ്ശൂർ ബസുകളെ കുറിച്ച് പറയുമ്പോൾ എപ്പോഴും കേൾക്കുന്ന ഒരു പേരാണ് സീ സീ ട്രാൻസ്പോർട്ട്. തൃശ്ശൂർ പുരത്തിന്‍റെ ദ്രിശ്യവിരുന്നുമായി പുതിയ ബസ്‌ അടുത്ത ഇടയ്ക്ക് ഇറങ്ങിയപ്പോൾ അത് യാത്രകാർക്കും ബസ്‌ ആരാധകർക്കും ഒരു സന്തോഷവും പുതിയ അനുഭവവും ആയിരുന്നു.ഇത് തൃശ്ശൂർ കണ്ണൂർ സുപ്പെർ ഫാസ്റ്റ് ബസിന്‍റെ ഡ്രൈവർ തൃശ്ശൂർ ജില്ലകാരൻ ആയ എഡിസണ്‍. യാത്രകാർ സ്നേഹത്തോടെ വിളിക്കുന്ന പേര്: എഡിസേട്ടൻ!! സീ സീ ബസ്‌ പ്രതേകിച്ചും പുതിയ KL 8 BC 100 തൃശ്ശൂർ കണ്ണൂർ സുപ്പെർ ഫാസ്റ്റ് ബസ്‌ അറിയപ്പെടുന്നത് എഡിസണ്‍ ചേട്ടന്‍റെ സീ സീ എന്നാ വിളിപേരിൽ ആണ്.


ബിരിയാണികളുടെ നാടായ തലശേരിയിൽ നിന്നും കഴിഞ്ഞ ദിവസം സീ സീ ബസിൽ ആദ്യയമായി കണ്ണൂർക്ക് യാത്രചെയ്യാൻ ഇടയായി. രാവിലെ 10:15 തലശേരിയിൽ എത്തിയ ബസിൽ കയറുന്നതിനു മുൻപ് വണ്ടിയുടെ ഡ്രൈവർനെ നോക്കി എഡിസേട്ടൻ!!. കൂടെ ഒരു ചങ്ങായി ഉണ്ടായിരുന്നു.കയറിയ വഴി ഞങ്ങൾക്ക് ഇരിക്കാൻ സീറ്റ്‌ കിട്ടി. വളരെ നല്ല ഒരു യാത്ര തന്നെ ആയിരുന്നു കണ്ണൂർ വന്നു ഞങ്ങൾ ഇറങ്ങി. എഡിസേട്ടനെ പരിജയപ്പെട്ടു. നിങ്ങടെ നാട് ഏതാ?? എന്ന് ചോദിയവും ആയി സംസാരം തുടങ്ങി,ശരിക്കും ഒരു തകർപ്പൻ തൃശൂർ രിതിയിൽ ഉള്ള സംസാരം!! കുറച്ചു നേരം സംസാരിച്ചു അങ്ങനെ പിന്നെ കാണാം എന്ന് പറഞ്ഞു അവിടെ നിന്നും പിരിഞ്ഞു.

വീണ്ടും കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കോഴിക്കോട് വരെ യാത്ര ചെയ്യാനും എഡിസേട്ടനെ കുടുതൽ പരിജയപ്പെടുവാനും ഇടയായി.ഏകദേശം പതിനാറു വർഷം മുൻപ് എഡിസേട്ടൻ, ജോണ്‍ ( ഇപ്പോ ഓടുന്ന സീ സീ യുടെ പഴയ പേര്)എന്നാ ബസിൽ തന്‍റെ കണ്ണൂർ തൃശ്ശൂർ റൂട്ടിലെ ഡ്രൈവിംഗ് തുടങ്ങുന്നത്.. അന്ന് ഈ റൂട്ടിൽ റോഡ്‌ ഇത്രമാത്രം വികസനവും ആയിട്ടില്ല വണ്ടികളും ഇല്ല. ഒരു ഷട്ടർ ബസ്‌ ആയിരുന്നു.പഴയ പാലങ്ങളും റോഡുകളും താണ്ടി വളയം തിരിച്ചത് വളരെ സന്തോഷത്തോടെ എഡിസേട്ടൻ പങ്കുവെച്ചു! അങ്ങനെ ഷട്ടർ ബസ്‌ മാറി ഗ്ലാസ്‌ വന്നു പേര് മാറി സീ സീ ആയി. ഇതിനിടയിൽ വന്ന വഴികളിൽ വണ്ടി നിർത്തുന്ന സ്റ്റോപ്പ്‌ എല്ലാം ഒന്ന് ശ്രദ്ധിച്ചു. സീ സീ ബസ്‌ നോക്കിനില്കുന്ന യാത്രക്കാർ സ്റ്റോപ്പുകളിൽ ഉണ്ടായിരുന്നു. അതുപോലെ തന്നെ മറ്റു സ്വകാര്യ ബുസ്കൾ എഡിസേട്ടന്‍റെ വണ്ടിയുടെ ശബ്ദം കേൾക്കുമ്പോൾ അവരുടെ വണ്ടി ഒതുക്കി എഡിസേട്ടനെ കയറ്റിവിടുന്നത് കാണുബോൾ ശരിക്കും ഒരു സന്തോഷവും മറ്റു ഡ്രൈവർമാർക്ക് ഉള്ള ആദരവും വ്യക്തമായി!! ഇതിനിടയിലും വണ്ടി നിർത്തുന്ന സമയങ്ങളിൽ തന്‍റെ പരിജയക്കാരായ ബസ്‌ ജീവനക്കാരോടും യാത്രക്കാരോടും കുശലം ചോതിക്കുന്നതിനും സമയം കണ്ടെത്തിയിരുന്നു.അങ്ങനെ വണ്ടി കോഴിക്കോട് സ്റ്റാൻഡിൽ എത്തി, തൃശ്ശൂർക്ക് വണ്ടി പോകാൻ കുറച്ചു സമയം ഉണ്ട്. കടയിൽ പോയി ചായ കുടിക്കാൻ വിളിച്ചു തിരക്കായത് കൊണ്ട് പിന്നിട് ആവാം എന്ന് പറഞ്ഞു പിരിഞ്ഞു. 

കഴിഞ്ഞ പതിനാറു വർഷം സീ സീ യുടെ വളർച്ചയിൽ ഒരു പ്രധാന പങ്കു എഡിസേട്ടൻ തന്നെ വഹിച്ചു എന്ന്പറയാതിരിക്കുന്നത് തെറ്റായിരിക്കും. പല വണ്ടികളും തൃശ്ശൂർ കണ്ണൂർ റൂട്ടിൽ ഓടിയെത്താൻ പറ്റാതെ ട്രിപ്പ്‌ മുടങ്ങുമ്പോൾ ഒരു മുടക്കവും കുടാതെ രാവിലെ 4: 52ന് തൃശ്ശൂരിൽ നിന്ന് എടുക്കുന്ന ബസ്‌ കണ്ണൂർ കൃത്യമായി എത്തിച്ചു അവിടെ നിന്നും തിരിച്ചും മുടങ്ങാതെ 6:11 ന് തൃശ്ശൂർ എത്തിക്കുന്നതിൽ ഉള്ള എഡിസേട്ടന്‍റെ പങ്ക് വളരെ വലുതാണ്. അത് മനസിലാവണമെങ്കിൽ ഒരിക്കൽ എഡിസേട്ടന്‍റെ സീ സീയിൽ യാത്രചെയ്യ്താൽ മതി. തന്‍റെ ജോലിയോടുള്ള അർപ്പണബോധവും ആത്മാർത്ഥതയും ആണ് എഡിസേട്ടനെയും, എഡിസേട്ടന്‍റെ ബസിനും ഇത്രയും ജനപ്രിതി നേടിക്കൊടുത്തത്.. തൃശ്ശൂർക്കാരുടെ മാത്രം അല്ല കേരളത്തിലെ സൊകാര്യ ബുസ്കളുടെ മുഴുവൻ അഭിമാനമായ എഡിസേട്ടൻ പിന്നിട്ട വഴികളിൽ ജൈത്ര യാത്ര നടത്തി മുൻപോട്ട് നീങ്ങുമ്പോൾ ഇനിയും ധാരാളം വിജയങ്ങൾ ഉണ്ടാക്ട്ടെ എന്ന് പിബികെ ആശംസിക്കുന്നതിനോപ്പം എന്നും ഞങ്ങളുടെ പ്രർത്ഥനകളും ഉണ്ടാകും..ഒരിക്കലെങ്കിലും എഡിസേട്ടന്‍റെ കൂടെ യാത്ര ചെയ്യാൻ നിങ്ങൾക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..


