Sunday, August 24, 2014

"TABBU" കണ്ണൂർ കാസർഗോഡ്‌ പാതകളെ വിസ്മയിപ്പിച്ച കല്ലായി ടീമിന്റെ ആനുയായി!!!


പുലികൾ എന്നും അവയുടെ ഭംഗിക്കും ഗർജനങ്ങൾക്കും കഴിവുകൾക്കും പ്രശസ്തരാണ്. പുലികൾ കാട്ടിൽ ഇറങ്ങിയാല്ലും നാട്ടിലിറങ്ങിയാല്ലും മനുഷരും മറ്റു ജീവികളും ഒന്ന് ഞെട്ടും. ഇതുപോലെ ആണ് മലബാർ മേഘലയിലെ റ്റബ്ബു ബുസ്കളും. കാഴ്ച്ചക്കുള്ള ഭംഗിയും, വേഗതയിലും പ്രസിദ്ധിയാർജിച്ച ഇവരുടെ ബസുകൾ ഇന്നും യാത്രക്കാർക്ക് പ്രിയമുള്ളവയാണ്!! "റ്റബ്ബു" കണ്ണൂർ കാസർഗോഡ്‌ പാതകളെ വിസ്മയിപ്പിച്ച കല്ലായി ടീമിന്റെ ആനുയായി!!! നിങ്ങൾ ആരെല്ലും പുലി ഉറങ്ങുന്നത് കണ്ടിട്ടുണ്ടോ ചങ്ങായി???ഇല്ല, എങ്കിൽ കണ്ടുകൊള്ളൂ ഒരു പുലിക്കുട്ടൻ കാസർഗോഡ്‌ സ്റ്റാൻഡിൽ വിശ്രമിക്കുന്നത്..

TABBU
KANNUR KASARAGOD FP

For more pics & informations of Stage carriers,permits,timings,bus body builders,routes etc JOIN www.facebook.com/groups/privatebuskerala

Private BUS Kerala !! hIt LiKe & EnJoY rIdE wItH uS !!

P R I V A T E B U S K E R A L A
Since 2007
THE NO.1 PAGE ,ONLY FOR STAGE CARRIERS IN KERALA
Presenting the art of Bus Passion....
Our website www.pbk.co.in

Friday, August 22, 2014

കൈ നനയാതെ മീൻ പിടിക്കുന്ന ചിലർ!!!



