തിരുവനന്തപുരം ജില്ലയിലെ ഒരേ ഒരു സ്വകാര്യ ഫാസ്റ്റ് പസ്സഞ്ഞര്‍ ബസ്!!
ശ്രീ പത്മനാഭന്‍റെ പുരം അഥവാ പട്ടണം ആണ് അനന്തപുരി എന്ന നമ്മുടെ തിരുവനന്തപുരം ..ഈ ജില്ലയില്‍ സ്വകാര്യ ബസുകള്‍ കുറവാണെന്ന് മാത്രമല്ല ലിമിറ്റെഡ് സ്റ്റോപ്പ് മുതല്‍ മുകളിലോട്ടുള്ള ഉയര്‍ന്ന ക്ലാസ്സ് പെര്‍മിറ്റുകള്‍ ഇല്ലെന്നു തന്നെ പറയാം..ഈ ജില്ലയുടെ തെക്കന്‍ പ്രദേശങ്ങള്‍ ആയ പൂവാര്‍ ,പാറശാല ,കാട്ടാക്കട,മേഖലകളില്‍ സ്വകാര്യ ബസുകളെ ഇല്ല.എങ്കിലും ഈ ജില്ലയിലെ വടക്കന്‍ മേഖലയിലെ കടലോര പട്ടണം ആയ വര്‍ക്കലയില്‍ നിന്ന് തുടങ്ങി വളരെ കുറച്ചു ദൂരം ഈ ജില്ലയില്‍ സഞ്ചരിക്കുന്ന ഒരു ഫാസ്റ്റ് പസ്സഞ്ഞര്‍ ബസ് ഉണ്ട്..ശരണ്യ മോട്ടോര്‍സ് വര്‍ക്കല-മുണ്ടക്കയം F P ..വര്‍ക്കലയില്‍ നിന്നും ആരംഭിച്ച് ശിവഗിരി,കല്ലമ്പലം,നാവായിക്കുളം,പള്ളിക്കല്‍,പോരെടം ,ചടയമംഗലം,ആയൂരം,അഞ്ചല്‍,പുനലൂര്‍,പത്തനാപുരം,കോന്നി,പത്തനംതിട്ട,റാന്നി,എരുമേലി,കാഞ്ഞിരപ്പള്ളി,പാറത്തോട് വഴി മുണ്ടക്കയം ആണ് റൂട്ട്..1991 ഇല്‍ വിനായക ട്രാവല്‍സ് ന്‍റെ കൂടല്‍ ശ്രീകുമാര്‍ KL-03 A 7451 എന്നാ വണ്ടിയില്‍ ആണ് ഈ പെര്‍മിറ്റ് ആദ്യമായി തുടങ്ങിയത്..2002 ഇല്‍ ത്രിവേണി ഈ പെര്‍മിറ്റ് എടുത്തു..KL 02 N 9000 എന്ന നമ്പറില്‍ ഉള്ള ബസ് ഇട്ടു..തുടര്‍ന്ന്‍ 2004 ഇല്‍ ആണ് ശരണ്യ ഈ പെര്‍മിറ്റ് ഏറ്റെടുക്കുന്നത് ..2006 ഇല്‍ ശരണ്യ ഈ പെര്‍മിറ്റ് ന് KL 24 A 4 നമ്പറില്‍ ഉള്ള ബസ് ഇട്ടു..2012 ഈ കാണുന്ന ബസും...ദിവസവും രാവിലെ 5.30 ന് വര്‍ക്കല നിന്ന് പുറപ്പെടുന്ന ബസ് 10.45 ന് മുണ്ടക്കയത്ത് എത്തി ചേരുന്നതാണ്..തിരികെ അവിടെ നിന്നും ഉച്ചക്ക് 1.20 നു പുറപ്പെടുന്ന ബസ് 6.30 നു വര്‍ക്കലയില്‍ എത്തിച്ചേരുന്നു...
No comments:
Post a Comment