█║▌│█│║▌║││█║▌│║█ ║▌
Private BUS Kerala

!!! HiT LiKe & eNJoY rIdE wItH uS !!!
www.facebook.com/PRIVATEBUSKERALA

ഈ ബസ് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടോ ? എങ്കില്‍ ആ ഷെയര്‍ ബട്ടന്‍ ഒന്നമര്‍ത്തു ,...നിങ്ങളുടെ സുഹൃത്തുക്കളിലും കൂടി എത്തിക്കു....

FOR MORE PICTURES AND INFORMATIONS,
Join www.facebook.com/groups/privatebuskerala

Thursday, August 14, 2014

മലമടക്കുകളില്‍ പ്രകാശം പരത്തിയ പ്രകാശ് കൃഷ്ണന്‍നായര്‍

തൊടുപുഴ: ഒരുകാലത്ത് പ്രകാശ് ബസ് എന്നുപറഞ്ഞാല്‍ ഇടുക്കി ജില്ലയുടെ ഗതാഗതസൗകര്യങ്ങളുടെ പര്യായമായിരുന്നു. പിന്നാക്ക ജില്ലയില്‍ യാത്രാസൗകര്യങ്ങള്‍ വളരെക്കുറവായിരുന്ന കാലം.അക്കാലത്താണ് പി.കെ.കൃഷ്ണന്‍ നായര്‍ 'പ്രകാശ്' എന്ന പേരില്‍ ബസ്സുകളുമായി രംഗത്തിറങ്ങിയത്. അങ്ങനെ അദ്ദേഹത്തെ നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം പ്രകാശ് കൃഷ്ണന്‍നായര്‍ എന്ന് വിളിച്ചുതുടങ്ങി. പ്രകാശ് ബസ്സുകള്‍ നിരത്തിലിറങ്ങിയിട്ട് ഇത് അറുപതാം വര്‍ഷം.

രാത്രികാലങ്ങളില്‍ രോഗംമൂലം ആസ്പത്രികളെ ആശ്രയിക്കേണ്ടവര്‍ക്കും പ്രകാശ് ബസ് ആശ്രയമായിരുന്നു. ജീവനക്കാര്‍ക്ക് ഇതുസംബന്ധിച്ച് അദ്ദേഹം കര്‍ശനനിര്‍ദ്ദേശം നല്‍കി. വെള്ളിയാമറ്റം എന്ന കുഗ്രാമത്തിലേക്ക് ആദ്യമായി വണ്ടിയോടിച്ചാണ് 1954ല്‍ കൃഷ്ണന്‍നായര്‍ ബസ് വ്യവസായരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. പക്ഷേ, അതിനുമുമ്പ് കഷ്ടപ്പാടിന്റെ ഒരു കാലമുണ്ടായിരുന്നു. മൂവാറ്റുപുഴയില്‍ ഓടിയിരുന്ന ബി.ഐ.എസ്.(ബേബി മാസ്റ്റര്‍)ബസ്സുകളുടെ കണക്കപ്പിള്ളയായിരുന്നു കൃഷ്ണന്‍നായര്‍. ഇദ്ദേഹത്തിന്റെ മികവും ആത്മാര്‍ഥതയും കണ്ട ഉടമകള്‍ ഒരു ബസ് കൃഷ്ണന്‍നായര്‍ക്ക് നല്‍കുകയായിരുന്നുവെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു.


എന്നാല്‍, ആദ്യ ബസ് കൃഷ്ണന്‍ നായര്‍ വാങ്ങുകയായിരുന്നെന്നാണ് ഓര്‍മ്മയെന്ന് മകന്‍ ബാലചന്ദ്രന്‍ പറയുന്നു. എന്തായാലും 2829 വയസ്സില്‍ ഈ ബസ്സുമായി തൊടുപുഴയിലെത്തിയ അദ്ദേഹം കുഗ്രാമമായ വെള്ളിയാമറ്റത്തിന് ആദ്യ സര്‍വ്വീസ് തുടങ്ങി .രണ്ട് പങ്കാളികള്‍ കൂടിയുണ്ടായിരുന്നു. അധികം വൈകാതെ അവര്‍ പിരിഞ്ഞു. കഠിനാധ്വാനവും അക്ഷീണ പരിശ്രമവുംകൊണ്ട് ഒരു വലിയ സാമ്രാജ്യം അദ്ദേഹം പിടിച്ചടക്കുകയായിരുന്നു. 24 ബസ്സുകളായി സാമ്രാജ്യം വളര്‍ന്നു. 1964വരെ തൊടുപുഴയില്‍ വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു അദ്ദേഹം. 64ല്‍ ആനക്കൂട് കവലയില്‍ സ്വന്തമായി വീടു വച്ചു. തൊടുപുഴയില്‍ നിരവധി കെട്ടിടങ്ങളുണ്ടായി. ആദ്യകാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമാത്രമേ വാടകയ്ക്ക് കൊടുക്കുമായിരുന്നുള്ളൂ. അങ്ങനെയാണ് പല സര്‍ക്കാര്‍ ഓഫീസുകളും തൊടുപുഴയിലേക്കെത്തിയത്. ഫയര്‍ സ്‌റ്റേഷന് സ്ഥലം കൊടുത്തതും അദ്ദേഹം തന്നെ. തൊടുപുഴയിലും ചെറുതോണിയിലും പെട്രോള്‍ പമ്പുകള്‍ തുടങ്ങി. ഇടുക്കി മേഖലയിലെ ആദ്യ പമ്പായിരുന്നു ചെറുതോണിയിലേത്.


പ്രകാശ് എന്ന പേര്

എന്തുകൊണ്ടാണ് ബസ്സുകള്‍ക്ക് അദ്ദേഹം പ്രകാശ് എന്ന പേര് സ്വീകരിച്ചിരുന്നതെന്ന് ആര്‍ക്കും അറിയില്ല. മക്കളോട് ഒന്നും പറഞ്ഞിട്ടില്ല. പ്രകാശം പരത്തണം എന്ന ആഗ്രഹത്തിലാവണം ആ പേര് സ്വീകരിച്ചതെന്ന് കരുതുന്നു.പൊതുവെ ഇത്തരം കാര്യങ്ങള്‍ വീട്ടിലോ കൂട്ടുകാരോടോ പറയുന്ന കൂട്ടത്തിലായിരുന്നില്ല കൃഷ്ണന്‍ നായര്‍.മിതഭാഷിയായിരുന്നു.വീട്ടില്‍ വലിയ കര്‍ശനക്കാരനായിരുന്നില്ല.മക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിരുന്നു.

അവരുടെ വഴികള്‍ സ്വയം തിരഞ്ഞെടുക്കണമെന്ന നിലപാടുകാരനായിരുന്നു.ഒന്നും അടിച്ചേല്‍പ്പിച്ചില്ല.രാവിലെ മക്കള്‍ എഴുന്നേല്‍ക്കുംമുമ്പുതന്നെ കൃഷ്ണന്‍നായര്‍ പോയിരിക്കും.ദീര്‍ഘകാലം സ്വകാര്യ ബസ്സുടമകളുടെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു.അതിന്റെ തിരക്കുകളുമായി എന്നും യാത്രയായിരുന്നുവെന്ന് മക്കളായ ബാലചന്ദ്രനും വിജയകൃഷ്ണനും ഓര്‍ക്കുന്നു.


എല്ലാ രംഗത്തും വ്യക്തിമുദ്ര

സ്‌പോര്‍ട്‌സ്,കാര്‍ഷിക മേഖലകളിലും അദ്ദേഹത്തിന് വലിയ താല്പര്യമുണ്ടായിരുന്നു.1977ല്‍ ജില്ലയില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തുടങ്ങിയതു മുതല്‍ ആജീവനാന്ത അംഗമായിരുന്നു അദ്ദേഹം.അന്ന് 5000 രൂപ കൊടുത്താണ് അംഗത്വമെടുത്തത്.വേറെ മൂന്നുപേര്‍കൂടി അന്ന് ആജീവനാന്ത അംഗത്വമെടുത്തു.എം.എസ്.വിശ്വംഭരന്‍,ആര്‍.കൃഷ്ണസ്വാമി,എം.എം.ജോസഫ് മണര്‍കാട് എന്നിവര്‍.ഇവരെല്ലാം നേരത്തെ മരിച്ചു.അവസാന കണ്ണിയും ഇപ്പോള്‍ യാത്രയായി.1979 ല്‍ തൊടുപുഴയില്‍ ദേശീയ ഡിപ്പാര്‍ട്ടുമെന്റല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുമ്പോള്‍ സംഘാടക സമിതി രക്ഷാധികാരിയായിരുന്നു കൃഷ്ണന്‍ നായര്‍.കെ.ജി.ഗോപാലകൃഷ്ണന്‍ നായരായിരുന്നു ചെയര്‍മാന്‍.2008ല്‍ പുതിയ ആക്ട് വന്നതോടെ ആജീവനാന്ത അംഗത്വ സമ്പ്രദായം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അവസാനിപ്പിച്ചു.അതുവരെ എല്ലാ വാര്‍ഷിക പൊതുയോഗങ്ങളിലും അദ്ദേഹം കൃത്യമായി പങ്കെടുത്തിരുന്നു.ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന കാര്‍ഷികമേളകളുടെ മുഖ്യ രക്ഷാധികാരിയായിരുന്നു അദ്ദേഹം.