കേരളത്തിലെ ചില ഓട്ടോ, ജീപ്പ് ജീവനക്കാർ സ്ഥിരം ചെയ്യുന്ന ഒരു ഏർപ്പാടാണ് സ്വകാര്യ ബസുകളും കെ.എസ.ആർ. ടി.സി ബസുകളുടെ മുഖം ദൂരെ നിന്ന് കാണുമ്പോഴേക്കും അടുത്തുള്ള ബസ്‌ സ്റ്റോപ്പിൽ നിന്ന് ആളുകളെ വിളിച്ചു കയറ്റി പോകുന്നത്.. ഇതു ചൊദ്യം ചെയ്യ്താൽ ജീവനക്കാർ പറയുന്നത് ബാങ്ക് ലോണ്‍ ഓക്കേ എടുത്താണ് ഞങ്ങൾ വാഹനം ഓടിക്കുന്നത്. അപ്പൊ ആളുകൾ കുടുതൽ കയറുന്നത് ബസ്‌ സ്റ്റോപ്പിൽ നിന്നൊക്കെ ആണ് അത് കൊണ്ട് ഞങ്ങള്ക്ക് ഇതു ചെയ്യാതെ നിവർത്തിയില്ല!!!. ഈ ഒരു സംഭവം കെ.എസ.ആർ. ടി.സി ബസുകളെ വച്ച് നോക്കുമ്പോൾ ഒരു പ്രശ്നവും ഇല്ല. കാരണം കോടികളുടെ നഷ്ടം ഉള്ള പ്രസ്ഥാനത്തിന് ഇതു എന്താവാൻ?? അതായതു കടലിൽ നിന്ന് ഒരു കപ്പ് വെള്ളം കൊരിയെടുത്താൽ കടലിലെ വെള്ളത്തിന്‌ വലിയ ഒരു കുറവ് തോന്നുകയില്ല! പിന്നെ നഷ്ടം വന്നാലും എഴുതി തള്ളാനും സഹായിക്കാനും മാറിമാറി വരുന്ന മുഖ്യൻ മാർ ഉണ്ട്.. അപ്പൊ പിന്നെ എന്ത് കുഴപ്പം?? സ്വകാര്യ ബസുകളെ നോക്കിയാൽ വിഷയം വേറെയാണ്.നിങ്ങൾ എല്ലാം വിചാരിക്കുന്നത് പൈസ അധികം ഉള്ള മുതലാളിമാർ ഒരു നേരം പോക്കിന് വേണ്ടി വണ്ടി വാങ്ങി ഓടിക്കുന്നത് എന്ന്.. അങ്ങനെ ഉള്ളവരും ഉണ്ട് ഇല്ല എന്ന് പറയുന്നില്ല എന്നാൽ വീടും പുരയിടവും ബാങ്കിൽ വച്ച് ലക്ഷങ്ങളുടെ ലോണ്‍ എടുത്തു വാഹനം റോഡിലുടെ ഇറക്കുന്നവർ ധാരാളം ഈ മേഖലയിൽ ഉണ്ട്. ഏകദേശം 20- 30 ലക്ഷം മുടക്കി ഒരു വണ്ടി റോഡിൽ ഇറങ്ങുന്നത്. ചെറിയ ഓട്ടോ, ജീപ്പ് ലോണ്‍ എടുത്തു വാങ്ങിയവർ പറയുന്നത് മുകളിൽ വായിച്ചല്ലോ. അങ്ങനെ നോക്കിയാൽ ബസ്‌ ജീവനക്കാർ എത്രമാത്രം പറയണം. ഓരോ സ്റ്റോപ്പിൽ നിന്നും ഇതുപോലെ മറ്റുവണ്ടികൾ ആളെ എടുത്തു പോയാൽ ഈ വാഹനങ്ങൾ ഓടുന്നതിന് എന്ത് അർഥം. അവരുടെ കുടുംബങ്ങൾ വഴിയാതരം ആക്കുന്നതിനു മനപുർവമൊ അല്ലാതയോ നിങ്ങളും ഒരു കാരണക്കാരനാണു അധികാരികളോട് ഇതിനെ പറ്റി പറഞ്ഞാൽ ഞങ്ങളുടെ കീഴിൽ വരുന്ന പരുപാടികൾ ഇതൊന്നും ആല്ല കാശ് അടക്കാൻ ഉണ്ടോ അടച്ചട്ടു പൊക്കൊ ഇതൊക്കെ നിങ്ങളുടെ കാര്യം..ഞങ്ങള്ക്ക് അത് അറിയേണ്ട കാര്യം ഇല്ല. റഷിരാജ് സിംഗിനെ പോലെ ഉള്ള പുലിക്കുട്ടികൾ ഇതിനു എതിരെ ഒന്നും ചെയ്യുന്നില്ല, ചെയ്യുകയും ഇല്ല കാരണം ഇതു ചെയ്യ്താൽ ഒരു കൈഅടിയും കിട്ടുകയില്ല. ഇപ്പോഴും ഇതു പോലെ ഉള്ള സമാന്തര സർവിസുകൾ ഉണ്ട്.. പെര്മിറ്റ് ഉള്ള വണ്ടികൾക്ക് പെർമിറ്റ്‌ ഇല്ല എന്ന് പറഞ്ഞു കള്ള സർവിസുകൾ നടത്തുന്ന സ്വകാര്യ ബസുകൾ കാരണം നഷ്ടം സംഭവിക്കുന്ന കെ.എസ.ആർ.ടി.സി ബസുകളെ കുറിച്ചു ന്യൂസ്‌ കൊടുക്കുന്ന മാധ്യമങ്ങളും ഇതു കണ്ടാലും മിണ്ടുകയും ഇല്ല. കാരണം സ്വകാര്യ ബസ്‌ സാധാരണക്കാരന്റെ വാഹനം ആണ്. ആ ന്യൂസ്‌ കൊണ്ട് അവർക്ക് ഒന്നും കിട്ടുകയും ഇല്ല. പത്രധർമം ചെയ്യുന്നവരോട് ലജ തോന്നുന്നു. പാവങ്ങളുടെ അവിഷങ്ങൾക്ക് വിലകല്പിക്കതെ കള്ളാ വാർത്തകൾ കൊണ്ട് റേയിറ്റിംഗ് ഉണ്ടാകുമ്പോൾ നിങ്ങൾ കണ്ടില്ല എന്ന് നടിക്കുന്നത് പല കുടുംബങ്ങളുടെയും ജീവിതമാർഗത്തെ ആണ്. കഴിഞ്ഞ ദിവസം രാജകുമാരിയിൽ സമാന്തര സർവിസ് നടത്തിയ ജീപ്പ് ജീവനക്കാരനും ബസ്‌ ജീവനക്കാരും ആയി ഉണ്ടായ സങ്കർഷത്തിന്റെ ഒരു ചിത്രം.. 



