കെ എം എസ് അഞ്ച് പതിറ്റാണ്ടായി സ്വകാര്യ ബസ് വ്യവസായത്തില്‍ പാലായുടെ യശസ് ഉയര്‍ത്തിയ കെ എം എസ് ഇന്നും ജനങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ് ഇരുപതോളം ബസുകള്‍ ഉണ്ടായിരുന്ന കളപ്പുരക്കല്‍ മോട്ടോര്‍ സര്‍വിസിന് ഇന്ന് പത്തില്‍ താഴെ ബസ്സുകളെ ഉള്ളൂ സ്വന്തം പേരില്‍....
ബോയ്സ് എസ്റ്റേറ്റ് -എറണാകുളം എക്സ്പ്രസ്സ് എഴുപതുകളില്‍ തുടങ്ങിയ ഒരു പേരു കേട്ട സര്‍വിസ് ആണ്..ബോയ്സ് എസ്റ്റേറ്റ് ഇല്‍ നിന്നും എസ്റ്റേറ്റ് ന്‍റെ ഹെഡ് ഓഫീസ് ഉള്ള കൊച്ചിയിലെ വെല്ലിങ്ങ്ടന്‍ ഐലെന്റ്റ് ഇലേക്ക് ഉദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും യാത്ര ചെയ്യാന്‍ ഒരു സര്‍വിസ് ആയിട്ടാണ് ഇത് തുടങ്ങിയത് എന്നാണ് അറിയാന്‍ കഴിഞ്ഞത്..കാലങ്ങള്‍ കഴിഞ്ഞു ,,നിയമങ്ങള്‍ മാറി മറിഞ്ഞു..എക്സ്പ്രസ്സ് എന്ന പെര്‍മിറ്റ് നിര്തലാക്കിയതിന്റെ ഭാഗമായി ഇത് ഫാസ്റ്റ് പാസഞ്ചര്‍ ആക്കപ്പെട്ടു..എങ്കിലും ഇന്നും പണ്ടത്തെ പ്രതാപത്തോടും ഗാംഭീര്യ ത്തോടും കൂടി ജൈത്ര യാത്ര തുടരുന്നു... മുണ്ടക്കയത്ത് നിന്നും രാവിലെ 5.45 നു പുറപ്പെട്ട് കാഞ്ഞിരപ്പള്ളി,പൊന്കുന്ന ം പൈക ,പാലാ,കൂത്താട്ടുകുളം ,പിറവം,ത്രിപ്പുണ്ണിത്തുറ വഴി 8.50 ന് വൈറ്റിലയില്‍ എത്തുന്നു....ഉച്ച കഴിഞ്ഞു 3 മണിക്ക് തിരികെ പുറപ്പെടുന്ന ബസ് 6.15 നു മുണ്ടക്കയത്ത് എത്തി ചേരും.
കെ എം എസ് നു മറ്റു രണ്ടു ഫാസ്റ്റ് പാസ്സഞ്ചര്‍ ബസുകള്‍ കൂടി ഉണ്ട്..തുലപ്പള്ളി -എറണാകുളം ഉം മണ്ണടിശാല -എറണാകുളവും....
എക്സ്പ്രസ്സ് മാറി ഫാസ്റ്റ് ആയെങ്കിലും ഞങ്ങള്‍ക്ക് ഇവന്‍ ബോയ്സ് എക്സ്പ്രസ്സ് തന്നെ...യാത്രക്കാരോട് ഏറ്റവും മാന്യമായി ആണ് അന്നു തൊട്ടിന്നോളം സഹകരിക്കുന്ന ജീവനക്കാര്‍ക്കും പി ബി കെ യുടെ അഭിനന്ദനങ്ങള്‍....ഈ യാത്ര എന്നും എന്നെന്നും വിജയകരമായി തുടരട്ടെ എന്ന ആശംസകളോടെ ടീം പി ബി കെ
No comments:
Post a Comment