Tuesday, August 12, 2014

അടിയും കൊള്ളണം പുളിയും തിന്നണം!!!



സ്കൂൾ കുട്ടികളോട് മാന്യമായി പെരുമാറുന്നില്ല വണ്ടിയിൽ കയറ്റുന്നില്ല എന്ന എപ്പോഴും വാർത്ത‍ ചാനലുകളും ജനങ്ങളും കുട്ടികളും പറയുന്നതാണ്. കുറച്ചു ജീവനക്കാർ കുട്ടികളോട് ദേശ്യപെടുന്നുണ്ട് അത് ഞങ്ങളും സമ്മതിക്കുന്നു!! എന്ന് വെച്ച് കാടടച്ചു വെടിവേക്കുംമ്പോലെ സ്വകാര്യ ബസുകൾ കുട്ടികളെ കയറ്റുന്നില്ല എന്ന് പറയുന്നവർക്ക് വേണ്ടി ഈ പിക്ചർ സമർപ്പിക്കുന്നു!! ഇതു പോലെ അനേകം സ്വകാര്യ ബസുകൾ കുട്ടികളോട് മാന്യമായി പെരുമാറുന്നത് ഉണ്ട്! എന്നാലും കുറ്റം മുഴുവൻ സ്വകാര്യ ബസുകൾക്ക്!!കുട്ടികളെ കയറ്റുന്നില്ല, വണ്ടി നിർത്തുന്നില്ല, ബാലൻസ് കൊടുക്കുന്നില്ല..പിന്നെ ഇവിടെ എടുത്തു പറയേണ്ട മറ്റൊരു കാര്യം ആണ് വണ്ടിയിൽ ചവിട്ടുപടിയിൽ തുങ്ങികിടക്കുന്നു എന്ന് എല്ലാവരും എപ്പോഴും പറയാറുണ്ട്. സ്കൂൾ കുട്ടികൾ നിൽക്കുന്ന ഒരു ബസ്‌ സ്റ്റോപ്പിൽ നിർത്തിയാൽ പകുതിപെരോട് അടുത്തവണ്ടിക്ക് വരാൻ പറഞ്ഞാലും ബാഗ്‌ ഉരി സീറ്റിൽ ഇരിക്കുന്നവരുടെ കൈയിൽ കൊടുക്കാൻ പറഞ്ഞാലും ആരും കേൾക്കില്ല. അവസാനം മോട്ടോർ വെഹിക്കിളും പോലിസ്കാരും ചവിട്ടുപടിയിൽ തുങ്ങികിടക്കുന്ന കണ്ടാൽ അതിനുള്ള അവരുടെ കൈയിൽ നിന്നുള്ള തെറിയും ഫൈൻഉം ജീവനക്കാർക്കും മുതലാളിക്കും. ഇങ്ങനെ ഒക്കെ ആണേലും കുട്ടികൾ വണ്ടിയിൽ കേറ്റി സ്കൂൾ പടിയിൽ കൊണ്ടുപോയി വിട്ടാലും കുറ്റം മാത്രം കേൾക്കാൻ സ്വോകര്യ ബസുകൾ..പിന്നെ ഇതൊന്നും പോരാതെ തുങ്ങി കിടന്നു പോകുന്ന പിക്ചർ എടുത്തു സോഷ്യൽ മീഡിയയിൽ ഇടാൻ കുറെ പേര് വേറേം ഉണ്ട്!!! നമ്മുടെ കൊച്ചു കേരളത്തിന്റെ ഒരു അവസ്ഥ!!!ഗുരുവായൂർ പാലക്കാട് റുട്ടിലെ കൃഷ്ണാസ്‌ ബസിൽ നിന്നുള്ള കാഴ്ച്ച..ഇതു പോലെ അനേകം ബസുകൾ കേരളത്തിൽ ഉണ്ട്.. അവർക്ക് വേണ്ടിയും എപ്പോഴും സ്വകാര്യ ബസുകളെ കുറ്റം പറയുന്നവർക്കും വേണ്ടി ഞങ്ങൾ ഈ പിക്ചർ സമർപ്പിക്കുന്നു..

Private BUS Kerala Kerala's No 1 Private Bus Page

www.pbk.co.in
█║▌│█│║▌║││█║▌│║█ ║▌
Private BUS Kerala

!!! HiT LiKe & eNJoY rIdE wItH uS !!!
www.facebook.com/PRIVATEBUSKERALA

FOR MORE PICTURES AND INFORMATIONS,
Join www.facebook.com/groups/privatebuskerala

Pic Ctrsy: Vincent

LUXURY CHARIOT OF PRIVATEBUSKERALA



THENIAPLACKAL KERALA HOLYMARIA 
പരിശുദ്ധ അമ്മ ദിവ്യ സുതനു ജന്മം നൽകിയത് ജെരുശലെമിൽ. എങ്കിൽ ഈ കൊച്ചു കേരളത്തിൽ ജെരുശലേം കോച്ചസ് അണിയിച്ചൊരുക്കിയ ഒരു കിടിലൻ ബസ്‌ ആണ് ഇത്, അതും പരിശുദ്ധ അമ്മയുടെ നാമധേയത്തിൽ. ഹൈറേഞ്ചിന്‍റ രാഞിയായ കട്ടപ്പനയിൽ നിന്നും അങ്ങ് വടക്ക് കോലത്തിന്‍റ നാടായ കണ്ണൂരിലെ തളിപ്പറമ്പയിലേക്ക് ഈ ദിവ്യയാനം ജനലക്ഷങ്ങളുടെ ലാളനങ്ങൾ ഏറ്റുവാങ്ങാൻ ഉടൻ വരുന്നു



മനോഹരമായ ബസുകൾ, വീഡിയോ, വാർത്തകൾ എന്നിവ അറിയാൻ Like Private BUS Keralaആഘോഷിക്കു ഒരു അതിമനോഹരമായ യാത്ര പി.ബി.കെയുടെ കൂടെ...

!!! HiT LiKe & eNJoY rIdE wItH uS !!!

FOR MORE PICTURES AND INFORMATIONS,

BRAND NEW HOLYMARIA FROM JERUSALEM COACHES,ALAGAPPANAGAR,AMBALLUR
KATTAPPANA-THALIPARAMBU S.EXP

THE MUCH AWAITED LUXURY CHARIOT OF PRIVATEBUSKERALA

Thursday, August 07, 2014

ഇവിടെ ഇങ്ങനാണ്‌ ഭായ്


50 വര്‍ഷമായി ഒരേ ഒരു ജോലി!!!




50 വര്‍ഷമായി ഒരേ ഒരു ജോലി .........................ഒരു ബസ്‌ ഡ്രൈവര്‍ ......ആയിട്ട് ..........1975 ഇല്‍ തുടങ്ങിയ ഒരു ഒരു യാത്ര.........ഇന്നും ഈ പ്രായത്തിലും തളരാതെ ഒരു അപകടം പോലും അല്ലെങ്കില്‍ അപകടകരമായ രീതിയില്‍ ബസ് ഓടിക്കാതെ.... ആര്‍ക്കും ഒരു ശല്യവും ഉണ്ടാക്കാതെ ..ആരുമായും കശപിശ ഉണ്ടാക്കാതെ എപ്പോളും ചിരിച്ച് കൊണ്ട് എല്ലാവരോടും നല്ല രീതിയില്‍ ഇടപെട്ട് കൊണ്ട്...ഇപ്പോളും..ഈ അല്ലെങ്കില്‍ തന്റെ സര്‍വിസ് ന്‍റെ അന്‍പതാമത്തെ വര്‍ഷത്തിലും പ്രായം തളര്‍ത്താത്ത പോരാളി. അന്തോണി പ്പാന്‍ എന്ന് എല്ലാരും വിളിക്കുന്ന നമ്മുടെ സ്വന്തം ആന്റണി....അച്ചായന്‍.....
കഴിഞ്ഞ ഇരുപതു വര്‍ഷം ആയിട്ട്......ചങ്ങനശ്ശേരി പെരുന്ന രണ്ടാം സ്റ്റാന്റില്‍ നിന്നും ...മുക്കാട്ടുപടി കുന്നുംപുറം,ചാഞ്ഞോടി ,എന്‍ ഇ എസ് ബ്ലോക്ക്‌ ,മോസ്കോ ,തെങ്ങണാ വഴി ചങ്ങനാശ്ശേരി ഒന്നാം നമ്പര്‍ സ്റ്റാന്റ് ലേക്ക് പോകുന്ന KL 05 Q 2777 കല്ലൂര്‍ മോട്ടോര്‍സ് ന്‍റെ സാരഥി ആണ് ഇപ്പോള്‍ ഇദ്ദേഹം
സെന്റ്‌ മേരീസ്‌ ബസ്‌ ഇല്‍ ആയിരുന്നു ഇദ്ദേഹം തന്‍റെ സര്‍വിസ് ആരംഭിച്ചത് ...അതും ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ച് മുതല്‍ .....................നിങ്ങള്‍ക്ക് ഇദ്ദേഹത്തെ ഒന്ന് കാണണമെന്ന് തോന്നുന്നു ണ്ടോ .............ശരിക്കും ഒന്ന് കാണേണ്ട വ്യക്തി തന്നെ എന്ന് എനിക്ക് തോന്നുകയാണ്...തന്‍റെ കരിയറിന്‍റെ അന്‍പതാം വര്‍ഷത്തില്‍ അന്തോനിചന് പ്രൈവറ്റ് ബസ് കേരളയുടെ എല്ലാ വിധ ആശംസകളും ഭാവുകങ്ങളും ദീര്‍ഘയുസ്സും നേരുന്നു...........