കേരളത്തിലെ സ്വകാര്യ ബസുകളെ കുറിച്ചുള്ള വിവരങ്ങൾ,ബസ്‌ സമയങ്ങൾ, പുതിയതും പഴയതും ആയ മനോഹരമായ ബസുകൾ, യാത്ര വിവരണങ്ങൾ, വീഡിയോ, വാർത്തകൾ ,മറ്റു രസകരമായ ബസ്‌ കാര്യങ്ങൾക്കും എല്ലാംഅറിയാൻ Like Private BUS Kerala ആഘോഷിക്കു ഒരു മനം മയക്കുന്നതും മറ്റുള്ളവരെ ആകർഷിക്കുന്നതും ആയ അതിമനോഹരമായ ഒരു യാത്ര പി.ബി.കെയുടെ കൂടെ...തികച്ചും വ്യത്സ്തവും നീതിപുർണവും ആയ ഒരു യാത്ര!!!അനേകം വാക്കുകളോ വാഗ്ദാനങ്ങളോ ഒന്നും ഞങ്ങൾ പറയുന്നില്ല..നിങ്ങൾ യാത്ര ചെയ്യ്തു അനുഭവിച്ചറിയു!!! ബഹുദൂരം യാത്രക്ക് ഒരു ലൈക്‌

!!! HiT LiKe & eNJoY rIdE wItH uS !!!
www.facebook.com/PRIVATEBUSKERALA

FOR MORE PICTURES AND INFORMATIONS,
Join www.facebook.com/groups/privatebuskerala

Thursday, August 21, 2014

4 കൊല്ലം മുന്‍പ് നടന്ന ഒരു സംഭവ കഥ!





4 കൊല്ലം മുന്‍പ് തൃശൂരില്‍ നടന്ന ഒരു CEE CEE കഥ....

