Saturday, July 19, 2014

കെ.എസ്‌.ആര്‍.ടി.സി ബസിന്‍റെ മുന്നിലെ ടയറുകള്‍ക്ക്‌ ആകെ നാല്‌ നട്ട്‌

 

കെ.എസ്‌.ആര്‍.ടി.സി ബസിന്‍റെ മുന്നിലെ ടയറുകള്‍ക്ക്‌ ആകെ നാല്‌ നട്ട്‌

(19 Jul) പത്തനംതിട്ട: കെ.എസ്‌.ആര്‍.ടി.സി ബസിന്‍റെ മുന്നിലെ ടെയറിന്‌ ആകെ നാല്‌ നട്ടുകള്‍ മാത്രം. ഡ്രൈവറുടെ ഇടപെടല്‍ ഒഴിവാക്കിയത്‌ വന്‍ ദുരന്തം. ഇന്നലെ പുലര്‍ച്ചെ പത്തനംതിട്ട ഡിപ്പോയിലാണ്‌ ഏറെ കൗതുകകരവും എന്നാല്‍ അത്യന്തം ആശങ്കാജനകവുമായ സംഭവം അരങ്ങേറിയത്‌. 17 ന്‌ വൈകിട്ട്‌ ഡ്രൈവര്‍ ലോഗ്‌ ഷീറ്റില്‍ രേഖപ്പെടുത്തി നല്‍കിയ പണികള്‍ പൂര്‍ത്തീകരിച്ച ശേഷമാണ്‌ചീഫ്‌ മെക്കാനിക്ക്‌ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക്‌ വാഹനം കൈമാറിയത്‌. പത്തനംതിട്ടയില്‍ നിന്നും 5.40 ന്‌ പുറപ്പേടേണ്ട ടി.പി 578-ാം നന്പര്‍ മുണ്ടക്കയം-പുനലൂര്‍ ബസ്‌ ഇതോടെ ബോര്‍ഡ്‌ വെച്ച്‌ സ്‌റ്റാന്‍റില്‍ ഇടം പിടിച്ചു. ഇതോടെ യാത്രക്കാരും ബസില്‍ ഇരച്ചുകയറി. വാഹനം പുറപ്പെടാന്‍ സമയമായതോടെ ഡ്രൈവര്‍ എ.ജി ഫിലിപ്പും യാത്രയ്‌ക്ക്‌ തയ്യാറായി വന്നു. ഒരു ഭാഗ്യപരീക്ഷണം എന്ന നിലയ്‌ക്ക്‌ ബസിന്‍റെ ഇടതുഭാഗത്തെ ടെയര്‍ പരിശോധിച്ചപ്പോഴാണ്‌ ആറ്‌ നട്ട്‌ കാണാനില്ലെന്ന കാര്യം മനസിലായത്‌. ബസിന്‍റെ ടെയറില്‍ ആകെയുള്ളത്‌ രണ്ട്‌ നട്ടുമാത്രം. ഉടന്‍ തന്നെ ഫിലിപ്പ്‌ വിവരം സ്‌റ്റേഷന്‍ അധികൃതരെ അറിയിച്ചു. വിവരമറിഞ്ഞ്‌ ഉന്നതര്‍ സ്‌ഥലത്തെത്തി രോക്ഷം പ്രകടനം എന്നവിധം

കുട്ടുകാരുടെ വക ഒരു പണി!!!




കൂട്ടുകാരുടെ 'ചതി': വധൂവരന്‍മാര്‍ക്ക്‌ പ്രൈവറ്റ്‌ ബസില്‍ ആദ്യയാത്ര


പാമ്പാക്കുട: കല്യാണം കഴിഞ്ഞ്‌ വധൂവരന്മാര്‍ ബസില്‍ വരന്റെ ഗൃഹത്തിലേക്ക്‌ യാത്രയായത്‌ കൗതുകമായി. പിറവം മാമലക്കവല ഇടക്കുഴിയില്‍ ഇ.എസ്‌. ജോണിന്റെ മകന്‍ ജോബിനും വധു ജിന്‍സിയുമാണ്‌ വിവാഹദിനത്തില്‍ പ്രൈവറ്റ്‌ ബസില്‍ യാത്രചെയ്‌ത് വ്യത്യസ്‌തരായത്‌.
പിറവം രാജാധിരാജ സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. വിവാഹശേഷം കൂട്ടുകാര്‍ പിറവം പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാന്‍ഡില്‍ കാര്‍ കൊണ്ടു വന്നു നിര്‍ത്തിയപ്പോള്‍ ആണ്‌ വധൂവരന്‍മാര്‍ ചതി മനസിലാക്കിയത്‌. എന്തായാലും ബസില്‍ ടിക്കറ്റെടുത്ത്‌ ഇരുവരും യാത്ര ഗംഭീരമാക്കി.
Private BUS Kerala 
Hit Like & Enjoy Your Ride @ PBK.