JoIn OuR gRoUp FoR mOrE pIcS &iNfOs
www.facebook.com/groups/privatebuskerala 

കെഎസ്ആർടിസിയെ സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനിയാക്കണമെന്ന് ഹൈക്കോടതി



Monday, August 04, 2014

MIKAELA .. ഒരു രാജ സുന്ദരിയുടെ അവിസ്മരണീയ യാത്ര ...........



അറബിക്കടലിന്റെ റാണിയായ നമ്മുടെ സ്വന്തം കൊച്ചിയുടെ രാജവീഥികളിലൂടെ.....കേരളത്തിന്‍റെ പരമോന്നത നീതി പീഠമായ ബഹുമാന്യ കേരള ഹൈ കോടതി സ്ഥിതി ചെയ്യുന്നിടത്തേക്ക് MIKAELA എന്ന ഒരു രാജ സുന്ദരിയുടെ അവിസ്മരണീയ യാത്ര ........... 


തമിഴ്നാട്ടിലെ കരൂരില്‍ നിന്നുള്ള പ്രമുഖ ബസ് ബോഡി നിര്‍മ്മാതാക്കള്‍ ആയ കരൂര്‍ റോയല്‍ രൂപകല്‍പ്പന ഈ ബസ് സിറ്റി ബസ്സുകളെ കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെ ആകെm മാറ്റി മറിച്ചു എന്ന് വേണമെങ്കില്‍ പറയാം...നമ്മുടെ നാട്ടിലെ ആളുകളുടെ സ്വഭാവം വച്ച് നാം എവിടെ എങ്കിലും പോകാന്‍ ഇറങ്ങിയാല്‍ പൊതുവെ ആദ്യം കിട്ടുന്ന ബസിനു കയറി പോകുവാന്‍ ആയിരിക്കും ശ്രമിക്കുക....എന്നാല്‍ ഇവിടെ സ്ഥിതി മാറിയിരിക്കുന്നു..ഇപ്പോള്‍ യാത്രക്കാര്‍ ഇവളെ കാത്ത് നിന്ന്, ഇവള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനായി തങ്ങളുടെ സമയം മാറ്റിവച്ച് ഇവളെ കാത്ത് നില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു..ഇവള്‍സഞ്ചരിക്കുന്ന വഴികളില്‍ എല്ലാം ഇവളെ നേരില്‍ കാണുന്നവരുടെ എല്ലാം തന്നെ മനം കവരാന്‍ സാധിക്കുന്നു എന്നതാണ് ഇവളുടെ മറ്റൊരു പ്രത്യേകത .സിറ്റി ബസ്സുകളുടെ കാര്യത്തില്‍ ഇത് ഒരു മാറ്റത്തിന്റെ ശംഘോലി ആവട്ടെ എന്ന് നമുക്ക് പ്രത്യാശിതമിഴ്നാട്ടിലെ കരൂരില്‍ നിന്നുള്ള പ്രമുഖ ബസ് ബോഡി നിര്‍മ്മാതാക്കള്‍ ആയ കരൂര്‍ റോയല്‍ രൂപകല്‍പ്പന ഈ ബസ് സിറ്റി ബസ്സുകളെ കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെ ആകെm മാറ്റി മറിച്ചു എന്ന് വേണമെങ്കില്‍ പറയാം...നമ്മുടെ നാട്ടിലെ ആളുകളുടെ സ്വഭാവം വച്ച് നാം എവിടെ എങ്കിലും പോകാന്‍ ഇറങ്ങിയാല്‍ പൊതുവെ ആദ്യം കിട്ടുന്ന ബസിനു കയറി പോകുവാന്‍ ആയിരിക്കും ശ്രമിക്കുക....എന്നാല്‍ ഇവിടെ സ്ഥിതി മാറിയിരിക്കുന്നു..ഇപ്പോള്‍ യാത്രക്കാര്‍ ഇവളെ കാത്ത് നിന്ന്, ഇവള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനായി തങ്ങളുടെ സമയം മാറ്റിവച്ച് ഇവളെ കാത്ത് നില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു..ഇവള്‍സഞ്ചരിക്കുന്ന വഴികളില്‍ എല്ലാം ഇവളെ നേരില്‍ കാണുന്നവരുടെ എല്ലാം തന്നെ മനം കവരാന്‍ സാധിക്കുന്നു എന്നതാണ് ഇവളുടെ മറ്റൊരു പ്രത്യേകത .സിറ്റി ബസ്സുകളുടെ കാര്യത്തില്‍ ഇത് ഒരു മാറ്റത്തിന്റെ ശംഘോലി ആവട്ടെ എന്ന് നമുക്ക് പ്രത്യാശിതമിഴ്നാട്ടിലെ കരൂരില്‍ നിന്നുള്ള പ്രമുഖ ബസ് ബോഡി നിര്‍മ്മാതാക്കള്‍ ആയ കരൂര്‍ റോയല്‍ രൂപകല്‍പ്പന ഈ ബസ് സിറ്റി ബസ്സുകളെ കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെ ആകെm മാറ്

www.pbk.co.in
█║▌│█│║▌║││█║▌│║█ ║▌
Private BUS Kerala

Sunday, August 03, 2014

രാജ വീഥികളിലൂടെ നീതി പീoത്തിലേക്ക്!!


രാജ വീഥികളിലൂടെ നീതി പീoത്തിലേക്ക് കൊച്ചിക്കാരുടെ മനം കവര്‍ന്ന ഒരു ഷില്ലി സുന്ദരന്‍ സിറ്റി ബസ്സുകളെ പറ്റിയുള്ള കാഴ്ചപ്പാടു മാറ്റി മറിച്ച ഒരു കിടിലന്‍ ബസ്‌

THEJRAM
POOTHOTTA-EKM HC

Thursday, July 31, 2014

ഡീസലിന് ലിറ്ററിന് 50 പൈസ കൂട്ടി



ദില്ലി: ഡീസലിന് ലിറ്ററിന് 50 പൈസ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് വില കുറച്ചു.  4 രൂപയാണ് കുറഞ്ഞത്.  പെട്രോളിന് ലിറ്ററിന് 1 രൂപ 9 പൈസ കുറച്ചു. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും

Old Is Gold


---------------------------------
www.pbk.co.in
--------------------------------- 
PRIVATE BUS KERALA
since 2007
HIT LIKE AND ENJOY RIDE WITH US
The Gate Way To Exciting Bus Fanning & Informations
--------------------------------
PAGE
www.facebook.com/PRIVATEBUSKERALA
--------------------------------
GROUP
www.facebook.com/groups/privatebuskerala

Wednesday, July 30, 2014

മൂന്നു പതിറ്റാണ്ടില്‍ ഏറെയായി കിഴക്കന്‍ മല നിരകളെ അക്ഷര നഗരിയുമായി ബന്ധിപ്പിക്കുന്ന ഹൈറേഞ്ചി‌‍ന്‍റെ മുത്ത്‌ ..