♡♡♡♡
തൃശൂരില്‍ നിന്നും കോഴിക്കോട് university ലേക്ക് EXAM ne പോകാനുള്ള പിളേളര്‍ക്ക് ട്രെയിന്‍ മിസ്സായി അവര്‍ ഉടനെ Bus Stan dil വന്നു ട്രാക്കില്‍ നോക്കിയപ്പോള്‍ ദേ കിടക്കുന്നു കണ്ണൂര്‍ ബോഡും വെച്ച് ‍ CEE CEE ട്രാക്കില്‍ പിളേളര്‍ DVR nde അടുത്തു പോയി പറഞ്ഞു ചേട്ടാ ( CLCT UNSITY)യില്‍ പോകണം ഒരു എക്സാമുന്‍ട് ട്രെയിന്‍ മിസ്സായിപ്പോയി അപ്പോള്‍ പെെലറ്റ് എഡിസണ്‍ ഭായ് പറഞു നിങ്ങള്‍ കയറിക്കോളി ഞാന്‍ പൂശിത്തരാം!!
അവര് വിചാരിച്ച ടെെംന്(10 mnt b4) മുന്‍പ് unvrcty എത്തി അപ്പോള്‍ തന്നെ പിളേളര്‍ നോട്ട് മാല അങ്ങ് ഇട്ടു കൊടുത്തു എഡിസണ്‍ ഭായിക്ക്
കടപ്പാട്;EDIZON bainte Frndine..

തൃശ്ശൂർ ജില്ലയുടെ സ്വന്തം എഡിസേട്ടന്‍റ വിജയകഥ !!

സോഷ്യൽ മിഡിയിൽ സ്വകാര്യ ബസ്‌ മേഖലയിൽ പ്രതേകിച്ചു പുരങ്ങളുടെയും അരി പ്രഞ്ചിയുടെയും നാടായ തൃശ്ശൂർ ബസുകളെ കുറിച്ച് പറയുമ്പോൾ എപ്പോഴും കേൾക്കുന്ന ഒരു പേരാണ് സീ സീ ട്രാൻസ്പോർട്ട്. തൃശ്ശൂർ പുരത്തിന്‍റെ ദ്രിശ്യവിരുന്നുമായി പുതിയ ബസ്‌ അടുത്ത ഇടയ്ക്ക് ഇറങ്ങിയപ്പോൾ അത് യാത്രകാർക്കും ബസ്‌ ആരാധകർക്കും ഒരു സന്തോഷവും പുതിയ അനുഭവവും ആയിരുന്നു.ഇത് തൃശ്ശൂർ കണ്ണൂർ സുപ്പെർ ഫാസ്റ്റ് ബസിന്‍റെ ഡ്രൈവർ തൃശ്ശൂർ ജില്ലകാരൻ ആയ എഡിസണ്‍. യാത്രകാർ സ്നേഹത്തോടെ വിളിക്കുന്ന പേര്: എഡിസേട്ടൻ!! സീ സീ ബസ്‌ പ്രതേകിച്ചും പുതിയ KL 8 BC 100 തൃശ്ശൂർ കണ്ണൂർ സുപ്പെർ ഫാസ്റ്റ് ബസ്‌ അറിയപ്പെടുന്നത് എഡിസണ്‍ ചേട്ടന്‍റെ സീ സീ എന്നാ വിളിപേരിൽ ആണ്.


ബിരിയാണികളുടെ നാടായ തലശേരിയിൽ നിന്നും കഴിഞ്ഞ ദിവസം സീ സീ ബസിൽ ആദ്യയമായി കണ്ണൂർക്ക് യാത്രചെയ്യാൻ ഇടയായി. രാവിലെ 10:15 തലശേരിയിൽ എത്തിയ ബസിൽ കയറുന്നതിനു മുൻപ് വണ്ടിയുടെ ഡ്രൈവർനെ നോക്കി എഡിസേട്ടൻ!!. കൂടെ ഒരു ചങ്ങായി ഉണ്ടായിരുന്നു.കയറിയ വഴി ഞങ്ങൾക്ക് ഇരിക്കാൻ സീറ്റ്‌ കിട്ടി. വളരെ നല്ല ഒരു യാത്ര തന്നെ ആയിരുന്നു കണ്ണൂർ വന്നു ഞങ്ങൾ ഇറങ്ങി. എഡിസേട്ടനെ പരിജയപ്പെട്ടു. നിങ്ങടെ നാട് ഏതാ?? എന്ന് ചോദിയവും ആയി സംസാരം തുടങ്ങി,ശരിക്കും ഒരു തകർപ്പൻ തൃശൂർ രിതിയിൽ ഉള്ള സംസാരം!! കുറച്ചു നേരം സംസാരിച്ചു അങ്ങനെ പിന്നെ കാണാം എന്ന് പറഞ്ഞു അവിടെ നിന്നും പിരിഞ്ഞു.