ഓര്‍മ്മയുണ്ടോ?? തിരക്കുകളുമായി ഓരോ ദിവസവും മുന്‍പോട്ട്പോകുമ്പോള്‍ ഒരു മിനിറ്റ് ഞങ്ങള്‍ക്കുവേണ്ടി....



Like www.facebook.com/PRIVATEBUSKERALA
ഓര്‍മയുടെ താളുകള്‍ പിന്നിലേക്ക് മറിക്കുമ്പോള്‍ ആ പഴയ കുട്ടിക്കാലം മനസ്സില്‍ തെളിയുന്നു...ആ വസന്തകാലം എത്ര വേഗമാണു ഇനിയൊരിക്കലും തിരിച്ച് വരാത്ത അകലത്തിലേക്ക് നമ്മെ ഇട്ടേച്ച് പോയ്ക്കളഞ്ഞത്...ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ കുട്ടികാലത്തെ ഓര്‍മകള്‍ വളരെ വലുതാണ്.ചില വാശികള്‍, തമാശകള്‍,അമളികള്‍, വഴക്കുകള്‍ അങ്ങനെ മറക്കാനാവാത്ത പല അനുഭവങ്ങളും സമ്മാനിച്ച കുട്ടിക്കാലത്തെ ഒരു ഓര്‍മ പുതുക്കല്‍ ആണ് ഈപോസ്റ്റ്‌ ഇവിടെ ചെയ്യാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ചെറുപ്പത്തിലെ വണ്ടികളോട് ഉള്ള പ്രേമം ഇതു വായിക്കുന്ന പലര്‍ക്കും ഉണ്ടായിരുന്നതാണ്. ഹോണ്‍ അടിച്ചും, ഓവര്‍ടേക്ക് ചെയ്യ്തും ഗിയര്‍ മാറ്റിയും ആന വണ്ടി അടുത്തെത്തിയാല്‍ പറപ്പിച്ചും, ചെരിഞ്ഞിരുന്നു സൂപ്പര്‍ ഫാസ്റ്റും,ഓര്‍ഡിനറിയും, എക്സ്പ്രസ്സ്‌ വണ്ടികള്‍ ഓടിച്ച പല നല്ല ബസ്‌ ഡ്രൈവര്‍ മാര്‍ ഇതു വായിക്കുന്നുണ്ട് എന്ന്‍ അറിയാം. നിങ്ങളുടെ കുട്ടിക്കാലത്ത് നിങ്ങള്‍ ഓടിച്ച ബസും അതിന്‍റെ റുട്ടും ഓര്‍മകളില്‍ നിന്നും ഒന്ന് പോടി തട്ടി എടുക്കാമോ?? ജീവിതത്തിലെ തിരക്കുകളുമായി ഓരോ ദിവസവും മുന്‍പോട്ട്പോകുമ്പോള്‍ താങ്കളുടെ ജീവിതത്തിലെ ഒരിക്കലും തിരിച്ചുവരാത്ത ആ നല്ല ഓര്‍മകളിലേക്ക് ഒരു യാത്ര.ഈ പോസ്റ്റ്‌ നിങ്ങളുടെ ഉറ്റ മിത്രങ്ങള്‍ക്കും പങ്കുവക്കു... ഓര്‍മകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം...


Private BUS Kerala
Hit Like & Enjoy Your Ride @ PBK .
Pic Crtsy: Pranadh

കെ.എസ്.ആര്‍.ടി.സിയിൽ സഞ്ചരിച്ച ഒരു യാത്രക്കാരന്റെ അഭിപ്രായം!!