മൂന്നു പതിറ്റാണ്ടില്‍ ഏറെയായി കിഴക്കന്‍ മല നിരകളെ അക്ഷര നഗരിയുമായി ബന്ധിപ്പിക്കുന്ന ഹൈറേഞ്ചി‌‍ന്‍റെ മുത്ത്‌ ..വിശ്വസ്ഥതയുടെ 32 വര്‍ഷങ്ങള്‍ അപകട രഹിതവും സൗഹൃദ പരവും സമയക്ളിപ്തതയും ഉള്ള മലനാടിന്റെ മഹായാനം .............ജയേഷ 

KORUTHODE-KOTTAYAM via NH 183
via.madukka vandampathal mundakkayam kanjirapally ponkunnam kodungur pampady manarkad

Tuesday, July 29, 2014

PBK BUS KOTTAYAM CONTEST 2014




www.pbk.co.in
PBK BUS KOTTAYAM CONTEST 2014

NOMINATIONS ROUND

പ്രൈവറ്റ് ബസ് കേരളയുടെ പുതിയ മത്സരം ഇതാ ആരംഭിക്കുന്നു.കേരളത്­തിലെ പ്രൈവറ്റ് ബസ് വ്യവസായത്തിന്‍റെ ചരിത്രത്തില്‍ കോട്ടയത്തിന്‍റെ പങ്ക് സുവര്‍ണ്ണലിപികളില്‍ എഴുതപ്പെട്ടതാണ് ..ആ കോട്ടയം ജില്ലയിലെ മികച്ച ബസ് സര്‍വീസ് ഏതെന്ന് കണ്ടെത്തുവാന്‍ പി.ബി.കെയുടെ യാത്ര ഇതാ ഇവിടെ തുടങ്ങുകയാണ്..''

മറ്റേത് ജില്ലകളില്‍ നിന്നും കോട്ടയം ജില്ലയിലേക്ക്
സര്‍വീസ് നടത്തുന്നതും കോട്ടയം ജില്ലയില്‍ സര്‍വീസ്
നടത്തുന്നതുമായ ബസുകളെയാണ് ഈ മത്സരത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ഉദ്യേശിക്കുന്നത് ...

 Hit like & enjoy ride with us

നിങ്ങള്‍ ചെയ്യേണ്ടത്

1. PBK BUS KOTTAYAM CONTEST ന്‍റെ നാമനിര്‍ദേശ റൗണ്ടാണിത് ..
നിങ്ങളുടെ കാഴ്ചപ്പാടിലും അനുഭവ ങ്ങളിലും മികച്ചത് എന്ന് തോന്നുന്ന 4 ബസുകള്‍ നിര്‍ദേശിക്കാവുന്നതാണ്‌

2. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി,കോട്ടയം,ഏറ്റുമാനൂര്
‍,വൈക്കം,കുമരകം,കൈനടി,തലയോലപ­റബ്
,കുറവിലങ്ങാട്‌,കു­റുപ്പുന്തറ,കല്ലറ,പാലാ,,ഈരാറ്റുപേട്ട,കാഞ്­ഞിരപ്പള്ളി
,എരുമേലി,മ­ണിമല,കറുകച്ചാല്‍,
പള്ളിക്കത്തോട്,കൊടുങ്ങൂര്‍,
മുണ്ടക്കയം,ഉഴ­വൂര്‍,രാമപുരം,എന്നിവടങ്ങളില്
‍ ഓടുന്ന ബസുകളുംഎറണാകുളം,കുമളി,കട്ടപ്പന ഭാഗങ്ങളില്‍ നിന്നും കോട്ടയം ജില്ലയിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളും പരിഗണിക്കുന്നതാണ്....

3. മെച്ചപ്പെട്ട സേവനം നല്ല പെരുമാറ്റം ഉള്ള ജീവനക്കാര്‍,കൃത്യനിഷ്ഠയോടെയുള്ള ഓട്ടം,അനാവശ്യ ഹാള്‍ട്ട്കള്‍ ഇല്ലാത്തതുമായ 4 ബസുകളുടെ പേര് ഒരു കമന്‍റായി ഇവിടെ രേഖപ്പെടുത്തുക ... 

4. ഏറ്റവും കൂടുതല്‍ പേര്‍ നിര്‍ദേശിക്കുന്ന 25 ബസുകള്‍ ഒന്നാം ഘട്ട മത്സരത്തിനായി തിരഞ്ഞെടുക്കും,,

5. നിങ്ങള്‍ ഓരോരുത്തരും നിര്‍ദേശിക്കുന്ന പേര് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ പരമാവധി കൂട്ടുകാരെയും കൊണ്ട് നോമിനേറ്റ് ചെയ്യിക്കുക ....

ആശംസകളോടെ
അഡ്മിന്‍

Share the post 

» Like www.fb.com/privatebuskerala 

» Join www.fb.com/groups/privatebuskerala 

റംസാനിലെ ചന്ദ്രിക


1985 ലെ ഒരു പുലര്ക്കാ ലം അവന്‍ ഒരു തയ്യാറെടുപ്പിലാണ് .അമ്മയോടൊപ്പം അമ്മ വീട്ടിലേക്കു പോകുന്നതിനായി ,സമയം രാവിലെ 7.45 ഒരു വെള്ളയും മഞ്ഞയും നിറവുള്ള ബസ്‌ കൊടുങ്ങുരില്‍ എത്തുന്നു .അതില്‍ പത്തനംതിട്ട യിലേക്കാണ് യാത്ര .KLB7175 ബസ്‌ എന്ന് പറഞ്ഞാല്‍ അവനു അത് എന്നുമൊരു ഹരമായിരുന്നു .അവനു അതില്‍ കയറി കഴിഞ്ഞാല്‍ പെട്ടി പുറത്തു ഇരിക്കണം .അത് നിര്ബയന്ധമാണ്‌ .ഡ്രൈവര്‍ മാമന്‍ ബസ്‌ ഓടിക്കുന്നത് കാണണം .ഈ യാത്ര അവന്റെ‍ ചിന്തകള്‍ മാറ്റി മറിച്ചു .ഓരോ ദിവസം കഴിയുംതോറും യാത്രകളുടെ എണ്ണം കൂടി കൂടി വന്നു .ഇതേ ബസില്‍ ഇതേ പെട്ടിപ്പുറത്ത് അവന്‍ ഒരു സ്ഥിരം യാത്രക്കാരനായി മാറുകയായിരുന്നു. അവന്റെ അമ്മയ്ക്കും പത്തനംതിട്ട യിലാണ് ജോലി . അവന്റെന അമ്മയും ഈ ബസ്സിലെ സ്ഥിരം യാത്ര ക്കാരി യാണ്. ഈ പയ്യന്‍ പൊടിമീശ ക്കാരന്‍ ആയപ്പോള്‍ എന്നെങ്കിലും ഈ വണ്ടി സ്വന്തം ആക്കണം എന്ന് ആഗ്രഹം മനസ്സില്‍ ഉണ്ടായി .അങ്ങനെ ആ ആഗ്രഹവും മനസ്സില്‍ വച്ച് അവന്‍ വളര്ന്നു യുവാവായി അപ്പോളെല്ലാം ആ ആഗ്രഹത്തിന്റെ തീവ്രത കൂടി കൂടി വന്നു .പിന്നീട് ആ ആഗ്രഹം ഉള്ളില്‍ ഒതുക്കി ജീവിതം തുടര്ന്നു. പക്ഷേ ..........അവന്‍ പത്തനംതിട്ട തിട്ട ക്കാരി ഒരു ചന്ദ്രികയെ തന്റെ ജീവിത സഖി ആക്കി .രണ്ടു വര്ഷം മുന്പ്ി യാദൃശ്ചികം ആയി ഞാന്‍ ഈ യുവാവിനെ പരിചയപ്പെടാന്‍ ഇടയായി ....അങ്ങനെ ആ സൗഹൃദം വളര്ന്നു .. അങ്ങനെ ഞാനും അവനും ചുരുക്കം പറഞ്ഞാല്‍ നല്ല സുഹൃത്തുക്കളായി മാറി .അങ്ങനെ ഓരോ കാര്യങ്ങള്‍ സംസാരിച്ച കൂട്ടത്തില്‍ അവന്‍ തന്റെ ആ പഴയ സ്വപ്നത്തെ ക്കുറിച്ച് എന്നോട് പറഞ്ഞു .