വീണ്ടും കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കോഴിക്കോട് വരെ യാത്ര ചെയ്യാനും എഡിസേട്ടനെ കുടുതൽ പരിജയപ്പെടുവാനും ഇടയായി.ഏകദേശം പതിനാറു വർഷം മുൻപ് എഡിസേട്ടൻ, ജോണ്‍ ( ഇപ്പോ ഓടുന്ന സീ സീ യുടെ പഴയ പേര്)എന്നാ ബസിൽ തന്‍റെ കണ്ണൂർ തൃശ്ശൂർ റൂട്ടിലെ ഡ്രൈവിംഗ് തുടങ്ങുന്നത്.. അന്ന് ഈ റൂട്ടിൽ റോഡ്‌ ഇത്രമാത്രം വികസനവും ആയിട്ടില്ല വണ്ടികളും ഇല്ല. ഒരു ഷട്ടർ ബസ്‌ ആയിരുന്നു.പഴയ പാലങ്ങളും റോഡുകളും താണ്ടി വളയം തിരിച്ചത് വളരെ സന്തോഷത്തോടെ എഡിസേട്ടൻ പങ്കുവെച്ചു! അങ്ങനെ ഷട്ടർ ബസ്‌ മാറി ഗ്ലാസ്‌ വന്നു പേര് മാറി സീ സീ ആയി. ഇതിനിടയിൽ വന്ന വഴികളിൽ വണ്ടി നിർത്തുന്ന സ്റ്റോപ്പ്‌ എല്ലാം ഒന്ന് ശ്രദ്ധിച്ചു. സീ സീ ബസ്‌ നോക്കിനില്കുന്ന യാത്രക്കാർ സ്റ്റോപ്പുകളിൽ ഉണ്ടായിരുന്നു. അതുപോലെ തന്നെ മറ്റു സ്വകാര്യ ബുസ്കൾ എഡിസേട്ടന്‍റെ വണ്ടിയുടെ ശബ്ദം കേൾക്കുമ്പോൾ അവരുടെ വണ്ടി ഒതുക്കി എഡിസേട്ടനെ കയറ്റിവിടുന്നത് കാണുബോൾ ശരിക്കും ഒരു സന്തോഷവും മറ്റു ഡ്രൈവർമാർക്ക് ഉള്ള ആദരവും വ്യക്തമായി!! ഇതിനിടയിലും വണ്ടി നിർത്തുന്ന സമയങ്ങളിൽ തന്‍റെ പരിജയക്കാരായ ബസ്‌ ജീവനക്കാരോടും യാത്രക്കാരോടും കുശലം ചോതിക്കുന്നതിനും സമയം കണ്ടെത്തിയിരുന്നു.അങ്ങനെ വണ്ടി കോഴിക്കോട് സ്റ്റാൻഡിൽ എത്തി, തൃശ്ശൂർക്ക് വണ്ടി പോകാൻ കുറച്ചു സമയം ഉണ്ട്. കടയിൽ പോയി ചായ കുടിക്കാൻ വിളിച്ചു തിരക്കായത് കൊണ്ട് പിന്നിട് ആവാം എന്ന് പറഞ്ഞു പിരിഞ്ഞു. 