     കെ.എസ്.ആര്‍.ടി.സിയിൽ സഞ്ചരിച്ച ഒരു യാത്രക്കാരന്റെ അഭിപ്രായം

Friday, July 18, 2014

അപൂര്‍വ്വമായ ഒരു പെര്‍മിറ്റ്‌




Like www.facebook.com/PRIVATEBUSKERALA
JOIN www.facebook.com/groups/privatebuskerala

എക്സ്പ്രസ്സ്‌ പെര്‍മിറ്റുകള്‍ കേരളത്തില്‍ അപൂര്‍വ്വമാണ്...നിലവില്‍ മൂന്ന് എക്സ്പ്രസ്സ്‌ പെര്‍മിറ്റുകളെ കേരളത്തില്‍ ഉള്ളൂ അവയില്‍ ഒന്നാണ് ഈ അരുണ......പാലക്കാട് - ഗുരുവായൂര്‍ എക്സ്പ്രസ്സ്‌ ....കൊണ്ടോടി കോട്ടയം -തൂക്കുപാലം ,റോബിന്‍ പത്തനംതിട്ട - എറണാകുളം എന്നിവയാണ് മറ്റു രണ്ടു എക്സ്പ്രസ്സ്‌ പെര്‍മിറ്റുകള്‍ ...2009 ല്‍ നിലവില്‍ വന്ന D3 എന്ന നോട്ടിഫിക്കേഷന്‍ പ്രകാരം എക്സ്പ്രസ്സ്‌ എന്ന കാറ്റഗറി എടുത്തു കളയുകയും സൂപ്പര്‍ എക്സ്പ്രസ്സ്‌ എന്ന കാറ്റഗറി പെര്‍മിറ്റുകള്‍ വ്യാപകമാകുകയും ചെയ്തു....


D3 നോട്ടിഫിക്കേഷന്‍ പ്രകാരം 200 കിലോമീറ്ററിനു മുകളില്‍ ഉള്ള പെര്‍മിറ്റുകള്‍ സൂപ്പര്‍ എക്സ്പ്രസ്സ്‌ ആക്കാവുന്നതാണ് ..ഒരു പെര്‍മിറ്റ്‌ ഉടമക്ക് പെര്‍മിറ്റ്‌ പുതുക്കുന്ന സമയത്ത് D3 അനുസരിച്ച് സമയക്രമവും പെര്‍മിറ്റും ദൂരത്തിനനുസരിച്ച് മാറ്റെണ്ടാതാണ്....അത് പ്രകാരമാണ് KMS ന്‍റെ ബോയ്സ് എസ്റ്റേറ്റ്‌ -എറണാകുളം എക്സ്പ്രസ്സ്‌ ഫാസ്റ്റ് പാസ്സഞ്ചര്‍ ആക്കേണ്ടി വന്നത്..

അരുണ പാലക്കാട് നിന്നും ഗുരുവായൂര്‍ക്ക് ആണ് സര്‍വീസ് നടത്തുന്നത്....കുന്നംകുളം-പെരുമ്പിലാവ് ,കൂറ്റനാട് ,പട്ടാമ്പി,ഒറ്റപ്പാലം,ലക്കിടി വഴിയാണ് പാലക്കാട്ടേക്ക് ഗുരുവായൂര്‍ നിന്നും സഞ്ചരിക്കുന്നത് .......

കരൂര്‍ ശക്തി കോച്ചസ് രൂപകല്‍പ്പന ചെയ്ത പുത്തന്‍ ബസ്സാണ് ഇപ്പോള്‍ ഈ ചിത്രത്തില്‍ കാണുന്നത്.....

നിലവില്‍ ഈ എക്സ്പ്രസ്സ്‌ തസ്തിക എടുത്തുകളഞ്ഞത് കാരണം,സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളുടെ നിയമങ്ങളാണ് താല്‍ക്കാലികമായി ഇവയ്ക്ക് ബാധകമാകുക.ടിക്കെറ്റ് ചാര്‍ജും റണ്ണിഗ് ടൈമും ഒക്കെ സൂപ്പര്‍ ഫാസ്റ്റി ന്റേതാണ് ......അരുണയുടെ ഈ പ്രൌടി എക്കാലവും നിലനില്‍ക്കട്ടെ എന്ന ആശംസകളോടെ 

ടീം പി.ബി.കെ
ARUNA EXPRESS
PALAKKAD-GURUVAYUR EXP
via. Ottapalam pattambi kunnamkulam