എന്റെ ആത്മാര്ത്ഥക സുഹൃത്തിന്റെ ഈ ആഗ്രഹം അറിഞ്ഞപ്പോള്‍ മുതല്‍ എനിക്കും അതൊരു കൌതുകമായി തോന്നി.അങ്ങനെ ഞാന്‍ ചന്ദ്രികയുടെ ഉടമസ്തരുമായി സംസാരിച്ചപ്പോള്‍ അത് ഉടനെ വില്‍ക്കുന്നില്ല എന്ന് അവര്‍ അറിയിച്ചു .അതിനു ശേഷവും ഞാന്‍ എന്റെ രീതിയില്‍ ഉള്ള അന്വേഷണങ്ങള്‍ തുടര്ന്നു കൊണ്ടേ ഇരുന്നു .അപ്പോളാണ് ഞാന്‍ ഞെട്ടിക്കുന്ന ഒരു സത്യം മനസ്സിലാക്കിയത് . ആ ബസ്സ്‌ മറ്റൊരാള്ക്ക്ട വിറ്റിരുന്നു എന്ന്. അതും മൂന്നു വര്ഷം മുന്പേര .അതിനെ കുറിച്ച് ആര്ക്കും ഒരു വ്യക്തമായ വിവരം എനിക്ക് നല്കാകന്‍ പറ്റിയില്ല ഒടുവില്‍ ഞാന്‍ അന്വേഷിച്ചു പുതിയ ഉടമയെ കണ്ടെത്തി.അതിനിടയില്‍ എന്റെയ അന്വേഷണത്തില്‍ നിന്നും എനിക്ക് മറ്റൊരു കാര്യം കണ്ടെത്താന്‍ സാധിച്ചു ..പുതിയ ഉടമക്ക് ഈ സര്വീനസ് തുടര്ന്ന് നടത്തി കൊണ്ട് പോകാന്‍ താത്പര്യം ഇല്ല എന്ന്.അങ്ങനെ ആ ഉടമക്ക് ആ സര്വീറസ് വില്‍ക്കുവാന്‍ താത്പര്യം ഉള്ളതായി പറഞ്ഞതായി എന്റെ് സുഹൃത്തിന്റെ അച്ഛന് മറ്റൊരാളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു .അങ്ങനെ ഉടന്‍ തന്നെ ഞാന്‍ ഉടമയും ആയി സംസാരിക്കുകയും ഒരു കൂടിക്കാഴ്ച യ്ക്കായി ഒരു ദിവസം നിശ്ചയിക്കുകയും ചെയ്തു .ഇപ്പോളെങ്കിലും നിങ്ങള്ക്ക് എന്റെ ഈ ആത്മാര്ത്ഥക സുഹൃത്തിനെ മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു .ഇനിയും മനസ്സിലാകാത്ത വര്ക്കാനയി ഞാന്‍ പറയാം ...നമ്മുടെ സ്വന്തം അതായത് പ്രൈവറ്റ് ബസ്‌ കേരളയുടെയും എന്റെയും നിങ്ങളുടെയും പ്രിയപ്പെട്ട “ ഇക്ക “. ഈ ബസ്സ്‌ സര്വീതസ് സ്വന്തമാക്കുക എന്നത് ഇക്കയുടെ മാത്രം ആഗ്രഹാമായിരുന്നില്ല മറിച്ചു ആ കൊച്ചു കുടുംബത്തിലെ എല്ലാവരുടെയും ആഗ്രഹമായിരുന്നു. ഒരു ചിരകാല സ്വപ്നം എന്ന് വേണമെങ്കില്‍ പറയാം ...ഇക്കയുടെ അത്തചി എന്നെ കാള്‍ മുന്പേി ഉടമയെ കണ്ടു കാര്യങ്ങള്‍ ഉറപ്പിച്ചിരുന്നു ....അത് എന്നെ അത്ഭുതപ്പെടുത്തി .. ഞാന്‍ അമ്പരന്നു പോയി ....കാരണം അദ്ദേഹത്തിന് ഇത്ര ഉത്സാഹം ഉണ്ടാകും എന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല.
നവംബര്‍ ഒന്ന് നമ്മുടെ കേരളപ്പിറവി ദിനം ...ഇക്കയുടെയും കുടുംബത്തിന്റെയും ഈ സ്വപ്നം കേരളപ്പിറവി ദിനത്തില്‍ തന്നെ പുവണിഞ്ഞു എന്നതില്‍ എനിക്ക് അതിയായ സന്തോഷം ഉണ്ട് . അങ്ങനെ ഈ ദിവസം ആ പഴയ” ചന്ദ്രിക “KL 3 Q 3701 അറഫ ക്ക് സ്വന്തമായി .ഇനിയുള്ള കാലം കിഴക്കന്‍ മലനിരകളെ തൊട്ടു തലോടി ജനഹൃദയങ്ങള്‍ കീഴടക്കി അവള്‍ അറഫ ചന്ദ്രികയായി ഇന്ന് മുതല്‍ അവളുടെ യാത്ര തുടരും..............­എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു ..ഇത് ആഹ്ലാദത്തിന്റെ നിമിഷം ആണ്.....തന്റെപ ജീവിതാഭിലാഷം പൂവണിഞ്ഞ ഇക്കാക്ക് ....... പ്രൈവറ്റ് ബസ്‌ കേരള യുടെ പേരിലും എന്റെ് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തിന്റെ പേരിലും എല്ലാവിധ ആശംസകളും നേരുന്നു ....

സ്നേഹപൂര്വ്വം
ആത്മ സുഹൃത്തിനു വേണ്ടി
സിബിച്ചന്‍

Monday, July 28, 2014

കുമളിയില്‍ നിന്ന് എറണാകുളത്തേക്ക് അഞ്ച് മണിക്കൂര്‍ കൊണ്ടൊരു യാത്ര.അനുഗ്രഹ സൂപ്പര്‍ ഫാസ്റ്റില്‍ ...


കുമളിയില്‍ നിന്ന് എറണാകുളത്തേക്ക് അഞ്ച് മണിക്കൂര്‍ കൊണ്ടൊരു യാത്ര ......അനുഗ്രഹ സൂപ്പര്‍ ഫാസ്റ്റില്‍ ...
രണ്ട് വര്‍ഷം മുന്പ് ആരംഭിച്ച ഈ സര്‍വിസ് ഇപ്പോള്‍ ഹൈ റേഞ്ച് കാരുടെ പ്രിയപ്പെട്ട സര്‍വിസ് ആയി മാറിയിരിക്കുന്നു.കുമ­ളിയില്‍ നിന്നും ചുരുങ്ങിയ സമയം കൊണ്ട് എറണാകുളം എത്താന്‍ സാദിക്കുന്നു എന്നതാണ് ഇതിന്റെ കാരണം.കാലത്ത് 6.42 ന കുമളിയില്‍ നിന്ന് പുറപ്പെടുന്ന അനുഗ്രഹ 9.40 ന് കോട്ടയത്തും..11.25 ന് വൈറ്റില യിലും എത്തുന്നു.ഉച്ച തിരിഞ്ഞ് 2.56 ന് വൈറ്റില നിന്നും പുറപ്പെട്ട് 8.10 ന് കുമളിയില്‍ എത്തിച്ചേരുന്നു..കോട്ടയത്തെ വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് കാലത്തും വൈകിട്ടും കൃത്യമായി പോയി വരാന്‍ അനുഗ്രഹ വളരെ ഉപകാരപ്രദമാണ്..ഇത് ആദ്യം മറ്റൊരു സമയത്തായിരുന്നു ആദ്യം രാവിലെ ഓടിയിരുന്നത്..യാത്രക്കാര്‍ക്ക് ഒരു പാട് പ്രയോജനകരമായ ഈ സര്‍വിസ് നിര്‍ത്തലാക്കാന്‍ കെ എസ് ആര്‍ ടി സി ഒരുപാടു ശ്രമിച്ചു എങ്കിലും എല്ലാം വിഭലമായി ..ജന ഹൃദയങ്ങളുടെ അംഗീകാരം ഏറ്റു വാങ്ങി കൊണ്ട് അനുഗ്രഹ ഇവിടെ ജൈത്ര യാത്ര തുടരുകയാണ്

Saturday, July 26, 2014

തിരുവനന്തപുരം ജില്ലയിലെ ഒരേ ഒരു സ്വകാര്യ ഫാസ്റ്റ് പസ്സഞ്ഞര്‍ ബസ്‌!!