കഴിഞ്ഞ പതിനാറു വർഷം സീ സീ യുടെ വളർച്ചയിൽ ഒരു പ്രധാന പങ്കു എഡിസേട്ടൻ തന്നെ വഹിച്ചു എന്ന്പറയാതിരിക്കുന്നത് തെറ്റായിരിക്കും. പല വണ്ടികളും തൃശ്ശൂർ കണ്ണൂർ റൂട്ടിൽ ഓടിയെത്താൻ പറ്റാതെ ട്രിപ്പ്‌ മുടങ്ങുമ്പോൾ ഒരു മുടക്കവും കുടാതെ രാവിലെ 4: 52ന് തൃശ്ശൂരിൽ നിന്ന് എടുക്കുന്ന ബസ്‌ കണ്ണൂർ കൃത്യമായി എത്തിച്ചു അവിടെ നിന്നും തിരിച്ചും മുടങ്ങാതെ 6:11 ന് തൃശ്ശൂർ എത്തിക്കുന്നതിൽ ഉള്ള എഡിസേട്ടന്‍റെ പങ്ക് വളരെ വലുതാണ്. അത് മനസിലാവണമെങ്കിൽ ഒരിക്കൽ എഡിസേട്ടന്‍റെ സീ സീയിൽ യാത്രചെയ്യ്താൽ മതി. തന്‍റെ ജോലിയോടുള്ള അർപ്പണബോധവും ആത്മാർത്ഥതയും ആണ് എഡിസേട്ടനെയും, എഡിസേട്ടന്‍റെ ബസിനും ഇത്രയും ജനപ്രിതി നേടിക്കൊടുത്തത്.. തൃശ്ശൂർക്കാരുടെ മാത്രം അല്ല കേരളത്തിലെ സൊകാര്യ ബുസ്കളുടെ മുഴുവൻ അഭിമാനമായ എഡിസേട്ടൻ പിന്നിട്ട വഴികളിൽ ജൈത്ര യാത്ര നടത്തി മുൻപോട്ട് നീങ്ങുമ്പോൾ ഇനിയും ധാരാളം വിജയങ്ങൾ ഉണ്ടാക്ട്ടെ എന്ന് പിബികെ ആശംസിക്കുന്നതിനോപ്പം എന്നും ഞങ്ങളുടെ പ്രർത്ഥനകളും ഉണ്ടാകും..ഒരിക്കലെങ്കിലും എഡിസേട്ടന്‍റെ കൂടെ യാത്ര ചെയ്യാൻ നിങ്ങൾക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..


█║▌│█│║▌║││█║▌│║█ ║▌
Private BUS Kerala

!!! HiT LiKe & eNJoY rIdE wItH uS !!!
www.facebook.com/PRIVATEBUSKERALA

ഈ ബസ് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടോ ? എങ്കില്‍ ആ ഷെയര്‍ ബട്ടന്‍ ഒന്നമര്‍ത്തു ,...നിങ്ങളുടെ സുഹൃത്തുക്കളിലും കൂടി എത്തിക്കു....

FOR MORE PICTURES AND INFORMATIONS,
Join www.facebook.com/groups/privatebuskerala

Thursday, August 14, 2014

മലമടക്കുകളില്‍ പ്രകാശം പരത്തിയ പ്രകാശ് കൃഷ്ണന്‍നായര്‍

തൊടുപുഴ: ഒരുകാലത്ത് പ്രകാശ് ബസ് എന്നുപറഞ്ഞാല്‍ ഇടുക്കി ജില്ലയുടെ ഗതാഗതസൗകര്യങ്ങളുടെ പര്യായമായിരുന്നു. പിന്നാക്ക ജില്ലയില്‍ യാത്രാസൗകര്യങ്ങള്‍ വളരെക്കുറവായിരുന്ന കാലം.അക്കാലത്താണ് പി.കെ.കൃഷ്ണന്‍ നായര്‍ 'പ്രകാശ്' എന്ന പേരില്‍ ബസ്സുകളുമായി രംഗത്തിറങ്ങിയത്. അങ്ങനെ അദ്ദേഹത്തെ നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം പ്രകാശ് കൃഷ്ണന്‍നായര്‍ എന്ന് വിളിച്ചുതുടങ്ങി. പ്രകാശ് ബസ്സുകള്‍ നിരത്തിലിറങ്ങിയിട്ട് ഇത് അറുപതാം വര്‍ഷം.