ശ്രീ പത്മനാഭന്‍റെ പുരം അഥവാ പട്ടണം ആണ് അനന്തപുരി എന്ന നമ്മുടെ തിരുവനന്തപുരം ..ഈ ജില്ലയില്‍ സ്വകാര്യ ബസുകള്‍ കുറവാണെന്ന് മാത്രമല്ല ലിമിറ്റെഡ് സ്റ്റോപ്പ്‌ മുതല്‍ മുകളിലോട്ടുള്ള ഉയര്‍ന്ന ക്ലാസ്സ്‌ പെര്‍മിറ്റുകള്‍ ഇല്ലെന്നു തന്നെ പറയാം..ഈ ജില്ലയുടെ തെക്കന്‍ പ്രദേശങ്ങള്‍ ആയ പൂവാര്‍ ,പാറശാല ,കാട്ടാക്കട,മേഖലകളില്‍ സ്വകാര്യ ബസുകളെ ഇല്ല.എങ്കിലും ഈ ജില്ലയിലെ വടക്കന്‍ മേഖലയിലെ കടലോര പട്ടണം ആയ വര്‍ക്കലയില്‍ നിന്ന് തുടങ്ങി വളരെ കുറച്ചു ദൂരം ഈ ജില്ലയില്‍ സഞ്ചരിക്കുന്ന ഒരു ഫാസ്റ്റ് പസ്സഞ്ഞര്‍ ബസ്‌ ഉണ്ട്..ശരണ്യ മോട്ടോര്‍സ് വര്‍ക്കല-മുണ്ടക്കയം F P ..വര്‍ക്കലയില്‍ നിന്നും ആരംഭിച്ച് ശിവഗിരി,കല്ലമ്പലം,നാ­വായിക്കുളം,പള്ളിക്കല്‍,പോരെടം ,ചടയമംഗലം,ആയൂരം,അഞ്ച­ല്‍,പുനലൂര്‍,പത്തനാപുരം,കോന്നി,പത്തനംതിട്ട,റാന്നി,എരുമേലി,കാ­ഞ്ഞിരപ്പള്ളി,പാറത്തോ­ട് വഴി മുണ്ടക്കയം ആണ് റൂട്ട്..1991 ഇല്‍ വിനായക ട്രാവല്‍സ് ന്‍റെ കൂടല്‍ ശ്രീകുമാര്‍ KL-03 A 7451 എന്നാ വണ്ടിയില്‍ ആണ് ഈ പെര്‍മിറ്റ്‌ ആദ്യമായി തുടങ്ങിയത്..2002 ഇല്‍ ത്രിവേണി ഈ പെര്‍മിറ്റ്‌ എടുത്തു..KL 02 N 9000 എന്ന നമ്പറില്‍ ഉള്ള ബസ്‌ ഇട്ടു..തുടര്‍ന്ന്‍ 2004 ഇല്‍ ആണ് ശരണ്യ ഈ പെര്‍മിറ്റ്‌ ഏറ്റെടുക്കുന്നത് ..2006 ഇല്‍ ശരണ്യ ഈ പെര്‍മിറ്റ്‌ ന് KL 24 A 4 നമ്പറില്‍ ഉള്ള ബസ്‌ ഇട്ടു..2012 ഈ കാണുന്ന ബസും...ദിവസവും രാവിലെ 5.30 ന് വര്‍ക്കല നിന്ന് പുറപ്പെടുന്ന ബസ്‌ 10.45 ന് മുണ്ടക്കയത്ത്‌ എത്തി ചേരുന്നതാണ്..തിരികെ അവിടെ നിന്നും ഉച്ചക്ക് 1.20 നു പുറപ്പെടുന്ന ബസ്‌ 6.30 നു വര്‍ക്കലയില്‍ എത്തിച്ചേരുന്നു...

PRIVATE BUS KERALA
Since 2007
The Ultimate Platform For Private Bus Fanning & Informations
HIT LIKE & ENJOY RIDE WITH US
Like www.facebook.com/PRIVATEBUSKERALA
JOIN us on www.facebook.com/groups/privatebuskerala
VISIT us www.pbk.co.in

Friday, July 25, 2014

ചാച്ചി - പൈകയുടെ പ്രതീകം



LIKE www.facebook.com/PRIVATEBUSKERALA
കെ എം എസ് അഞ്ച് പതിറ്റാണ്ടായി സ്വകാര്യ ബസ് വ്യവസായത്തില്‍ പാലായുടെ യശസ് ഉയര്‍ത്തിയ കെ എം എസ് ഇന്നും ജനങ്ങള്‍ക്ക്‌ പ്രിയപ്പെട്ടതാണ് ഇരുപതോളം ബസുകള്‍ ഉണ്ടായിരുന്ന കളപ്പുരക്കല്‍ മോട്ടോര്‍ സര്‍വിസിന് ഇന്ന് പത്തില്‍ താഴെ ബസ്സുകളെ ഉള്ളൂ സ്വന്തം പേരില്‍....
ബോയ്സ് എസ്റ്റേറ്റ്‌ -എറണാകുളം എക്സ്പ്രസ്സ്‌ എഴുപതുകളില്‍ തുടങ്ങിയ ഒരു പേരു കേട്ട സര്‍വിസ് ആണ്..ബോയ്സ് എസ്റ്റേറ്റ്‌ ഇല്‍ നിന്നും എസ്റ്റേറ്റ്‌ ന്‍റെ ഹെഡ് ഓഫീസ് ഉള്ള കൊച്ചിയിലെ വെല്ലിങ്ങ്ടന്‍ ഐലെന്റ്റ് ഇലേക്ക് ഉദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും യാത്ര ചെയ്യാന്‍ ഒരു സര്‍വിസ് ആയിട്ടാണ് ഇത് തുടങ്ങിയത് എന്നാണ് അറിയാന്‍ കഴിഞ്ഞത്..കാലങ്ങള്‍ കഴിഞ്ഞു ,,നിയമങ്ങള്‍ മാറി മറിഞ്ഞു..എക്സ്പ്രസ്സ്‌ എന്ന പെര്‍മിറ്റ്‌ നിര്തലാക്കിയതിന്റെ ഭാഗമായി ഇത് ഫാസ്റ്റ് പാസഞ്ചര്‍ ആക്കപ്പെട്ടു..എങ്കിലും ഇന്നും പണ്ടത്തെ പ്രതാപത്തോടും ഗാംഭീര്യ ത്തോടും കൂടി ജൈത്ര യാത്ര തുടരുന്നു... മുണ്ടക്കയത്ത് നിന്നും രാവിലെ 5.45 നു പുറപ്പെട്ട് കാഞ്ഞിരപ്പള്ളി,പൊന്‍­കുന്നം പൈക ,പാലാ,കൂത്താട്ടുകുളം ,പിറവം,ത്രിപ്പുണ്ണിത്തുറ വഴി 8.50 ന് വൈറ്റിലയില്‍ എത്തുന്നു....ഉച്ച കഴിഞ്ഞു 3 മണിക്ക് തിരികെ പുറപ്പെടുന്ന ബസ് 6.15 നു മുണ്ടക്കയത്ത് എത്തി ചേരും. 

                കെ എം എസ് നു മറ്റു രണ്ടു ഫാസ്റ്റ് പാസ്സഞ്ചര്‍ ബസുകള്‍ കൂടി ഉണ്ട്..തുലപ്പള്ളി -എറണാകുളം ഉം മണ്ണടിശാല -എറണാകുളവും....
എക്സ്പ്രസ്സ്‌ മാറി ഫാസ്റ്റ് ആയെങ്കിലും ഞങ്ങള്‍ക്ക് ഇവന്‍ ബോയ്സ് എക്സ്പ്രസ്സ്‌ തന്നെ...യാത്രക്കാരോട് ഏറ്റവും മാന്യമായി ആണ് അന്നു തൊട്ടിന്നോളം സഹകരിക്കുന്ന ജീവനക്കാര്‍ക്കും പി ബി കെ യുടെ അഭിനന്ദനങ്ങള്‍....ഈ യാത്ര എന്നും എന്നെന്നും വിജയകരമായി തുടരട്ടെ എന്ന ആശംസകളോടെ ടീം പി ബി കെ

Thursday, July 24, 2014

കണ്ണപ്പ ഗ്രില്‍!! എന്താണ് അത് ?



ഈ ബസ് ആര്‍ക്കെങ്കിലും എവിടെയേലും കണ്ടു പരിചയം ഉണ്ടോ ??ആലുവയില്‍ നിന്നും മൂന്നാര്‍ മലനിരകളിലൂടെ കാന്തല്ലൂര്‍ ക്ക് സര്‍വിസ് നടത്തിയിരുന്ന സംഗമം ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ് ആണ് ഇത്...പെരുമ്പാവൂര്‍ കോട്ടപ്പടിയിലുള്ള ലളിത കോച്ചസിന്റെ വക സൃഷ്ടി ആണ് ഈ ബസ് ...സംഗമം ബസ്സുകളുടെ മാത്രം പ്രത്യേകത ആണ് ഈ ഗ്രില്‍..ഇത് ചെയ്തു നല്‍കാന്‍ ലളിത കോച്ചസ് ആണ് എന്നും സംഗമത്തിന് സഹായകരമായതും..ഈ ഗ്രില്‍ പൊതുവെ അറിയപ്പെടുന്നത് കണ്ണപ്പ ഗ്രില്‍ എന്നാണു..വര്‍ഷങ്ങള്‍­ക്ക് മുന്‍പ് ബാംഗ്ലൂര്‍ കണ്ണപ്പാ ബോഡി ടൂറിസ്റ്റ് ബസുകളില്‍ ഉപയോഗിച്ചിരുന്നു ..അത് കൊണ്ടാണ് ഈ പേരു വരാന്‍ കാരണം...എയര്‍ സര്‍ക്കുലെഷന് കൂടുതല്‍ ഉപകാര പ്രദവും ഹൈ രൈഞ്ചില്‍ നല്ല പെര്‍ഫോര്‍മന്‍സ് ഉം ലക്ഷ്യം വച്ച് കൊണ്ടാണ് സംഗമം ഇപ്പോളും ഇത് തന്നെ ഉപയോഗിക്കുന്നത്...സം­ഗമം വിറ്റ ഈ ബസ് ഇപ്പോള്‍ അരവിന്ദ് എന്ന പേരില്‍ മാള - തൃശൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്നു ..LIKE www.facebook.com/PRIVATEBUSKERALA

ഷില്ലി ബിയറിൽ ജന്മം കൊണ്ട പുലിക്കുട്ടൻ, തേജറാം!!