രാത്രികാലങ്ങളില്‍ രോഗംമൂലം ആസ്പത്രികളെ ആശ്രയിക്കേണ്ടവര്‍ക്കും പ്രകാശ് ബസ് ആശ്രയമായിരുന്നു. ജീവനക്കാര്‍ക്ക് ഇതുസംബന്ധിച്ച് അദ്ദേഹം കര്‍ശനനിര്‍ദ്ദേശം നല്‍കി. വെള്ളിയാമറ്റം എന്ന കുഗ്രാമത്തിലേക്ക് ആദ്യമായി വണ്ടിയോടിച്ചാണ് 1954ല്‍ കൃഷ്ണന്‍നായര്‍ ബസ് വ്യവസായരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. പക്ഷേ, അതിനുമുമ്പ് കഷ്ടപ്പാടിന്റെ ഒരു കാലമുണ്ടായിരുന്നു. മൂവാറ്റുപുഴയില്‍ ഓടിയിരുന്ന ബി.ഐ.എസ്.(ബേബി മാസ്റ്റര്‍)ബസ്സുകളുടെ കണക്കപ്പിള്ളയായിരുന്നു കൃഷ്ണന്‍നായര്‍. ഇദ്ദേഹത്തിന്റെ മികവും ആത്മാര്‍ഥതയും കണ്ട ഉടമകള്‍ ഒരു ബസ് കൃഷ്ണന്‍നായര്‍ക്ക് നല്‍കുകയായിരുന്നുവെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു.


എന്നാല്‍, ആദ്യ ബസ് കൃഷ്ണന്‍ നായര്‍ വാങ്ങുകയായിരുന്നെന്നാണ് ഓര്‍മ്മയെന്ന് മകന്‍ ബാലചന്ദ്രന്‍ പറയുന്നു. എന്തായാലും 2829 വയസ്സില്‍ ഈ ബസ്സുമായി തൊടുപുഴയിലെത്തിയ അദ്ദേഹം കുഗ്രാമമായ വെള്ളിയാമറ്റത്തിന് ആദ്യ സര്‍വ്വീസ് തുടങ്ങി .രണ്ട് പങ്കാളികള്‍ കൂടിയുണ്ടായിരുന്നു. അധികം വൈകാതെ അവര്‍ പിരിഞ്ഞു. കഠിനാധ്വാനവും അക്ഷീണ പരിശ്രമവുംകൊണ്ട് ഒരു വലിയ സാമ്രാജ്യം അദ്ദേഹം പിടിച്ചടക്കുകയായിരുന്നു. 24 ബസ്സുകളായി സാമ്രാജ്യം വളര്‍ന്നു. 1964വരെ തൊടുപുഴയില്‍ വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു അദ്ദേഹം. 64ല്‍ ആനക്കൂട് കവലയില്‍ സ്വന്തമായി വീടു വച്ചു. തൊടുപുഴയില്‍ നിരവധി കെട്ടിടങ്ങളുണ്ടായി. ആദ്യകാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമാത്രമേ വാടകയ്ക്ക് കൊടുക്കുമായിരുന്നുള്ളൂ. അങ്ങനെയാണ് പല സര്‍ക്കാര്‍ ഓഫീസുകളും തൊടുപുഴയിലേക്കെത്തിയത്. ഫയര്‍ സ്‌റ്റേഷന് സ്ഥലം കൊടുത്തതും അദ്ദേഹം തന്നെ. തൊടുപുഴയിലും ചെറുതോണിയിലും പെട്രോള്‍ പമ്പുകള്‍ തുടങ്ങി. ഇടുക്കി മേഖലയിലെ ആദ്യ പമ്പായിരുന്നു ചെറുതോണിയിലേത്.