കുന്നുകളും മലകളും ചുരങ്ങളും പച്ചവിരിച്ച് നിൽക്കുന്ന മരങ്ങളും കേരളത്തിന്റെ വടക്കൻ ജില്ലയായ വയനാടിന്‍റെ ദ്രിശ്യ ഭംഗി കുട്ടുന്നത്.. ഇതുകൊണ്ടെല്ലാം ആണ് ഇന്നും വയനാടിനെ ടൂറിസ്റ്റ് കേന്ദ്രം എന്ന് അറിയപ്പെടുന്നതും അനേകരും പോയതും പോകാൻ ആഗ്രഹിക്കുന്നതും ആയ ജില്ല ആക്കുന്നതും. യാത്രസുഖങ്ങളുടെ കണക്കിൽ പരശുരാം എന്നും ഒരു വേറിട്ടാനുഭവം സമ്മാനിച്ചതാണ്‌. ഷില്ലി ബിയറിൽ നിന്നും മറ്റൊരു പുലിക്കുട്ടൻ തേജറാം!! വയനടാൻ ചുരങ്ങളിളുടെ പുല്‍പ്പള്ളിയിൽ നിന്ന് കോഴിക്കോട് ജില്ലയിലോട്ടു യാത്രകരെയും വഹിച്ചു ചിറിപായുന്ന തേജറാം ബസിന്റെ ഒരു ചിത്രം !!
പുല്‍പ്പള്ളി-കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പ്‌

jOiN www.facebook.com/groups/privatebuskerala 

KL 11 AN 9751
THEJRAAM AIRBUS
PULPALLY - KOZHIKKODE LS
via:sulthanbathery kalpetta lakkidi adivaram thamarassery


«« www.pbk.co.in »»

www.facebook.com/PRIVATEBUSKERALA

jOiN www.facebook.com/groups/privatebuskerala 

«« www.pbk.co.in »»
KL 33 7515 ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ഈ സുന്ദരനെ ??ഇവനായിരുന്നു നമ്മുടെ കടംതോട് (KADAMTHOTTU)ചങ്ങനശ്ശേരി-കുളത്തുപ്പുഴ റൂട്ടില്‍ ആയിരുന്നു ഇവന്‍ ഓടിയിരുന്നത് .ഇപ്പോള്‍ പേരു മാറിയിരിക്കുന്നു...ഓര്‍മ എന്ന് !!!!!!അതും കണ്ണൂര്‍-തിരുനെല്ലി റൂട്ടില്‍....കണ്ടിട്­ട് വിശ്വസിക്കാന്‍ ആകുന്നില്ല അല്ലേ ??
DO U REMEMBER KL 33 7515??YES ITS OLD KADAMTHOTTU,CHANGANASSERY-KULATHUPUZHA.
NOW ORMA,KANNUR-MANANTHAVADY-THIRUNELLY LS.
REALY IN AN AWSOME LOOK NA?

Tuesday, July 22, 2014

സ്വകാര്യബസ് ലോബിക്കായി ഗതാഗതമന്ത്രി ഒത്തുകളിച്ചു




തിരു: സൂപ്പര്‍ക്ലാസ് റൂട്ടുകള്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്ത ദേശസാല്‍ക്കരണ ഉത്തരവ് പുതുക്കി സമര്‍പ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനു കാരണം ഗതാഗതമന്ത്രിക്കുമേലുള്ള സ്വകാര്യ ബസ് ലോബിയുടെ സമ്മര്‍ദം. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് സഹായകമാകുമെന്ന് സര്‍ക്കാര്‍തന്നെ ചുണ്ടിക്കാട്ടിയാണ് സൂപ്പര്‍ ക്ലാസ് സര്‍വീസ് ദേശസാല്‍കരണം.


എന്നാല്‍, സ്വകാര്യ ബസ് ലോബിക്കായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇത് അട്ടിമറിച്ചു. മന്ത്രി ഇടപെട്ട് ദേശസാല്‍ക്കരണം മരവിപ്പിക്കുകയും സൂപ്പര്‍ക്ലാസ് റൂട്ടുകളില്‍ സ്വകാര്യ ബസുടമകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റ് അനുവദിക്കണമെന്ന് ഉത്തരവിറക്കാന്‍ വകുപ്പ് സെക്രട്ടറിയോട് നിര്‍ദേശിക്കുകയുംചെയ്തു. നിലവിലുള്ള ദേശസാല്‍ക്കരണ ഉത്തരവ് പുതുക്കണമെന്ന്് കെഎസ്ആര്‍ടിസി എംഡിയോട് നിര്‍ദേശിച്ച് ഉത്തരവും ഇറക്കി.

വടക്കന്‍ മേഖലയിലെ സ്വകാര്യ സര്‍വീസുകള്‍ നിയന്ത്രിക്കുന്നത് കോട്ടയം ലോബിയാണ്. തെക്കന്‍ മേഖലയില്‍ കൊട്ടാരക്കരയില്‍ ഭരണമുന്നണിയിലെ ഒരു ഘടകകക്ഷി നേതാവിന്റെ ബന്ധുവിന് 48 സ്വകാര്യ സര്‍വീസുണ്ട്. ഇതെല്ലാം ദീര്‍ഘദൂര സര്‍വീസുകളാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് മറ്റൊരു ലോബിയും പ്രവര്‍ത്തിക്കുന്നു. ദേശസാല്‍ക്കരണ റൂട്ടുകള്‍ നഷ്ടപ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, സ്വകാര്യ ബസ് ലോബിക്കുവേണ്ടി വാദിക്കാന്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ് സഭയില്‍ ശക്തമായി രംഗത്തെത്തി.

പുതിയ ഉത്തരവിലൂടെ ചമ്രവട്ടം പാലം ദേശസാല്‍ക്കരണമടക്കം ഇല്ലാതാക്കുന്നതില്‍ വലിയ ദുരൂഹതയുണ്ട്. കെഎസ്ആര്‍ടിസി 70ല്‍പരം പുതിയ സര്‍വീസ് ആരംഭിച്ച ഈ റൂട്ടില്‍ സ്വകാര്യ ബസുകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റിനായി നല്‍കുന്ന അപേക്ഷ അനുവദിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സെക്രട്ടറിക്കും നിര്‍ദേശം നല്‍കി. ദേശസാല്‍ക്കരിച്ച പൊന്നാനി-ചമ്രവട്ടം പാലം-ചേളാരി റൂട്ടില്‍ 47 കിലോമീറ്ററുള്ളതില്‍ 20 കിലോമീറ്ററില്‍ നിലവില്‍ സ്വകാര്യ ബസ് സര്‍വീസുണ്ട്. എന്നിട്ടും ഈ റൂട്ടില്‍ 10 സ്വകാര്യ ബസുകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റ്് നല്‍കാനുള്ള നിര്‍ദേശം ദുരൂഹമാണ്്.

സൂപ്പര്‍ ക്ലാസ് സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് ബസില്ലെന്ന ന്യായമാണ് പുതിയ ഉത്തരവിലുള്ളത്. എന്നാല്‍, 2012ല്‍ ദേശസാല്‍ക്കരണ പദ്ധതി നടപ്പാക്കിയപ്പോള്‍ പുതുതായി 300 ബസുകള്‍ നീക്കിവച്ചിരുന്നു. റിസര്‍വ് ബസായും, അഡീഷണല്‍ റിസര്‍വ് ബസായും വച്ചിരുന്നതാണിവ. ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവായതിനാല്‍ സര്‍വീസ് ആരംഭിക്കാനായില്ല. ഈ ബസുകള്‍ ഇപ്പോഴും സര്‍വീസിന് ലഭ്യമാണ്. ഒപ്പം ദേശസാല്‍കൃത റൂട്ടുകള്‍ക്കടക്കം ആവശ്യങ്ങള്‍ നിറവേറ്റാനാണ് 1500 പുതിയ ബസിന് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. ജന്‍റം ബസുകള്‍ക്കായി രൂപീകരിച്ച പുതിയ കമ്പനിക്ക് 400 ബസ് കേന്ദ്രം ഉടന്‍ അനുവദിക്കും.

ഇതില്‍ 200 ബസ് ലോകോത്തര നിലവാരമുള്ള ശീതീകരിച്ച ബസാണ്. സൂപ്പര്‍ ക്ലാസ് ദേശസാല്‍ക്കരണ ഉത്തരവ് പിന്‍വലിച്ചാല്‍ ഈ സര്‍വീസുകളെല്ലാം നഷ്ടത്തിലാവുകയും കോര്‍പറേഷന്റെ പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കപ്പെടുകയും ചെയ്യും.
- See more at: http://www.deshabhimani.com/newscontent.php?id=484294#sthash.bRLX7LMB.0pdOvB4p.dpuf