പ്രകാശ് എന്ന പേര്

എന്തുകൊണ്ടാണ് ബസ്സുകള്‍ക്ക് അദ്ദേഹം പ്രകാശ് എന്ന പേര് സ്വീകരിച്ചിരുന്നതെന്ന് ആര്‍ക്കും അറിയില്ല. മക്കളോട് ഒന്നും പറഞ്ഞിട്ടില്ല. പ്രകാശം പരത്തണം എന്ന ആഗ്രഹത്തിലാവണം ആ പേര് സ്വീകരിച്ചതെന്ന് കരുതുന്നു.പൊതുവെ ഇത്തരം കാര്യങ്ങള്‍ വീട്ടിലോ കൂട്ടുകാരോടോ പറയുന്ന കൂട്ടത്തിലായിരുന്നില്ല കൃഷ്ണന്‍ നായര്‍.മിതഭാഷിയായിരുന്നു.വീട്ടില്‍ വലിയ കര്‍ശനക്കാരനായിരുന്നില്ല.മക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിരുന്നു.

അവരുടെ വഴികള്‍ സ്വയം തിരഞ്ഞെടുക്കണമെന്ന നിലപാടുകാരനായിരുന്നു.ഒന്നും അടിച്ചേല്‍പ്പിച്ചില്ല.രാവിലെ മക്കള്‍ എഴുന്നേല്‍ക്കുംമുമ്പുതന്നെ കൃഷ്ണന്‍നായര്‍ പോയിരിക്കും.ദീര്‍ഘകാലം സ്വകാര്യ ബസ്സുടമകളുടെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു.അതിന്റെ തിരക്കുകളുമായി എന്നും യാത്രയായിരുന്നുവെന്ന് മക്കളായ ബാലചന്ദ്രനും വിജയകൃഷ്ണനും ഓര്‍ക്കുന്നു.


എല്ലാ രംഗത്തും വ്യക്തിമുദ്ര

സ്‌പോര്‍ട്‌സ്,കാര്‍ഷിക മേഖലകളിലും അദ്ദേഹത്തിന് വലിയ താല്പര്യമുണ്ടായിരുന്നു.1977ല്‍ ജില്ലയില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തുടങ്ങിയതു മുതല്‍ ആജീവനാന്ത അംഗമായിരുന്നു അദ്ദേഹം.അന്ന് 5000 രൂപ കൊടുത്താണ് അംഗത്വമെടുത്തത്.വേറെ മൂന്നുപേര്‍കൂടി അന്ന് ആജീവനാന്ത അംഗത്വമെടുത്തു.എം.എസ്.വിശ്വംഭരന്‍,ആര്‍.കൃഷ്ണസ്വാമി,എം.എം.ജോസഫ് മണര്‍കാട് എന്നിവര്‍.ഇവരെല്ലാം നേരത്തെ മരിച്ചു.അവസാന കണ്ണിയും ഇപ്പോള്‍ യാത്രയായി.1979 ല്‍ തൊടുപുഴയില്‍ ദേശീയ ഡിപ്പാര്‍ട്ടുമെന്റല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുമ്പോള്‍ സംഘാടക സമിതി രക്ഷാധികാരിയായിരുന്നു കൃഷ്ണന്‍ നായര്‍.കെ.ജി.ഗോപാലകൃഷ്ണന്‍ നായരായിരുന്നു ചെയര്‍മാന്‍.2008ല്‍ പുതിയ ആക്ട് വന്നതോടെ ആജീവനാന്ത അംഗത്വ സമ്പ്രദായം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അവസാനിപ്പിച്ചു.അതുവരെ എല്ലാ വാര്‍ഷിക പൊതുയോഗങ്ങളിലും അദ്ദേഹം കൃത്യമായി പങ്കെടുത്തിരുന്നു.ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന കാര്‍ഷികമേളകളുടെ മുഖ്യ രക്ഷാധികാരിയായിരുന്നു അദ്ദേഹം.